പൂള്‍ പാര്‍ട്ടിയില്‍ സാരി ധരിച്ച് എത്തുന്ന ഇറാ ഖാനെ കണ്ടിരുന്നേല്‍ സദാചാരവാദികള്‍ക്ക് ആത്മരതിയടയാന്‍ സാധിക്കുമായിരുന്നു, ശ്രീജിത്ത് പെരുമന പറയുന്നു

ആമിര്‍ഖാന്റെ മകള്‍ ഇറ ഖാന്റെ ജന്മദിനം കഴിഞ്ഞ ദിവസമായിരുന്നു. പൂള്‍ പാര്‍ട്ടിക്കിടെ ബിക്കിനി വേഷത്തില്‍ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുന്ന താര പുത്രിയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ വലിയ സൈബര്‍ ആക്രമണവും ഇറക്ക് നേരിടേണ്ടി വന്നു. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് അഡ്വ. ശ്രീജിത്ത് പെരുമന പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

ലൈംഗീക ‘തിമിരം’ ബാധിച്ചവര്‍ക്കാണ് ഫ്‌ലാറ്റിലേക്ക് കേറിപ്പോകുന്ന ഓരോ ആണും, പെണ്ണിനെ തേടി വരുന്നവന്‍ ആണെന്നും, ബിക്കിനിയിലോ , സ്വിമ്മിങ് സ്യുട്ടിലോ നില്‍ക്കുന്ന പെണ്ണ് പോക്കാണ് എന്നുമൊക്കെ തോന്നുന്നത്.. പൂള്‍ പാര്‍ട്ടിയില്‍ സാരി ധരിച്ച് എത്തുന്ന ഇറാ ഖാനെ കണ്ടിരുന്നേല്‍ സദാചാരവാദികള്‍ക്ക് ആത്മരതിയടയാന്‍ സാധിക്കുമായിരുന്നു എന്നുവേണം കരുതാന്‍- ശ്രീജിത്ത് പെരുമന കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം, തികച്ചും സ്വകാര്യമായി നടത്തിയ ആമിര്‍ഖാന്‍ ന്റെ മകളുടെ പൂള്‍ ബര്‍ത്ത് ഡേ സെലിബ്രേഷന്‍ കണ്ടു സദാചാര കുരു പൊട്ടിയവര്‍ക്ക് നല്ല നമസ്‌കാരം ലൈംഗീക ‘തിമിരം’ ബാധിച്ചവര്‍ക്കാണ് ഫ്‌ലാറ്റിലേക്ക് കേറിപ്പോകുന്ന ഓരോ ആണും, പെണ്ണിനെ തേടി വരുന്നവന്‍ ആണെന്നും, ബിക്കിനിയിലോ , സ്വിമ്മിങ് സ്യുട്ടിലോ നില്‍ക്കുന്ന പെണ്ണ് പോക്കാണ് എന്നുമൊക്കെ തോന്നുന്നത്.. പൂള്‍ പാര്‍ട്ടിയില്‍ സാരി ധരിച്ച് എത്തുന്ന ഇറാ ഖാനെ കണ്ടിരുന്നേല്‍ സദാചാരവാദികള്‍ക്ക് ആത്മരതിയടയാന്‍ സാധിക്കുമായിരുന്നു എന്നുവേണം കരുതാന്‍.

സദാചാരം ഊണിലും ഉറക്ക്ക്തിലും എല്ലാം നമ്മെ വേട്ടയാടുകയാണ്. ഒരു താലി ചരടിന്റെ പരിധിയില്‍ നിന്നുകൊണ്ട് എന്തും ചെയ്യാം. ഭാര്യക്കിഷടമില്ലെങ്ങില്‍ അവളെ ബലമായി പ്രാപിക്കാം. അതിനുള്ള അധികാരം മാത്രം സമൂഹം എല്ലാവര്ക്കും കല്‍പ്പിച്ചു കൊടുത്തിട്ടുണ്ട്. ഒരാണും പെണ്ണും സൗഹൃദത്തിലാകുന്നതും, ഒരുമിചിരിക്കുന്നതിനും സംസാരിക്കുന്നതിനും കുളിക്കുന്നതിനും ബിക്കിനി ധരിക്കുന്നതിനുമൊക്കെയാണ് ഇവിടെ പ്രശ്‌നം. ഭൂരിപക്ഷത്തിനും തനിക്കു അനുഭവിക്കാന്‍ കഴിയാത്തതിലുള്ള രോഷം സദാചാരത്തിന്റെ മേലങ്കി അണിഞ്ഞു ചെറുത് തോല്‍പിക്കുക എന്ന വെറും തരം താണ പ്രവൃത്തികളാണ് ചെയ്യുന്നത് സദാചാരത്തിന്റെ അപ്പോസ്തലന്മാരുടെ നാട്ടില്‍ അര്‍ദ്ധരാത്രി സൂര്യന്‍ ഉദിക്കാതിരിക്കട്ടെ.

‘എന്റെ കുടുംബം എങ്ങനെ ജീവിക്കണം എങ്ങനെ നടക്കണം എന്നു ഞങ്ങള്‍ തീരുമാനം എടുക്കും… അതിനു ഒരു മതവേറിയന്മാരുടെയും ഉപദേശം , അഭിപ്രായങ്ങള്‍ ആവശ്യം ഇല്ല….’ എന്ന അമീര്‍ഖാന്റെ മറുപടിക്കും, സൈബര്‍ ആക്രമണം തുടര്‍ന്നപ്പോള്‍ പൂളില്‍ ആണ്‍ സുഹൃത്തിനോടൊപ്പമുള്ള കൂടുതല്‍ ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ഇറാ ഖാനും ഇരിക്കട്ടെ മ്മടെ വക ഒരു കുതിരപ്പവന്‍ സ്ത്രീകളുടെ കന്യാചര്‍മ്മത്തിന് കാവല്‍നില്‍ക്കാന്‍ നിന്നെയൊന്നും ആരും ഏല്പിച്ചിട്ടില്ലല്ലോ , ഇനിയെങ്കിലും അധ്വാനിച്ച് ജീവിക്കിനെടാ സദാചാര ഊളകളേ, ജന്മ ദിനാശംസകള്‍ ഇറാ ഖാന്‍