നിനക്ക് ഒക്കെ എല്ലിന്റെ ഇടയില്‍ കുത്തലാണ്, പാർവ്വതിക്കെതിരെ ആദിത്യന്‍ ജയന്‍

ഇടവേള ബാബു നടി ഭാവനയെ കുറിച്ച് നടത്തിയ പരാമർശം കഴിഞ്ഞ രണ്ട് ദിവസങ്ങളായി മലയാള സിനിമയിൽ ഏറെ വിവാദം സ്യഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. മലയാളം ന്യൂസ് ചാനലിന്റെ മീറ്റ് ദ എഡിറ്റേഴ്‌സ് പരിപാടിയിൽ സംസാരിക്കവെയാണ് അമ്മ നിർമ്മിക്കുന്ന അടുത്ത ചിത്രത്തിൽ ഭാവനയുണ്ടാകില്ലെന്നും ഭാവനയിപ്പോൾ അമ്മയിൽ അംഗമല്ലെന്നും മരിച്ച് പോയവർ തിരിച്ച് വരില്ലെന്നുമായിരുന്നു ഇടവേള ബാബുവിന്റെ പ്രതികരണം.

ഇതേതുടർന്ന് പാർവതി സംഘടനയിൽ നിന്ന് രാജിവെയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ പാർവതിക്ക് പിൻതുണയുമായി സംഘടന നിലപാട് വ്യക്തമാക്കണമെന്നറിയിച്ച് കൊണ്ട് രേവതി, പദ്മപ്രിയ എന്നിവർ കത്തയച്ചിരുന്നു. ഇതാണ് ഇപ്പോൾ വൻ വിവാദിലെത്തി നിൽക്കുന്നത്.

ഇതിനിടയിൽ നടൻ ആദിത്യൻ ജയൻ പങ്ക് വച്ച ഒരു കമന്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.’നിനക്ക് ഒക്കെ എല്ലിന്റെ ഇടയിൽ കുത്തലാണ്. നിനക്കൊക്കെ വേണ്ട ക്യാഷ് അക്കൗണ്ടിൽ ഉണ്ട്. നിന്റെ ഒക്കെ പാത്രം കഴുകൽ മുതൽ ലൈറ്റ് പിടിക്കുന്ന കുറേപ്പേര് ഉണ്ട് ഇവിടെ പട്ടിണിയാണ് ജോലി ഇല്ലാതെ,ഇതിനൊക്കെ ഒരു ചർച്ച വയ്ക്കരുത്. ഈ നാല് പേർക്ക് വേറെ എന്തോ പ്രശ്നങ്ങൾ ഉണ്ട് ഇടവേള ബാബു എന്താണ് തെറ്റുപറഞ്ഞതന്നും ആദിത്യൻ ചോദിക്കുന്നു.

ഒപ്പം,ഒരു പുതിയ സംഘടന ഉണ്ടാക്ക് അമ്മയ്ക്കു പകരം ‘അച്ഛൻ’അതിനു തലപ്പത്തു നിങ്ങൾ കയറി ഇരിക്ക് നിങ്ങൾക്കു വേണ്ടത് അതാണ്,നിങ്ങൾ പ്രോബ്ലം ക്രിയേറ്റേഴ്സ് അതുകൊണ്ടു ആരും മൈൻഡ് ചെയ്യില്ല,ഫസ്റ്റ് സ്വന്തം ഫാമിലിയിൽ വില ഉണ്ടാക്കിയെടുക്കു,നിങ്ങൾക്ക് ദിലീപിനെ പുറത്താക്കാൻ പറഞ്ഞു അദ്ദേഹം അതിനു മുന്നേ രാജി വെച്ച്‌ പോയി,നിങ്ങൾക്കു ഇനി എന്ത് വേണം’ എന്നാണ് ആദിത്യൻ പറയുന്നത്.