യു.എ.പി.എ നിയമം പ്രകാരം മുഖ്യമന്ത്രിയേ അറസ്റ്റ് ചെയ്യാം,വകുപ്പുകൾ നിരത്തി അഡ്വ വിമല ബിനു

കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ അറസ്റ്റ് ചെയ്യാൻ വ്യക്തമായ കാരണങ്ങളും തെളിവും ആയതായി ഹൈക്കോടതി അഭിഭാഷക അഡ്വ വിമല ബിനു.കർമ്മ ന്യൂസിനു നല്കിയ അഭിമുഖത്തിൽ പിണറായി വിജയൻ പ്രതി സ്ഥാനത്താണെന്നും ഇനി അദ്ദേഹ്ത്തിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി എടുക്കുകയേ വേണ്ടൂ എന്നും നിയമ വശങ്ങൾ ഉദ്ധരിച്ച് അഡ്വ വിമല ബിനു ചൂണ്ടിക്കാട്ടി.അഭിമുഖത്തിൽ നിന്നും,തയ്യാറാക്കിയത് അനിൽ കുമാർ

ചോദ്യം? നിലവിലെ സ്വർണ്ണ കടത്ത് കേസ് മുഖ്യമന്ത്രിയിലേക്ക് എത്തും എന്നും മുഖ്യമന്ത്രി പിണറായി വിജയനാണ്‌ അന്വേഷണ ഏജൻസികൾ ലക്ഷ്യം വയ്ക്കുന്നത് എന്നും പറയുന്നു.മുഖ്യമന്ത്രിക്കെതിരെ നിയമ നടപടി ഉണ്ടാകുമോ?

തീർച്ചയായും മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാനുള്ള എല്ലാ തെളിവും ആയി കഴിഞ്ഞു.2കാരണങ്ങളാണ്‌.ഒന്ന് സ്വർണ്ണ കടത്തിലെ പ്രതിയായ സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുമായി ബന്ധം ഉണ്ടെന്നും കൂടി കാഴ്ച്ച നടത്തി എന്നും മുഖ്യമന്ത്രിയുടെ ഓഫീസിൽ ചെന്നു എന്നും പറയുന്നു.മാത്രമല്ല മുഖ്യമന്ത്രിയുടെ വീട്ടിലും ഈ പ്രതി ചെന്നു.അതിലും പ്രധാനം മുഖ്യമന്ത്രി പിണറായി വിജയനാണ്‌ എം.ശിവശങ്കരനെ പരിചയപ്പെടുത്തി തന്നത് എന്നും സ്വപ്നയുടെ മൊഴിയിൽ ഉണ്ട്.

രണ്ടാമത്തേ കാരണം സ്വപ്നയുടെ മൊഴി എൻഫോഴ്സ്മെന്റും കസ്റ്റംസും ശിവശങ്കരനോട് ചോദിക്കുന്നു.ശിവശങ്കരൻ അത് ഓർമ്മിക്കുന്നില്ല എന്നാണ്‌ പറഞ്ഞത്.അതായത് സ്വപ്നയുടെ മൊഴിയും വെളിപ്പെടുത്തലും എം.ശിവശങ്കരൻ നിഷേധിച്ചിട്ടില്ല.അതിനാൽ തന്നെ ഈ കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമായി പുറത്ത് വന്നു.

ചോദ്യം..മുഖ്യമന്ത്രിയെ ഈ കേസിൽ അറസ്റ്റ് ചെയ്യാൻ സാധിക്കുമോ?

തീർച്ചയായും.കാലിതീറ്റ കേസിൽ ബിഹാർ മുഖ്യമന്ത്രി ആയിരിക്കെ ആണല്ലോ ലാലു പ്രസാദ് യാദവിനെ അറസ്റ്റ് ചെയ്തതും ജയിലിൽ അടക്കുന്നതും.മുഖ്യമന്ത്രി പദത്തിലിരുന്ന ജയലളിതയേ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചില്ലേ.ക്രിമിനൽ കുറ്റകൃത്യത്തിൽ പ്രതിയായ ഒരു മുഖ്യമന്ത്രിക്ക് അതിൽ നിന്നും ഒഴിഞ്ഞ് മാറാൻ പ്രത്യേകാധികാരങ്ങൾ ഒന്നും ഇല്ല.ഇവിടെ പിണറായി വിജയൻ ലാലു പ്രസാദ് യാദവിനേക്കാൾ വലിയ കുറ്റകൃത്യത്തിലാണ്‌ ആരോപണ വിധേയൻ.

