പല നടിമാരും ചെയ്യാൻ മടിച്ചിരുന്ന ലൈം​ഗിക തൊഴിലാളിയുടെ വേഷം 19-ാം വയസ്സിൽ ഏറ്റെടുത്തു – സീമ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സീമ. സംവിധായകന്‍ ഐ വി ശശിയുമായുള്ള വിവാഹത്തിന് ശേഷം സീമ സിനിമയില്‍ നിന്നും മാറി നിന്നു. അവളുടെ രാവുകള്‍ എന്ന ചിത്രത്തില്‍ തുടങ്ങിയ സിനിമ ജീവിതം. മലയാള സിനിമയില്‍ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നായിരുന്നു സീമ നായികയായി എത്തിയ അവളുടെ രാവുകള്‍. സീമ സിനിമയിലെത്തിയിട്ട് 49 വര്‍ഷമാകുന്നു. ഇപ്പോഴും സിനിമയിലും മിനി സ്‌ക്രീനിലും സജീവമായ താരം തന്റെ 63ാം ജന്മദിനം ആഘോഷിക്കുകയാണ്. എണ്‍പതുകളില്‍ വളരെ തിരക്കേറിയ നായികാ നടിയായിരുന്ന സീമ നൃത്തത്തിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് എത്തുന്നത്.

മഹായാനം എന്ന ചിത്രത്തിന് ശേഷം സീമ പിന്നീട് സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിന്നീട് സീമ സിനിമ രംഗത്തേക്ക് തിരികെ എത്തുന്നത്. മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ സംവിധാനം ചെയ്ത ഒളിമ്പ്യന്‍ അന്തോണി ആദം എന്ന സിനിമയിലൂടെ ആണ് സീമ സിനിമ ജീവിതത്തിലേക്ക് തിരികെ എത്തിയത്. പല നടിമാരും ചെയ്യാൻ മടിച്ചിരുന്ന വേഷമാണ് ആദ്യ ചിത്രത്തിൽ തന്നെ സീമ അവതരിപ്പിച്ചത്. ലൈം​ഗീക തൊഴിലാളിയായ രാജി എന്ന പെൺകുട്ടിയായി അവരുടെ രാവുകളിൽ ​ഗംഭീര അഭിനയമാണ് കാഴ്ച വെച്ചത്. അതും പത്തൊമ്പതാം വയസ്സിൽ.

‘അവളുടെ രാവുകള്‍’ എന്ന സിനിമയില്‍ രാജി എന്ന ലൈംഗിക തൊഴിലാളിയുടെ വേഷമാണ് തന്റെ 19ാം വയസില്‍ സീമ അവതരിപ്പിച്ചത്. പല നടിമാരും ചെയ്യാന്‍ മടിച്ച കഥാപാത്രത്തെ തന്റേടത്തോടെ സീമ ഏറ്റെടുക്കുകയായിരുന്നു. സീമ എന്ന നടിയെ സംബന്ധിച്ച്‌ അവരുടെ കരിയര്‍ തന്നെ മാറ്റിമറച്ച ചിത്രമായി അത് മാറി.

പിന്നീട് അഭിനയപ്രധാന്യമുള്ള നിരവധി വേഷങ്ങള്‍ അവരെ തേടിയെത്തി. കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ചുരുക്കം ചില നടിമാരില്‍ ഒരാള്‍ കൂടിയാണ് സീമ. അതോടൊപ്പം തന്നെ ഗ്ലാമര്‍ വേഷങ്ങളിലും അവര്‍ തിളങ്ങിയിട്ടുണ്ട്. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം രണ്ടു തവണ ലഭിച്ചിട്ടുമുണ്ട്. അക്ഷരങ്ങള്‍, ആള്‍ക്കൂട്ടത്തില്‍ തനിയേ, അനുബന്ധം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു പുരസ്‌ക്കാരങ്ങള്‍ നേടിയത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സ്റ്റാന്‍ഡ് അപ്പ് ആണ് ഒടുവില്‍ സീമ അഭിനയിച്ച ചലച്ചിത്രം.