നടി ശരണ്യ നടക്കാനും സംസാരിക്കാനും തുടങ്ങി, സന്തോഷത്തോടെ നന്ദിയും പ്രാര്‍ത്ഥനയുമായി അമ്മ

കാന്‍സര്‍ ബാധിച്ച് നടി ശരണ്യ ഏറെ ഗുരുതരാവസ്ഥയില്‍ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ നടി സുഖം പ്രാപിച്ച് വരുന്നു എന്ന സന്തോഷകരമായ വാര്‍ത്തയാണ് പുറത്ത് എത്തുന്നത്.നടിയുടെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന വീഡിയോ പുറത്തെത്തി.മാസങ്ങളായി കിടപ്പില്‍ ആയിരുന്ന നടി ഇപ്പോള്‍ തനിയെ നടക്കാന്‍ ആരംഭിച്ചു.കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ ശരണ്യയ്ക്ക് ചികിത്സയുടെ ഭാഗമായി ഏഴ് ശസത്രക്രിയകളാണ് ഉണ്ടായത്.ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ശരണ്യയ്ക്ക് ബ്രെയിന്‍ ട്യൂമര്‍ ഉള്ളതായി കണ്ടെത്തിയത്.തുടര്‍ന്ന് ചികിത്സ ആരംഭിച്ചു.ഇതിനിടെ ശരണ്യയുടെ ഒരു ഭാഗം തളര്‍ന്ന് പോവുകയും ചെയ്തു.

ശരണ്യയ്ക്ക് ഒപ്പം അമ്മ ഗീതയും ഉണ്ട്.ശരണ്യയ്ക്കായി പ്രാര്‍ത്ഥിച്ചവര്‍ക്കും സഹായിച്ചവര്‍ക്കും അമ്മ ഗീത നന്ദി പറയുന്നുണ്ട്.ശരണ്യയെ ഫിസിയോതെറാപ്പിക്ക് വേണ്ടി ആദ്യമൊക്കെ ഇങ്ങോട്ട് കൊണ്ട് വരുമ്പോള്‍ ട്രോളിയില്‍ ഒരനക്കവും ഇല്ലാത്ത അവസ്ഥയിലായിരുന്നു.ഇപ്പോള്‍ നടക്കാനും സംസാരിക്കാനും സാധിക്കും.ഹോസ്പിറ്റലില്‍ നിന്ന് ലഭിച്ച ചികിത്സക്കും ആശ്വാസത്തിനും ദൈവത്തോട് നന്ദി.ചില സമയങ്ങളില്‍ പാടെ അവശയാകും. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണങ്ങള്‍ പലപ്പോഴും നഷ്ടമാകും.ഏത് ഘട്ടത്തിലാണെങ്കിലും പുഞ്ചിരിയാണ് എപ്പോഴും മുഖത്ത് എന്നാണ് കൂടെ ഉള്ളവരെല്ലാവരും പറയുന്നത്.അതുകൊണ്ടാണ് ഇപ്പോഴും തളര്‍ച്ചയില്ലാത്തത്.ശരണ്യയുടെ വേദനക്കാലത്ത് ഒപ്പംനില്‍ക്കുന്നത് നടി സീമാ ജി.നായരാണ്.സിനിമ-സീരിയല്‍-സാമൂഹ്യ രംഗത്തെ പലരും സഹായിച്ചിട്ടുണ്ട്,അവരെ നന്ദിയോടെ ഓര്‍ക്കുന്നു.-ശരണ്യയുടെ അമ്മ പറയുന്നു.

ശരണ്യയുടെ കുടുംബത്തിന് യാതൊരു സാമ്പത്തിക ശേഷിയുമില്ല.അച്ഛനില്ല,സ്വന്തമായ വീടില്ല,രണ്ട് സഹോദരങ്ങളുടെ പഠനത്തിനുള്ള ചിലവ് ഉള്‍പ്പെടെ ശരണ്യ ആയിരുന്നു നോക്കിയിരുന്നത്.കണ്ണൂര്‍ പഴയങ്ങാടി സ്വദേശിനിയാണ് ശരണ്യ.ശ്രീകാര്യത്തിന് സമീപം വാടക വീട്ടിലാണ് താമസം.ചാക്കോ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയ രംഗത്ത് എത്തിയത്.പിന്നീട് ടിവി സീരിയലുകളിലൂടെ ശ്രദ്ധേയയായി.ഛോട്ടാ മുംബൈ,തലപ്പാവ്,ബോംബെ മാര്‍ട്ട് 12,ആന്‍മരിയ കലിപ്പിലാണ് എന്നിവയാണ് ശരണ്യ അഭിനയിച്ച പ്രധാന ചിത്രങ്ങള്‍.ആന്‍മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലാണ് ശരണ്യ അവസാനമായി അഭിനയിച്ചത്.

https://www.facebook.com/101431144765731/videos/1449051235483536