പിണറായി വിജയനെതിരെയുള്ള ആരോപണം നിലനില്ക്കുമോ?

സ്വപ്ന എൻഫോഴ്സ്മെന്റിലാണ്‌ മൊഴി നല്കിയത്.ഇത് പോലീസിൽ നല്കുന്ന മൊഴി പോലെ അല്ല.പിന്നീട് മാറ്റി പറയാൻ ആകില്ല.മാറ്റി പറഞ്ഞാൽ അതിന്റെ കേസ് വേറെ വരും.മൊഴിക്ക് 100ശതമാനം എവിഡൻസറി വാല്യൂ കോടതിയിൽ ഉണ്ട്.മാത്രമല്ല യുഎപിഎ നിയമപ്രകാരം കേസെടുത്താൽ അത്തരം പ്രതികൾ കോടതിയിൽ കുറ്റവാളികൾ അല്ല എന്ന് തെളിയിക്കേണ്ടത് പ്രതികളുടെ മാത്രം ഉത്തരവാദിത്വമാണ്‌.എന്നാൽ സാധാരണ കേസിൽ പ്രോസിക്യൂഷൻ വേണം കോടതിയിൽ കുറ്റം തെളിയിക്കാൻ. യുഎപിഎ നിയമപ്രകാരം മുഖ്യമന്ത്രിക്കെതിരെ കേസ് എടുത്താൽ കുറ്റം ചെയ്തിട്ടില്ല എന്ന് തെളിയിക്കാനുള്ള ബാധ്യത പിണറായി വിജയനായിരിക്കും. അദേഹത്തിനു അത് കോടതിയിൽ തെളിയിക്കാൻ ആയില്ല എങ്കിൽ ശിക്ഷ അനുഭവിക്കേണ്ടിയും വരും

യു എ പി എ വകുപ്പ് പിണറായി വിജയനെതിരെ ചുമത്താനാകുമോ?

ലഖുലേഖ കൈവശം വച്ചതിനു അലനെയും താഹയെയും uapa നിയമപ്രകാരം അറസ്റ്റ് ചെയ്ത പോലീസുള്ള നാട്ടിൽ, എന്തുകൊണ്ടാണ് കള്ളക്കടത്തു സംഗവുമായി നേരിട്ട് ബന്ധം പുലർത്തുകയും, കള്ളക്കടത്തുകാരിയായ സ്വപ്ന സുരേഷിനെ തന്റെ പ്രിൻസിപ്പൽ സെക്രട്ടറിക്കു പരിചയപെടുത്തിയെന്ന് സ്വപ്ന സുരേഷ് തന്നെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെതിരെ ED ക്കു മൊഴി നൽകുകയും ചെയ്തിട്ടും, ED ക്കു മുമ്പിൽ നൽകുന്ന മൊഴി, മാറ്റാൻ കഴിയാത്തതും, അഥവാ മാറ്റിയാൽ നിയമനടപടികൾ നേരിടേണ്ടതാണ് എന്നറിഞിട്ടും കള്ളക്കടത്തുകാരി സ്വപ്ന നൽകിയ മൊഴി പ്രകാരം, ശ്രീ പിണറായി വിജയൻ തീവ്രവാദിയോ ഭീകരനോ ആവേണ്ടതാണ് u a p a നിയമപ്രകാരം കാരണം ഒരു രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്ന, ഒരു രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷതയുടെ കടക്കൽ കത്തിവക്കുന്ന തരത്തിലുള്ള കള്ളക്കടത്തു, ഡോളർ കടത്തു തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങൾ ചെയ്ത പ്രതികളുമായി അടുത്തിടപെഴക്കുകയും, അവർക്ക് ആവശ്യമായ ഒത്താശകൾ ചെയ്യുകയും, അവരുടെ വ്യാജ ബിരുദം ഉപയോഗിച്ച് ലക്ഷ്ക്കണക്കിന് രൂപ salary നൽകി അവരെ സ്വന്തം മൂക്കിന് താഴെ നിയമിക്കുകയും മുഖ്യമന്ത്രിക്കു കീഴിൽ വ്യാജരേഖകൾ ഹാജരാക്കി നിയമനം നേടിയത് അഴിമതി നിരോധനനിയമപ്രകാരം കുറ്റകരമാണ്.

