മോഹൻലാലിന്റെ അമ്മയായി അഭിനയിക്കരുതെന്നും പറഞ്ഞ് ഭീക്ഷണി കത്ത് വന്നിരുന്നു

ശാലീനതതുളുമ്പുന്ന സൗന്ദര്യവുമായി മലയാള സിനിമയിൽ അമ്മ വേഷങ്ങളിലൂടെ തിളങ്ങുന്ന താരമാണ് വൽസല മേനോൻ. മലയാളത്തിലെ മികച്ച എല്ലാ താരങ്ങളുടെയും അമ്മ വേഷത്തിൽ വൽസല എത്തിയിട്ടുണ്ട്. 1953ൽ ബേബി വൽസല എന്ന പേരിൽ ബാലതാരമായിട്ടാണ് നടി തുടങ്ങിയത്. പിന്നീട് ഒരിടവേളയ്ക്ക് ശേഷം 1985ൽ തിരിച്ചുവരികയായിരുന്നു. വെള്ളി നക്ഷത്രം കല്യാണ രാമൻ ചാന്തുപൊട്ട് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രീയങ്കരിയായ താരം ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മലയാളത്തിലെ അമ്മ വേഷങ്ങളെക്കുറിച്ച് മനസ്സ് തുറക്കുകയാണ്.

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹൻലാലിന്റെ അമ്മ വേഷത്തിൽ അഭിനയിക്കരുതെന്ന് പറഞ്ഞ് പലരും ഭീക്ഷണിപ്പെടുത്തിയിട്ടുണ്ടെന്ന് തുറന്നുപറയുകയാണ്. മൂന്ന് നാല് സിനിമകളിൽ മോഹൻലാലിന്റെ രണ്ടാനമ്മയായി അഭിനയിച്ചിരുന്നു. ലാലിനോട് ക്രൂരതയും വെറുപ്പുമൊക്കെ കാണിക്കുന്ന കഥാപാത്രങ്ങൾ. മേലിൽ ലാലിന്റെ രണ്ടാനമ്മയായി അഭിനയിക്കരുതെന്ന് പറഞ്ഞ് അന്ന് തനിക്ക് ഒരുപാട് ഭീഷണിക്കത്തുകൾ വന്നിരുന്നതായി വൽസല മേനോൻ പറയുന്നു. രണ്ടാനമ്മ എന്നാൽ ചീത്ത പറയുകയും വെറുക്കുകയുമൊക്കെ ചെയ്യുമല്ലോ. ലാലിനെ ചീത്ത പറയുന്നത് അന്നത്തെ പ്രേക്ഷകർക്കൊന്നും ഇഷ്ടമായിരുന്നില്ല.ക്യാമറയുടെ മുന്നിൽ നിന്നാണെങ്കിലും ലാലിന്റെ മുഖത്ത് നോക്കി ദേഷ്യപ്പെടാനൊക്കെ നമുക്കും വിഷമമാണ്. പക്ഷേ എന്ത് ചെയ്യാൻ. കഥാപാത്രം അങ്ങനെയായി പോയില്ല.

സീരിയലിലും സജീവമാണ് വൽസല മേനോൻ. രണ്ടിടത്തെയും അഭിനയമെടുത്താൽ ആകെയൊരു വ്യത്യാസമേ തോന്നിയിട്ടൊള്ളൂ അമ്മയായി ഒന്നോ രണ്ടോ വർഷം ജീവിക്കാം. കഥാപാത്രവും അഭിനയിക്കുന്നവരും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാവും. സിനിമയിൽ പക്ഷേ അങ്ങനെയല്ല, ഏതാനും സീനുകൾ .കഴിയുമ്പോൾ അമ്മ അപ്രത്യക്ഷയാവും. ഇപ്പോഴത്തെ പല സിനിമകളിലും അമ്മയെ കാണാനുമില്ലന്നും നൽസ പറഞ്ഞു