പാവാടയുടെ ഇടയിലൂടെ കയ്യിട്ട് കാലിൽ തൊട്ട ബസിലെ കിളിയുടെ കരണത്തടിച്ചിട്ടുണ്ട്- രജിഷാ വിജയൻ

യാതൊരു സിനിമ പാരമ്പര്യവുമില്ലാതെ മലയാളസിനിമയിലെത്തിയ താരമാണ് രജിഷ വിജയൻ. മൂന്ന് വർഷത്തിനിടെ ആറ് സിനിമകൾ, വ്യത്യസ്ത കഥാപാത്രങ്ങൾ, മികച്ച നടിക്കുള്ള മികച്ച നടിയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഇതാണ് രജിഷ വിജയൻ എന്ന യുവ നടിയുടെ ഇതു വരെയുള്ള കരിയർ. സ്കൂളിൽ പഠിക്കുമ്പോഴുണ്ടായ ഒരു ദുരനുഭവം രജിഷ വിജയൻ തുറന്ന് പറഞ്ഞത്…..  ബസിൽ വെച്ച് ഒരു കുട്ടിയോട് അപമര്യാദയായി പെരുമാറിയ ബസിലെ കിളിയെ തല്ലിയിട്ടുണ്ടെന്നാണ് രജിഷ വിജയൻ തുറന്നുപറയുന്നത്.

രജിഷയുടെ വാക്കുകളിങ്ങനെ.. ഞാൻ പ്ലസ് വണിന് പഠിക്കുന്ന സമയത്താണ്. ബസിൽ യാത്ര ചെയ്യുകയാണ്. നല്ല തിരക്കുള്ള സമയം. ഡോറിനടുത്തുള്ള കമ്ബിയില്‍ പിടിച്ച് ഒരു ചെറിയ കുട്ടി സ്‌കൂള്‍ യൂണിഫോമില്‍ നില്‍ക്കുന്നുണ്ട്. ആകെ പകച്ച്, പേടിച്ചുവിറച്ചാണ് ഈ കുട്ടി നില്‍ക്കുന്നത്. ഞാന്‍ നോക്കുമ്പോള്‍ വാതില്‍ക്കല്‍ നില്‍ക്കുന്നയാള്‍ കുട്ടിയുടെ കാലില്‍ വളരെ മോശമായി രീതിയില്‍ തൊടുന്നു.എങ്ങനെ പ്രതികരിക്കണം എന്നറിയാതെ നില്‍ക്കുകയാണ് ആ കുട്ടി. കുട്ടിയുടെ തൊട്ടടുത്ത് നില്‍ക്കുന്ന രണ്ട് സ്ത്രീകളും ഇത് കാണുന്നുണ്ട്. പക്ഷേ പ്രതികരിക്കുന്നില്ല.

ഒടുവില്‍ ഞാന്‍ പ്രതികരിച്ചു. അയാള്‍ ഒന്നും ചെയ്തിട്ടില്ല എന്ന് തിരിച്ചുപറഞ്ഞു. തിരിഞ്ഞ് കുട്ടിയോട് ഞാനെന്തെങ്കിലും ചെയ്തോ എന്ന് കണ്ണുരുട്ടി ചോദിച്ചു. കുട്ടി പേടിച്ച് ഒന്നും മിണ്ടുന്നില്ല. പിന്നിലിരുന്ന ആന്റിമാരോട് ചോദിച്ചു, അവരും ഒന്നും മിണ്ടിയില്ല. അങ്ങനെ ഞാനും അയാളും തമ്മില്‍ ബഹളമായി. ഇടയ്ക്ക് അയാള്‍ എന്റെ തോളില്‍ കയറിപ്പിടിച്ചു. ഞാനയാളുടെ മുഖത്തടിച്ചു. ഡ്രൈവറും കണ്ടക്ടറും ഒക്കെ ഇടപെട്ട് അയാളെ ബസില്‍ നിന്നിറക്കിവിട്ടു വീണ്ടും മുമ്പോട്ടു പോയി.കുറച്ചു സ്റ്റോപ്പുകൾ കൂടി പിന്നിട്ടപ്പോൾ പെൺകുട്ടിക്ക് ഇറങ്ങേണ്ട സ്ഥലമെത്തി. അവിടെ കാത്തുനിന്നിരുന്ന കുട്ടിയുടെ അമ്മയോട് ഞാൻ പറഞ്ഞു- മോളെ ഇനി ഇങ്ങനെ ഒറ്റക്കു വിടരുത്. അവിടെ കാത്തുനിന്നിരുന്ന കുട്ടിയുടെ അമ്മയോട് ഞാൻ പറഞ്ഞു

അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ഇതേ സിനിമയിലെ കഥാപാത്രത്തിന് സംസ്ഥാന അവാർഡും സ്വന്തമാക്കി. ജോർജ്ജേട്ടൻസ് പൂരം, ഒരു സിനിമാക്കാരൻ, ജൂൺ, ഫൈനൽസ് എന്നീ സിനിമകളിലും മികച്ച വേഷങ്ങൾ അവതരിപ്പിച്ചു.