എന്നിട്ടും ശക്തമായ കോവിഡ് lockdown നിലവിലിരുന്ന സമയത്തു കേരള പോലീസിന്റെ അറിവൊടും മൗന സമ്മതത്തോടും ബാംഗ്ലൂരിലേക്ക് തിരിക്കുന്നു, എന്നിട്ടും കേരളത്തിൽ ഈ പ്രതികൾക്ക്കെതിരെ ഒരു കേസ് പോലും രജിസ്റ്റർ ചെയ്യാൻ ലോക്കൽ police തയ്യാറാവുന്നില്ല, മുഖ്യന്റെ പോലീസ് കേസുടുത്തു central agency കൾക്കു കൈ മാറേണ്ട വിഷയത്തിൽ കത്തെഴുതനാണ് മുഖ്യമന്ത്രി തീരുമാനിച്ചത് എന്നുള്ളതാണ് അങ്ങേയറ്റം അതിശയോക്തി ജനിപ്പിക്കുന്നത്. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം യു.എ.പി.എ തീവ്രവാദ വിരുദ്ധതയുടെ പേരിൽ ഭീകരനിയമങ്ങൾ നിലവിൽ വന്നു.

എന്താണ്‌ യു എ പി എ നിയമം?

1967-ൽ നിലവിൽ വന്ന ഒരു ഭീകരനിയമമാണ്‌ (draconian law) യു.എ.പി.എ. തുടർന്ന് 2004-ൽ ഭേദഗതിവരുത്തി. ബോംബെ ഭീകരാക്രമണത്തിന്റെ ശേഷം ‘ഭീകരവാദത്തിനെതിരെ’ അണിനിരത്തി കൂടുതൽ കർക്കശ വ്യവസ്ഥകളോടും നേരത്തെ പിൻവലിച്ച POTA യുടെ അടക്കം വകുപ്പുകൾ ചേർത്ത് കൊണ്ട് യു.പി.എ സർക്കാർ നിലവിൽ വരുത്തിയ നിയമമാണിത് ചെയ്യുന്നുണ്ട്..സ്വതന്ത്ര ഇന്ത്യയിൽ പല കാലങ്ങളിലായി വ്യത്യസ്ത ഭീകര നിയമങ്ങൾ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്‌. ആദ്യം TADA ( Terrorist and Disruptive Activities (Prevention) Act ), അതിനു ശേഷം POTA ( Prevention of Terrorism Act, 2002) എന്നിങ്ങനെ തീവ്രവാദ വിരുദ്ധതയുടെ പേരിൽ ഭീകരനിയമങ്ങൾ നിലവിൽ വന്നു. പിന്നീട് പൗരസമൂഹത്തിൽ നിന്നുണ്ടായ പ്രതിഷേധങ്ങൾ മൂലം അവ പിൻവലിക്കുകയാണുണ്ടായത്.1967-ൽ നിലവിൽ വന്ന ഒരു ഭീകരനിയമമാണ്‌ ( draconian law) യു.എ.പി.എ. തുടർന്ന് 2004-ൽ ഭേദഗതിവരുത്തി.ബോംബെ ഭീകരാക്രമണത്തിന്റെ മറപിടിച്ച് കൊണ്ട് മുഴുവൻ സഭയെയും വിശ്വാസത്തിലെടുത്തു

