റിസോർട്ടിനുള്ളിലെ മഴയിൽ നനഞ്ഞു കുളിച്ച്‌ സനുഷ, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ബാലതാരമായി വന്ന് മലയാളി മനസ്സിൽ കുടിയേറിയ നായികയാണ് സനുഷ.ആദ്യ ചിത്രം ശ്യാമപ്രസാദ് സംവിധാനം ചെയ്ത കല്ലുകൊണ്ടൊരു പെണ്ണാണ്.നിരവധി വേഷങ്ങൾ ബാലതാരമായി സനുഷ അണിഞ്ഞിട്ടുണ്ട്.കാശി എന്ന ചിത്രത്തിലൂടെ ബാലതാരമായി സനുഷ തമിഴിലുമെത്തികാഴ്ച എന്ന സിനിമയിലെ ബാലതാര വേഷം സനുഷക്ക് ഒരുപാട് കൈയടി നേടിക്കൊടുത്തു.2009 ൽ റെനിഗുണ്ട എന്ന സിനിമയിലൂടെ സനുഷ നായികയായി അരങ്ങേറി

ആദ്യ ചിത്രം തമിഴിലായിരുന്നു.മലയാളത്തിൽ മിസ്റ്റർ മരുമകനിലൂടെ ദിലീപിന്റെ നായികയായി അരങ്ങേറ്റം കുറിച്ച സനുഷ പിന്നീട് തമിഴിൽ നിരവധി ചിത്രങ്ങൾ ചെയ്തു.ഇപ്പോൾ കുറേ കാലമായി സനുഷയെ സിനിമകളിലൊന്നും കാണാറില്ല.2016ന് ശേഷം മലയാളത്തിൽ അഭിനയിച്ചിട്ടില്ല.ഒരു മുറൈ വന്ത് പാർത്ഥായ ആണ് സനുഷയുടേതായി ഏറ്റവും ഒടുവിൽ വന്ന മലയാള സിനിമ

സനുഷയുടെ സഹോദരൻ സനൂപും സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.അടുത്തിടെ മലയാള സിനിമയിൽ നിന്ന് സനുഷ ഒരു ഇടവേളയെടുത്തിരിക്കുകയാണ്.സോഷ്യൽ മീഡിയയിലും സജീവമായ ഒരാളാണ് സനുഷ.തന്റെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം സോഷ്യൽ മീഡിയയിൽ ആരാധകർക്ക് വേണ്ടി പങ്കു വയ്ക്കാറുണ്ട്.സനുഷ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ച ചിത്രങ്ങൾ വൈറലാണ്വയനാട്ടിലെ ഒരു റിസോർട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ്‌ ചെയ്തത്.മഴ നനഞ്ഞു നിൽക്കുന്ന താരത്തിന്റെ ചിത്രത്തിന് താഴെ നിരവധി കമന്റുകളും വരുന്നുണ്ട്