എന്റെ മോനെ അനുഗ്രഹിച്ച പ്രാർത്ഥിച്ച എല്ലാവർക്കും, എന്റെ വടക്കുംനാഥനും നന്ദി-ആദിത്യൻ

സീത എന്ന സീരിയലിൽ നിന്നും തുടങ്ങി ആ കെമിസ്ട്രി ജീവിതത്തിലേക്ക് പകർത്തിയവരാണ് അമ്പിളി ദേവിയും ആദിത്യനും.സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള താരം വിശേഷങ്ങളെല്ലാം പങ്കുവെച്ച് ‍‍‍എത്താറുണ്ട്. ആദ്യ വിവാഹ ബന്ധം വേർപെടുത്തിയതിനുശേഷമാണ് അമ്പിളി ദേവി ആദിത്യനെ വിവാഹം കഴിക്കുന്നത്. യുവജനോത്സവ വേദിയിൽ നിന്നും അഭിനയത്തിലെത്തിയ അമ്പിളി ദേവി വിവാഹശേഷം ഇടവേളയെടുത്തിരിക്കുകയാണ്.2019 നവംബർ 25നായിരുന്നു ഇരുവരുടെയും വിവാഹം. നവംബർ 20നാണ് ആൺകുഞ്ഞിന് ജന്മം നൽകുന്നത്. അമ്പിളി ദേവിക്ക് ആദ്യ വിവാഹത്തിലും ഒരു മകൻ ഉണ്ട്.

മക്കളുടെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെച്ച് ആദിത്യൻ എത്താറുണ്ട്.നിമിഷനേരം കൊണ്ടാണ് ആരാധകർ പോസ്റ്റുകൾ ഏറ്റെടുക്കാറുള്ളത്.ഇപ്പോളിതാ മകന്റെ ഒന്നാംപിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. വളരെ ലളിതമായിരുന്നു പിറന്നാൾ ആഘോഷം. ഇതിന്റെ ചിത്രങ്ങൾ ആദിത്യൻ ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. ‘39 വർഷം മുന്നേ ഉള്ള ഒരു നവംബർ മാസം ഞങ്ങൾക്ക് ഒരുപാട് വേദന തന്ന ഒരു മാസമാണ് എന്നാൽ 39 വർഷം കഴിഞ്ഞു ഞങ്ങൾക്ക് ഈശ്വരൻ അതെ നവംബർ മാസം സന്തോഷിക്കാൻ ഒരു അവസരം തന്നത് ഞങ്ങളുടെ അർജുൻ മോന്റെ ഒന്നാം പിറന്നാളാണ്. ഒരു ആർഭാടമില്ലാതെ ഞങ്ങൾ കുറച്ചുപേരു മാത്രം ഒപ്പം കുറച്ചുപേരുടെ പ്രാർത്ഥനയും,എന്റെ മോനെ അനുഗ്രഹിച്ച പ്രാർത്ഥിച്ച എല്ലാവർക്കും എന്റെ വടക്കുംനാഥനും എന്റെ നന്ദി…’ എന്ന കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്

രണ്ട് കുട്ടികളെയും ആദിത്യൻ ഒരുപോലെ തന്നെയാണ് കാണുന്നത്.സ്വന്തം കുട്ടി ജനിച്ചാൽ മൂത്ത കുട്ടിയെ നോക്കില്ലെന്ന വിമർശനങ്ങളൊക്കെ താരം കേട്ടിരുന്നു. എന്നാൽ അപ്പു തനിക്ക് സ്വന്തം മകനെപ്പോലെതന്നെയാണെന്ന് പലതവണ പറഞ്ഞിട്ടുണ്ട്.വീട്ടിലേക്ക് കുഞ്ഞനുജൻ എത്തിയത് ആഘോഷമാക്കുന്നത് അപ്പൂസ് തന്നെയാണ്. സ്‌കൂളിൽ പോലും പോകാതെയാണ് അനുജന്റെ കാര്യങ്ങൾ നോക്കാനും ഓമനിക്കാനും അപ്പുക്കുട്ടൻ ഓടിനടക്കുന്നതെന്ന് നേരത്തെ ആദിത്യൻ പറഞ്ഞിരുന്നു.മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്‌നവും എന്ന ചിത്രത്തിലൂടെയാണ് അമ്പിളി ദേവി സിനിമയിലും അരങ്ങേറ്റം കുറിച്ചത്. വിനയൻ സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജായിരുന്നു അമ്പിളിയുടെ സഹോദരനായി അഭിനയിച്ചത്.