ആരുപറഞ്ഞു ഞാൻ കമന്റുകൾ നോക്കാറില്ലെന്ന് ശോഭന

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിലൊരാളാണ് ശോഭന.ഓർത്തുവെക്കാൻ ഒരുപാട് പ്രകടനങ്ങൾ സമ്മാനിച്ചിട്ടുണ്ട് ശോഭന.മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നിറ സാന്നിധ്യമായിരുന്നു ശോഭന.വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന വെള്ളിത്തിരയിലേക്ക് മടങ്ങി വന്നിരുന്നു.അഭിനയത്തിന് ഒപ്പം തന്നെ മികച്ച ഭാരതനാട്യ നർത്തകി കൂടിയാണ് താരം.രണ്ട് ദേശീയ അവാർഡുകളും ഒട്ടനവധി സംസ്ഥാന അവാർഡുകളും ശോഭനക്കു ലഭിച്ചിട്ടുണ്ട്സിനിമയ്ക്കും ഭരതനാട്യത്തിനുമുള്ള സംഭാവനകളെ മുന്നിർത്തി ഇന്ത്യാ സർക്കാർ ശോഭനയെ 2006ജനുവരിയിൽ പത്മശ്രീ പട്ടം നൽകി ആദരിച്ചു.അമ്പത് വയസ്സായിട്ടും താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച ഒരു പോസ്റ്റാണ് ചർച്ചയാകുന്നത്.ശോഭന സോഷ്യൽ മീഡിയയിലൂടെ ബീച്ച് സീരീസ് വൺ എന്ന് ചിത്രത്തിനുളളിൽ ഒരു ക്യാപ്ഷൻ നൽകി കടൽ തീരത്തുളള തന്റെ ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്.ഒരു ട്രിപ്പ് പോകുന്നു.ഫേസ്ബുക്കിലും ഇൻസ്റ്റയിലും ഉളളതിൽ സന്തോഷം.ആരു പറഞ്ഞു ഞാൻ നിങ്ങളുടെ കമന്റുകൾ വായിക്കില്ലെന്ന്.മലയാളം ഫോണ്ട് ഉപയോഗിച്ച് എങ്ങനെ മറുപടി നൽകുമെന്ന് നോക്കണം എന്നാണ് ശോഭന ചിത്രത്തിന് ചുവടെ കുറിച്ചിരിക്കുന്നത്.എന്നാൽ ശോഭന ഫോട്ടോയോയിലുള്ള സ്ഥലം ഏതാണെന്ന് വ്യക്തമാക്കിയിട്ടില്ല.ആരാധകർക്ക് അറിയേണ്ടതും ഇതായിരുന്നു.പോസ്റ്റിനു കീഴിൽ ഈ കാര്യങ്ങൾ ചോദിച്ച് നിരവധി ആരാധകരാണ് കമന്റുകളുമായെത്തിയത്

വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും വീണ്ടുമൊന്നിച്ച സിനിമ കൂടിയായിരുന്നു വരനെ ആവശ്യമുണ്ട്.ഇവരുടെ സാന്നിദ്ധ്യവും സിനിമയുടെ മുഖ്യ ആകർഷണങ്ങളിലൊന്നായിരുന്നു.സുരേഷ് ഗോപിയും ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.മേജർ ഉണ്ണികൃഷ്ണൻ എന്ന റിട്ടയേർഡ് പട്ടാളക്കാരനായിട്ടാണ് ചിത്രത്തിൽ നടൻ എത്തിയത്.സിനിമയിലെ പാട്ടുകളും തരംഗമായി മാറിയിരുന്നു