
തമിഴുനാട്ടിൽ നിന്നും പുറപ്പെട്ട അധീനങ്ങൾ സെൻഗോൾ പ്രധാനമന്ത്രിക്ക് കൈമാറി.പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിന് മുന്നോടിയായാണ് ധർമ്മപുരത്തെയും തിരുവാവടുതുറൈയിലെയും അധീനങ്ങൾ ശനിയാഴ്ച ന്യൂഡൽഹിയിലെത്തിയത്. ചെങ്കോൽ കൈമാറിയത് ആചാര ബഹുമതികൾ നിലനിർത്തിയായിരുന്നു.
ചടങ്ങിനു ധന മന്ത്രി നിർമല സീതാരാമൻ സാന്നിധ്യം വഹിച്ചു.ഇപ്പോഴത്തെ മധുരൈ അധീനം മഠാധിപതി ശ്രീ ഹരിഹര ജ്ഞാനസംബന്ധ ദേസിക സ്വാമികൾആണ് ചെങ്കോൽ രാജ്യപ്രഥമർ ആയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കൈമാറിയത്.മധുരൈ അധീനം മഠാധിപതി ശ്രീ ഹരിഹര ജ്ഞാനസംബന്ധ ദേസിക സ്വാമികൾ അധീനത്തിന്റെ 293 മത് മുഖ്യപുരോഹിതൻ ആണ്.
ഭഗവാൻ ശിവന്റെ അനുഗ്രഹത്തോടെ ഈ രാജ്യം ഭരിക്കുക എന്നാ ആജ്ഞയോടെ നൽകുന്ന നന്ദീമുദ്രയുള്ള അധികാര ദണ്ഡ് ലോകസഭ സ്പീക്കറുടെ ഇരിപ്പിടത്തിന് അരികെ ദി ലോകസഭ ലോ മേക്കിങ് പ്രോസീഡിങ്‌സ് നിരീക്ഷിച്ചു കൊണ്ട് അങ്ങനെ വിരാജിക്കും. ഇന്ത്യയുടെ പ്രധാനമന്ത്രിയെ പുതിയ ഭരണകേന്ദ്രത്തിലേക്ക് ഔദ്യോഗികമായി നിയോഗിക്കാൻ ആയി രാജഗുരു തന്നെ വരുന്നത് തമിഴ്‌നാട്ടിലെ ആശ്രമത്തിൽ നിന്നാണ് എന്നത് ശ്രദ്ധേയമാണ്. ചെങ്കോലിന്റെ ഉല്ഭവവും ആശയവും നിർമ്മാണവും എല്ലാം തമിഴുനാട്ടിൽ നിന്നായിരുന്നു.
പാർലമെന്റിന്റെ ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി അദീനങ്ങളെ അദ്ദേഹത്തിന്റെ വസതിയിൽ കണ്ട് അനുഗ്രഹം വാങ്ങി.അദീനങ്ങൾ ആയിരിക്കും 28നു പുതിയ പാർലിമെന്റിലേ ആദ്യ പ്രവേശന പ്രാർഥനകൾ നടത്തുക. വെറും ഒരു നാട മുറിക്കലും വിളക്ക് തെളിയിക്കലും ആയിരിക്കില്ല പാർലിമെന്റ് ഉല്ഘാടനം. ഇന്ത്യയുടെ പൗരാണികമായ എല്ലാ ആചാരവും പൂർത്തീകരിക്കുന്ന പൂജയും പ്രാർഥനയും ഉണ്ടാകും. 9 മണിക്ക് പൂജകൾ തുടങ്ങും. 12 മണിക്കായിരിക്കും പ്രധാനമന്ത്രി ഉല്ഘാടനം നടത്തുക