പോപ്പുലർ ഫ്രണ്ട് നിരോധനം, കേന്ദ്ര സർക്കാരിന്റെ ഭീരുത്വം വെളിവാക്കുന്ന മറ്റൊരു നടപടി- അഡ്വ. ജയശങ്കർ

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിയമവിരുദ്ധ സംഘടനയായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതിനെ പരിഹസിച്ച് രാഷ്‌ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കർ‌. യുഎപിഎ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരം അഞ്ചുവർഷത്തേക്കാണ് നിരോധനം. സംഘടനയുടെ പ്രവർത്തനം നിയമവിരുദ്ധമെന്ന് കണ്ടെത്തലിനെ തുടർന്നാണ് നടപടിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും അനുബന്ധ സംഘടനകളും നിരോധിക്കപ്പട്ടു. കേന്ദ്ര സർക്കാരിന്റെ ഭീരുത്വം വെളിവാക്കുന്ന മറ്റൊരു നടപടി. ഈ ഭരണകൂട ഭീകരതക്കെതിരെ ജനാധിപത്യ വിശ്വാസികൾ ഒന്നിച്ചു നിന്നു പ്രതിഷേധിക്കണമെന്ന് സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും അനുബന്ധ സംഘടനകളും നിരോധിക്കപ്പട്ടു. കേന്ദ്ര സർക്കാരിന്റെ ഭീരുത്വം വെളിവാക്കുന്ന മറ്റൊരു നടപടി. ഈ ഭരണകൂട ഭീകരതക്കെതിരെ ജനാധിപത്യ വിശ്വാസികൾ ഒന്നിച്ചു നിന്നു പ്രതിഷേധിക്കണം ഒരു അഖില ലോക ഹർത്താൽ സംഘടിപ്പിക്കണം. കെഎസ്ആർടിസി ബസ്സിനു മാത്രമല്ല എയർ ഇന്ത്യ വിമാനത്തിനും കല്ലെറിയണം. അങ്ങനെ റിപ്പബ്ലിക്കിനെ രക്ഷിക്കണം…….