നമ്മളിലെ ഈ നടിയെ ഓര്‍മ്മയില്ലേ.. സിനിമ ഉപേക്ഷിച്ച രേണുകയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

നമ്മള്‍ എന്ന കമല്‍ ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമായ രേണുക മേനോന്‍, പിന്നീട് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. സുരേഷ് ഗോപി നായകനായി 2006-ല്‍ പുറത്തിറങ്ങിയ പതാക എന്ന ചിത്രമാണ് ഏറ്റവും ഒടുവിലായി രേണുകയുടേതായി പുറത്തിറങ്ങിയത്. ഏറെ നാളത്തെ ഇടവേളക്കുശേഷം മലയാളികളുടെ പ്രിയ നടി രേണുക തന്റെ വിശേഷങ്ങള്‍ പങ്കു വെയ്ക്കുകയാണ്

വിവാഹിതയായി അമേരിക്കയിലേക്കു പോയ രേണുക പിന്നീട് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയില്ല. ഇപ്പോള്‍ കലിഫോര്‍ണിയയില്‍ രേണുക ഒരു ഡാന്‍സ് സ്‌കൂള്‍ നടത്തുകയാണ്. നൃത്തം വളരെ ഇഷ്ടമായതുകൊണ്ട് അമേരിക്കയില്‍ ഒരു ഡാന്‍സ് സ്‌കൂള്‍ നടത്തുന്നുണ്ടെന്നും എന്നാല്‍ തന്റെ ഡാന്‍സ് സ്‌കൂള്‍ ഒരു വമ്ബന്‍ സംരംഭം ഒന്നുമല്ലെന്നും രേണുക പറയുന്നു. മൂത്തമകള്‍ക്ക് 10 വയസ്സും ഇളയ മകള്‍ക്ക് 4 വയസ്സും പ്രായമുണ്ട്.അമേരിക്കയില്‍ ആണെങ്കിലും കുട്ടികള്‍ പച്ചമലയാളം സംസാരിക്കണമെന്നാണ് ഭര്‍ത്താവായ സൂരജിനും നിര്‍ബന്ധം രേണുക പറയുന്നു.

രേണുകയുടെ ആദ്യചിത്രം സംഭവിക്കുന്നത് പ്ലസ്ടുവിന് പഠിക്കുമ്പോഴാണ്. മായാമോഹിത ചന്ദ്രന്‍ എന്ന് പേരിട്ട ചിത്രം പുറത്തുവന്നില്ല. അതിനോടൊപ്പം തന്നെ പിന്നെ ചിത്രമാണ് നമ്മള്‍.നാട്ടില്‍ തന്നെ വന്ന് പുതുമുഖ താരങ്ങളെ തേടുന്ന കൂട്ടത്തില്‍ തന്റെ വീട്ടിലേക്ക് വന്ന ഓഫര്‍ ആണ് നമ്മളിലേതെന്ന് രേണുക പറയുന്നു. ഒരു സിനിമ എന്ന് പറഞ്ഞുകൊണ്ട് തുടങ്ങിയ സിനിമാ ജീവിതത്തില്‍ പിന്നീട് നാലുവര്‍ഷം കൊണ്ട് കന്നടയിലും തെലുങ്കിലും തമിഴിലും ഉള്‍പ്പെടെ 15 സിനിമകളിലാണ് അവസാനിച്ചത്.