‘ഭീകരവാദത്തിനെതിരെ’ അണിനിരത്തി കൂടുതൽ കർക്കശ വ്യവസ്ഥകളോടും നേരത്തെ പിൻവലിച്ച POTA യുടെ അടക്കം വകുപ്പുകൾ ചേർത്ത് കൊണ്ട് യു.പി.എ സർക്കാർ ചുട്ടെടുത്തതാണ് ഇന്ന് കാണുന്ന ഈ ഭീകരനിയമം നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം 1967 ദ അൺലോഫുൾ ആക്റ്റിവിറ്റീസ് പ്രിവെൻഷൻ ആക്റ്റ്, 1967 വ്യക്തികളുടെയോ സംഘടനകളുടെയോ ഇവയുമായി ബന്ധപ്പെട്ട വിഷയങ്ങളുടെയോ ചില നിയമവിരുദ്ധപ്രവർത്തനങ്ങൾ തടയുക ഭേദഗതികൾ1. ദി അൺലോഫുൾ ആക്റ്റിവിറ്റീസ് (പ്രിവെൻഷൻ) അമെൻഡ്മെന്റ് ആക്റ്റ്, 1969 (24 ഓഫ് 1969).2. ദി ക്രിമിന‌ൽ ലോ (അമെൻഡ്മെന്റ്) ആക്റ്റ്, 1972 (31 ഓഫ് 1972).3. ദി ഡെലിഗേറ്റഡ് ലെജിസ്ലേഷൻ പ്രൊവിഷൻസ് (അമെൻഡ്മെന്റ്) ആക്റ്റ്, 1986 (4 ഓഫ് 1986). 4. ദി അൺലോഫുൾ ആക്റ്റിവിറ്റീസ് (പ്രിവെൻഷൻ) അമെൻഡ്മെന്റ് ആക്റ്റ്, 2004 (29 ഓഫ് 2004).5. ദി അൺലോഫുൾ ആക്റ്റിവിറ്റീസ് (പ്രിവെൻഷൻ) അമെൻഡ്മെന്റ് ആക്റ്റ്2008 (35 ഓഫ് 2008).ഇന്ത്യയിൽ സംഘടനകൾ, വ്യക്തികൾ നിയമവിരുദ്ധപ്രവർത്തനത്തിലേർപ്പെടുന്നത് തടയുക എന്ന ഉദ്ദേശത്തോടെ തയ്യാറാക്കിയ നിയമമാണ് നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം – അൺലോഫുൾ ആക്റ്റിവിറ്റീസ് (പ്രിവെൻഷൻ) ആക്റ്റ്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനുമെതിരായ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം.

ദേശീയോദ്ഗ്രഥന കൗൺസിൽ രാജ്യത്തിന്റെ കെട്ടുറപ്പും പരമാധികാരവും സംരക്ഷിക്കുന്നതിനായി ന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനാണ് ഈ നിയമം നിർമ്മിക്കപ്പെട്ടത് യു.എ.പി.എ പ്രയോഗിക്കുമ്പോൾ ‘പിഴവും’,’ ജാഗ്രതക്കുറവും’ എല്ലാംസംഭവിക്കുന്നുവെന്നാണ് പൊതുവെ നിലനിൽക്കുന്ന ഒരു ഭാഷ്യം. പക്ഷെ , നിയമം തന്നെ നീതിയെ അട്ടിമറിക്കുകയും ഭരണഘടനാധിഷ്ഠിതമായ നിയമവാഴ്ചയെ വെല്ലുവിളിക്കുന്നുമുണ്ട് .ക്രിമിനൽ നടപടി ക്രമത്തിലെ കസ്റ്റഡി 15 ദിവസവും അധിക കസ്റ്റഡി 30 ദിവസവുമാകുമ്പോൾ യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടാൽ 30 ദിവസം കസ്റ്റഡിയും 90 ദിവസം അധിക കസ്റ്റഡിയുമായി നീളും. ഇങ്ങനെ കുറ്റപത്രം പോലും സമർപ്പിക്കാതെ 180 ദിവസം വരെ കുറ്റാരോപിതരെ ജയിലിലിടാൻ കഴിയും. ഇനി കുറ്റപത്രം സമർപ്പിച്ചാലോ, അനിശ്ചിതമായി വിചാരണയില്ലാതെ ജയിൽ വാസം നീളും. ജാമ്യം എന്ന അടിസ്ഥാന അവകാശത്തെ പോലും ഈ നിയമം റദ്ദ് ചെയ്യുന്നു. സാധാരണ, ജാമ്യം നിയമം ആകുന്നിടത്ത് ഇവിടെ ജയിൽ ആണ് നിയമം

