സഹോദരങ്ങള്‍ ജനിച്ചത് വലിയ ഹോസ്പിറ്റലില്‍, എന്നെ പ്രസവിച്ചത് ഹെല്‍ത്ത് റൂമില്‍; ഷംന കാസിം

അഭിനേത്രിയെന്ന നിലയിലും നര്‍ത്തക എന്ന നിലയിലും മലയാളികള്‍ക്ക് പ്രിയങ്കരിയാണ് ഷംന കാസിം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവയാണ് താരം. എന്നാല്‍ മലയാളത്തേക്കാള്‍ കൂടുതല്‍ അഭിനയപ്രാധാന്യമുള്ള സിനിമകള്‍ മറ്റു ഭാഷകളിലാണ് ഷംനയെ തേടിയെത്താറ്. വലിയങ്ങാടി, ചട്ടക്കാരി തുടങ്ങിയ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും മലയാളത്തില്‍ വിജയം നേടാനോ കൂടുതല്‍ അവസരങ്ങള്‍ നേടാനോ ഷംനയ്ക്കായില്ല. കമല്‍ സംവിധാനം ചെയ്ത ‘മഞ്ഞുപോലൊരു പെണ്‍കുട്ടി’ എന്ന സിനിമയിലൂടെയായിരുന്നു ഷംന കാസിമിന്റെ തുടക്കം.

ജീവിതത്തില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന തന്റെ ചില മനോഹര അനുഭവ നിമിഷങ്ങള്‍ പങ്കുവയ്ക്കുകയാണ് നടി ഷംന കാസിം. തെന്നിന്ത്യന്‍ സിനിമ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന ഷംന സോഷ്യല്‍ മീഡിയയിലും ആക്ടീവാണ്. തന്റെ നാല് സഹോദരങ്ങളെയും കണ്ണൂരിലെ വലിയ ഹോസ്പിറ്റലില്‍ പ്രസവിച്ച തന്റെ മമ്മി തന്നെ പ്രസവിച്ചത് ഒരു കമ്മ്യൂണിറ്റി ഹെല്‍ത് സെന്ററിലാണെന്നും ഷംന പറയുന്നു.
ഷംന കാസിമിന്റെ വാക്കുകള്‍

‘എന്റെ മമ്മി ബാക്കി നാല് മക്കളെയും കണ്ണൂരിലുള്ള വലിയ ഹോസ്പിറ്റലിലാണ് പ്രസവിച്ചത്. എന്നെ മാത്രം നാട്ടിലെ കമ്യൂണിറ്റി ഹെല്‍ത് റൂമില്‍. ആശുപത്രി കുറവുള്ള നാട്ടിന്‍പുറത്തൊക്കെ അന്ന് ഡെലിവറിക്കായി ഇങ്ങനെയൊരു മുറിയുണ്ടായിരുന്നു. ഇപ്പോള്‍ അതൊക്കെ തകര്‍ന്നു തരിപ്പണമായി. നാട്ടിലെ പട്ടിയ്ക്കും പൂച്ചയ്ക്കും അഭയമായി കിടക്കുന്ന ആ മുറിയുടെ മുന്നിലെ റോഡിലൂടെ പോകുമ്‌ബോള്‍ മമ്മി പറയും വല്യ നടിയായ ഷംന കാസിമിനെ പ്രസവിച്ച ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍ ആണ് ആ കാണുന്നതെന്ന്’.