സഹായത്തിനാരുമില്ല, നരക ജീവിതം നയിക്കുന്നു മോഹൻലാലിന്റെ ദേവദൂതനിലെ നടിയുടെ അവസ്ഥ ഇങ്ങനെ

1997 ല്‍ കന്നട സിനിമയിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് വിജയലക്ഷ്മി. മോഹൻലാൽ ജയപ്രദ എന്നിവർ ഒരുമിച്ച ദേവദൂതനിൽ ഒരു പ്രധാനവേഷത്തിൽ വിജയലക്ഷ്മി എത്തിയിരുന്നു. മലയാളത്തിൽ സൂപ്പർ ഹിറ്റായ ഫ്രണ്ട്‌സ് എന്ന സിനിമയുടെ തമിഴ് പതിപ്പിൽ വിജയ്, സൂര്യ എന്നിവർക്കൊപ്പം അമുത എന്ന കഥാപാത്രത്തെയും വിജയലക്ഷ്മി അവതരിപ്പിച്ചിരുന്നു. ഇപ്പോൾ സിനിമയിൽ നിന്നുവിട്ടുനിൽക്കുന്ന താരം കടുത്ത പ്രയാസത്തിലാണ്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലാണെന്ന് നേരത്തെ തന്നെ തുറന്നുപറഞ്ഞിരുന്നു.

മാനസികവും ശാരീരികവുമായ അവശതകള്‍ കാരണം കഴിഞ്ഞ വർഷം ആശുപത്രിയിലായിരുന്നു. ഉയർന്ന രക്തസമ്മർദ്ദം കാരണം തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിൽ കഴിഞ്ഞ വിജയലക്ഷ്മി നടൻ രജനീകാന്തിനോടുവരെ താരം സഹായം അഭ്യർത്ഥിച്ചിരുന്നു. ചികിത്സയിലായിരുന്ന സമയത്ത് തന്നെ സഹായിക്കാനെന്ന വ്യാജേന ആശുപത്രിയിലെത്തി കന്നട നടന്‍ രവി പ്രകാശ് തന്നെ ഉപദ്രവിച്ചുവെന്നും വിജയലക്ഷ്മി നേരത്തെ പറഞ്ഞിരുന്നു.

എനിക്ക് ജീവിക്കണമെന്ന് വലിയ ആഗ്രഹമില്ല. എന്നാൽ എന്റെ സഹോദരിക്കും അമ്മയ്ക്കും വേണ്ടി പോരാടിയേ മതിയാകൂയെന്നാണ് താരം അന്ന് പറഞഞത്. എന്റെ ജീവിതം പലരും പന്തു തട്ടുകയാണ്. നരകത്തേക്കാൾ മോശമായ അവസ്ഥയാണ് എന്റേത്. അമ്മയുടെ ചികിത്സാ ആവശ്യത്തിനായി കൈയിലുണ്ടായിരുന്ന പണമെല്ലാം ചിലവഴിച്ചിരുന്നുവെന്നും ഇപ്പോൾ കൈയ്യിൽ ഒന്നുമില്ലെന്നുമാണ് വിജയലക്ഷ്മിയുടെ സഹോദരി ഉഷ ദേവി പറയുന്നത്.