U A P A act section 15 പ്രകാരം തീവ്രവാദപ്രവർത്തനം എന്താണെന്നു വ്യക്തമാക്കിയിരിക്കുന്നു,e രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, സുരക്ഷിതത്വം എന്നിവയുടെ കടക്കൽ കതിവക്കുന്നതോ, രാജ്യത്തെയോ പുറം രാജ്യങ്ങളിലെയോ ജനങ്ങളിൽ ഭീതി ഉളവാക്കുന്നതുമാണ് തീവ്രവാദം, സെക്ഷൻ 13പ്രകാരംUAPA നിയമത്തിൽ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ഹനിക്കുന്നതും കുറ്റകൃത്യമാണെന്ന് മനസ്സിലാക്കാം, രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്തിനു മേൽ ഏൽപ്പിക്കുന്ന വലിയ ആഘാതമാണ് സ്വർണകള്ളക്കടത്തു, സോളാർ കടത്തു തുടങ്ങിയവ, രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥക്കു മേൽ, അതിന്റെ സുരക്ഷിതത്വതിന്നു മേൽ ഏൽപ്പിക്കുന്ന വലിയ ആഘാതമാണിത്തരം nonviolent method’s ലൂടെയുള്ള ഭീകര പ്രവർത്തനങ്ങൾ എന്നിരിക്കെ അത്തരത്തിലുള്ള പ്രതികളായ സ്വപ്നസുരേഷിനെ പരിചയപെടുത്തിയത് പോലും കേരളത്തിന്റെ മുഖ്യമന്ത്രിയാണ് എന്നു വരുമ്പോൾ രാജ്യ സുരക്ഷക്ക് വലിയ ആഘാതം ഏൽപ്പിച്ചവർക്ക് കൂടെ ഒത്തുചേർന്നതിന്റെ, മറുപടി പറയേണ്ടതിന്റെ ഉത്തരവാദിത്തം നിസ്സാരമല്ല,

മുഖ്യമന്ത്രിയുടെ വിശദീകരണത്തിലും പത്ര സമ്മേളനത്തിലും അന്വേഷണ ഏജൻസികൾ തൃപ്തരാകുമോ?

മടിയിൽ കനമുള്ളവനെ വഴിയിൽ പേടിക്ക്കേണ്ടതുള്ളു എന്ന പതിവ് ന്യായീകരണകാപ്സുൾ മതിയാവില്ല മുഖ്യമന്ത്രിക്കു കാരണം ഒരു ലഖു ലേഖ കൈവശം വച്ചതിനു പോലും arrest ചെയ്യപ്പെട്ടവരുടെ നാടാണിത് എന്നിരിക്കെ പ്രതികളോട് എല്ലാ വിധതിലും സഹകരിച്ച പിണറായി മുഖ്യനെതിരെ നീളുന്നത് UAPA നിയമത്തിന്റെ വ്യവസ്ഥകൾ തന്നെയാണെന്നുള്ളതിൽ സംശയം ഇല്ല, ഒരു ഭരണാധികാരിയും നിയമത്തിനു അതീതനല്ല, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രടറിശിവശങ്കർ Enforcement Directorate നു കൊടുത്ത മൊഴി സ്വപ്നയുടെ മൊഴിയിൽ നിന്നും വ്യത്യസ്തമാണ്, സ്വപ്നയെ പരിചയപ്പെടുത്തിയത് മുഖ്യമന്ത്രിയാണെന്നുള്ളത് അദ്ദേഹം മൊഴിയിൽ മറന്നു പോയതായി പറഞ്ഞു വക്കുന്നു, അരിയാഹാരം കഴിക്കുന്ന മലയാളിക്ക് ഇതിൽ കൂടുതൽ എന്തുവേണം കാര്യങ്ങൾ വ്യക്തമായും കൃത്യമായും മനസ്സിലാക്കുവാൻ??? ഇ പ്പോഴും പ്രതികൾക്കെതിരെ ലോക്കൽ പോലീസു ഇടേണ്ട fir ഇട്ടിട്ടില്ല എന്നതും വിചിത്രമായ ചില സത്യങ്ങളാണ്

Vimala binu, കേരള ഹൈക്കോടതിഅഭിഭാഷക