ലