ഞാനിപ്പോൾ ബഹറിനിൽ, കുഞ്ഞിന് പാട്ടും ഡാൻസും ഭയങ്കര ഇഷ്ടമാണ്- ശ്രീലയ

സിനിമ കുടുംബത്തിൽ നിന്നുമാണ് ശ്രീലയ അഭിനയത്തിലേക്ക് എത്തിയിരുന്നത്. നടി ലിസിയുടെ മകളും നടി ശ്രുതി ലക്ഷമിയുടെ സഹോദരിയുമാണ് ശ്രീലയ. സീരിയലിൽ സജീവമായ ശ്രീലയ അഭിനയ ജീവിതം തുടങ്ങിയത് സിനിമയിലുടെയായിരുന്നു. കുട്ടിയും കോലും എന്ന സിനിമയിലാണ് നടി ആദ്യം അഭിനയിച്ചത്. പിന്നീട് പല സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയിലിൽ സജീവമാവുകയായിരുന്നു. അടുത്തിടെയാണ് ശ്രീലയ പെൺകുഞ്ഞിന് ജന്മം നൽകിയത്.

ഇപ്പോളിതാ ശ്രീലയയും ശ്രുതിയും ഒരുമിച്ചെത്തിയിരിക്കുകയാണ് ഫ്ലവേഴ്സ് ചാനലിലെ പ്രോ​ഗ്രാമിൽ, മൂന്നുമണി സംപ്രേഷണം ചെയ്യുന്ന സമയത്ത് ലയയ്ക്ക് നിരവധി ആരാധകരാണുണ്ടായിരുന്നു. കുട്ടിമണിയുടെ പ്രായം തന്നെയാണ് എനിക്കെന്ന് കരുതിയാണ് ആളുകൾ വന്നത്. ഞാനിപ്പോൾ ബഹ്റൈനിലാണ്. അവിടെ ശ്രീനിവാസ് പുട്ടുകട എന്ന കടയിൽ നിന്ന് ഭർത്താവ് ഓഫിസിൽ പോയിട്ട് വരുമ്പോൾ സ്നാക്സ് ഒക്കെ വാങ്ങിച്ചു കൊണ്ടുവരും. അപ്പോൾ കടയിൽ ചെല്ലുമ്പോൾ എനിക്ക് കൊടുക്കണമെന്ന് പറഞ്ഞ് ഭർത്താവിന്റെ കൈയ്യിൽ അവിടെയുള്ളവർ സ്നാക്സ് വെറുതേ കൊടുത്തുവിടാറുണ്ട്. കുഞ്ഞിന് പാട്ടും ഡാൻസുമൊക്കെ ഭയങ്കര ഇഷ്ടമാണ്

മഴവിൽ മനോരമയിലെ ഭാഗ്യദേവത എന്ന സീരിയലിലുടെയാണ് ശ്രീലയ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. പിന്നാലെ കൺമണി, മൂന്നുമണി എന്നീ സീരിയലുകളിലും നായികയായി ശ്രീലയ അഭിനയിച്ചു. ശ്രുതി ലക്ഷ്മിയുടെ ഏക സഹോദരിയാണ് ശ്രീലയ. 2017ലാണ് താരം ആദ്യമായി വിവാഹിതയായത്. ബഹ്റനിൽ സ്ഥിര താമസമാക്കിയ റോബിനാണ് ശ്രീലയയുടെ ഭർത്താവ്.