Home entertainment നിങ്ങൾ പിരിഞ്ഞ് രണ്ടിടത്ത് നിൽക്കുന്നതാണ് നല്ലതെന്ന് മക്കൾ പറഞ്ഞു, വിവാഹ ബന്ധം പരാജയപ്പെട്ടതിനെക്കുറിച്ച് യമുന

നിങ്ങൾ പിരിഞ്ഞ് രണ്ടിടത്ത് നിൽക്കുന്നതാണ് നല്ലതെന്ന് മക്കൾ പറഞ്ഞു, വിവാഹ ബന്ധം പരാജയപ്പെട്ടതിനെക്കുറിച്ച് യമുന

സിനിമ-സീരിയൽ നടിയായ യമുനയുടെ രണ്ടാം വിവാഹം വലിയ ചർച്ചയായിരുന്നു. ആദ്യ ബന്ധത്തിൽ നടിക്ക് രണ്ട് പെൺമക്കളുണ്ട്. രണ്ടാം വിവാഹത്തിന് പിന്നാലെ നടിക്കെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. മക്കളുടെ വിവാഹ പ്രായം എത്തിയപ്പോൾ ആണോ അമ്മ വിവാഹം കഴിക്കുന്നത് എന്നായിരുന്നു വിമർശനം. രണ്ടു മക്കൾക്കൊപ്പമാണ് യമുന വിവാഹവേദിയായ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ എത്തിയത്. അമേരിക്കയിൽ സൈക്കോതെറാപ്പിസ്റ്റായ ദേവനാണ് ഭർത്താവ്. ഇപ്പോളിതാ ഫ്ലവേഴ്സ് ഒരു കോടിയിൽ പങ്കെടുത്തതിന്റെ വിശേഷമാണ് ശ്രദ്ധ നേടുന്നത്. ആദ്യ വിവാഹ ബന്ധം പരാജയപ്പെട്ടതിനെക്കുറിച്ച് പറഞ്ഞതിങ്ങനെ

ചേരാൻ പാടില്ലാത്ത രണ്ട് വ്യക്തികളായിരുന്നു ഞങ്ങൾ. മാനസികമായി ഒരു ചേർച്ചയുമുണ്ടായിരുന്നില്ല. പൊരുത്തങ്ങളൊക്കെ നോക്കി കുഴപ്പമില്ലെന്നൊക്കെ പറഞ്ഞതാണ്. അതിലൊന്നും ഞാനിപ്പോൾ വിശ്വസിക്കുന്നില്ല. അതാണ് സത്യമെന്ന് യമുന പറയുന്നു. 14 വർഷം ഞങ്ങളൊന്നിച്ചായിരുന്നു. സിനിമാമേഖലയിലാണ് പുള്ളി. അസോസിയേറ്റ് ഡയറക്ടറായിരുന്നു. രണ്ടുമൂന്ന് സിനിമകളൊക്കെ ചെയ്തിട്ടുണ്ട്.

മാനസികമായി ഒരുതരത്തിലും മുന്നോട്ട് പോവാൻ പറ്റുന്നുണ്ടായിരുന്നില്ല. മക്കൾ തന്നെയാണ് ഡിവോഴ്‌സിന് മുൻകൈ എടുത്തത്. അവരുടെ മുന്നിൽ വെച്ചും വഴക്കുണ്ടാവാറുണ്ടായിരുന്നു. പ്രശ്‌നങ്ങളുണ്ടാവുന്ന കുടുംബങ്ങളിലെല്ലാം സഹിക്കേണ്ടി വരുന്നത് മക്കളാണ്.
മൂത്തയാൾക്ക് 9 വയസും ഇളയ മകൾക്ക് 6 വയസുമായിരുന്നു അന്ന്. വഴക്കുകൾ വല്ലാതെ കൂടിയതോടെയാണ് പിരിയാനായി തീരുമാനിച്ചത്. അമ്മ ഇനി ഇത് അഡജ്‌സറ്റ് ചെയ്യേണ്ട നിങ്ങൾ പിരിയുന്നതാണ് നല്ലത്. ഞങ്ങളെ ഓർത്ത് ഇനി ഇത് സഹിക്കണ്ട. നിങ്ങൾ രണ്ടിടത്ത് നിൽക്കുന്നതാണ് ഞങ്ങൾക്ക് സന്തോഷമെന്നായിരുന്നു മക്കൾ പറഞ്ഞത്.

പിരിയണമെന്ന് തീരുമാനിച്ചപ്പോൾ തന്നെ മക്കളുടെ കാര്യങ്ങൾ ഒന്നിച്ച് ചെയ്യുമെന്ന് ഞങ്ങളുറപ്പിച്ചിരുന്നു. നമ്മൾ സന്തോഷത്തോടെ ഇരിക്കുമ്പോഴാണല്ലോ കുട്ടികളുണ്ടാവുന്നത്. വെക്കേഷൻ സമയത്ത് കുട്ടികൾ അവരുടെ അച്ഛനൊപ്പം പോയി നിൽക്കാറുണ്ട്. അല്ലാത്തപ്പോൾ എനിക്കൊപ്പമാണ്. മൂത്ത മോളെ കെട്ടിക്കാനായപ്പോൾ ഞാൻ കെട്ടി എന്നൊക്കെയായിരുന്നു വിമർശനങ്ങൾ. അവൾ പ്ലസ്ടുവാണ്, ഇപ്പോൾ പിടിച്ച് കെട്ടിച്ചാൽ ഞാൻ അകത്ത് പോവേണ്ടി വരും. എന്താണ് ആളുകൾ അങ്ങനെയൊക്കെ പറയുന്നതെന്നറിയില്ല