അച്ഛനും അമ്മയും വിവാഹക്കാര്യം പറഞ്ഞ് നിർബന്ധിക്കാറില്ല- നമിത പ്രമോദ്

മലയാള സിനിമയിലെ മുൻനിര നായികമാരിലൊരാളാണ് നമിത പ്രമോദ്. ബാലതാരമായാണ് നമിത അഭിനയത്തിലേക്ക് എത്തുന്നത്. ടെലിവിഷനിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് സിനിമയിൽ നായികയായി മാറി. ഇന്ന് മലയാളത്തിലെ ശ്രദ്ധേയയായ താരങ്ങളിലൊരാളാണ്. അൽ മല്ലുവാണ് നമിതയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നമിത അഭിനയിച്ചിട്ടുണ്ട്. പ്രൊഫസർ ഡിങ്കൻ അടക്കമുള്ള സിനിമകളാണ് ഇനി പുറത്തിറങ്ങാനുള്ളത്.

ഇപ്പോളിതാ പ്രണയത്തെക്കുറിച്ചും വിവാത്തെക്കുറിച്ചും തുറന്നുപറയുകയാണ് താരം.വിവാഹ കാര്യങ്ങളെ കുറിച്ച് ഇപ്പോൾ താല്പര്യമില്ലന്നും അമ്മയും അച്ഛനും വിവാഹ കാര്യം പറഞ്ഞു തന്നെ ബുദ്ധിമുട്ടിക്കാറില്ലനും നമിത പ്രമോദ് പറയുന്നു. താൻ കേപ്പബിളാണെന്ന് തോന്നുമ്പോൾ മാത്രം വിവാഹത്തെ കുറിച്ച് ചിന്തിച്ചാൽ മതിയെന്നും അതല്ലാതെ ഭർത്താവിനെയും കുടുംബത്തെയും ബുദ്ധിമുട്ടിക്കാൻ പാടില്ല എന്നാണ് അവരുടെയും നിലപാടെന്ന് താരം പറയുന്നു

26 വയസാകുമ്പോളേക്ക് മാത്രമേ തനിക്ക് ആ പക്വത ലഭിക്കൂ എന്നതാണ് തന്റെ കണക്കുകൂട്ടലെന്നും ജീവിതത്തിൽ കഴിയുന്നത്ര അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ട് പോകണമെന്നും ഡിവോഴ്സ് പോലെയുള്ള കാര്യങ്ങളിൽ തനിക്ക് ഒട്ടും താല്പര്യമില്ലന്നും താരം പറയുന്നു. വിവാഹ ശേഷം കുടുംബം, കുഞ്ഞു എന്നിവ നോക്കാൻ പക്വത വേണമെന്നും അതില്ലാതെ ഇപ്പോൾ വിവാഹം കഴിച്ചിട്ട് കാര്യമില്ലെന്നും താരം പറയുന്നു.എടുത്ത് ചാടി ഒന്നും ചെയ്യാൻ കഴിയില്ലെന്നും തന്നെ കണ്ടാൽ കൂളാണ്‌ എന്നൊക്കെ തോന്നുമെങ്കിലും ടെന്ഷന്റെ കാര്യത്തിൽ ഉസ്താദാണെന്നും പക്ഷേ എല്ലാ കാര്യത്തിലും സൊല്യൂഷനുണ്ടെന്ന വിശ്വാസം തനിക്കുണ്ടെന്നും താരം പറയുന്നു. ടെൻഷൻ കൂടി കഴിഞ്ഞാൽ ഉറങ്ങാൻ കൂടി കഴിയില്ലെന്നും എന്നാൽ ഇതുവരെ സംഭവിച്ച കാര്യങ്ങളിൽ എല്ലാം താൻ തന്നെയാണ് സൊല്യൂഷൻ കണ്ടെത്തിയതെന്നും താരം പറയുന്നുന്നു.