അദാനിക്ക് ക്ളിൻ ചിറ്റ്, ഓഹരികളിൽ കൃത്രിമം നടന്നിട്ടില്ലെന്ന് സുപ്രീം കോടതി സമിതി

അദാനിയുടെ ഓഹരി മൂല്യങ്ങളിൽ കൃത്രിമം നടത്തിയിട്ടില്ലെന്ന് സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി .അദാനി ഗ്രൂപ്പിന് ക്ലീൻ ചിറ്റ് നൽകുകയും മാർക്കറ്റ് റെഗുലേറ്റർ സെബിയുടെ ഭാഗത്തുനിന്ന് ഒരു നിയന്ത്രണ പരാജയവും ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തുകയും ചെയ്തു.അദാനി ഗ്രൂപ്പിന്റെ ഭാഗത്തുനിന്ന് വിലയിൽ കൃത്രിമം നടന്നിട്ടില്ലെന്നും റീട്ടെയിൽ നിക്ഷേപകരെ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ കമ്പനി സ്വീകരിച്ചിട്ടുണ്ടെന്നും സുപ്രീം കോടതി പാനൽ പറഞ്ഞു.

അദാനി-ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനേ തുടർന്നാണ്‌ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നത്. അന്വേഷണം നടത്തിയശേഷം സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ ഘട്ടത്തില്‍ സെബിക്ക് വീഴ്ച പറ്റിയെന്ന് പറയാനാകില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളത്. ഓഹരിവില നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു ക്രമക്കേടും സെബിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സെബിയുടെ വിശദീകരണം അടക്കം പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ജസ്റ്റിസ് എ.എം സാപ്രെ അധ്യക്ഷനായ സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടിലാണ് വിലയിരുത്തല്‍.ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് വില ഇടിഞ്ഞതിന് ശേഷം ലാഭം നേടിയതായും സെബി കണ്ടെത്തിയതായി സുപ്രീം കോടതിയിൽ സമർപ്പിച്ച റിപോർട്ടിൽ കക്ഷികൾക്കിടയിൽ കൃത്രിമ വ്യാപാരമോ വാഷ് ട്രേഡുകളോ ഒന്നിലധികം തവണ നടത്തിയതായി കമ്മിറ്റി കണ്ടെത്തിയില്ല. കമ്മിറ്റി പറഞ്ഞു.മിനിമം പബ്ലിക് ഷെയർഹോൾഡിംഗുമായി ബന്ധപ്പെട്ട് റെഗുലേറ്ററി ബന്ധപ്പെട്ടും നിയമ ലംഘനം ഉണ്ടായിട്ടില്ല.അദാനി ഗ്രൂപ്പ് ഓഹരികളിലെ വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ സെബിയുടെ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് കമ്മിറ്റി അറിയിച്ചു.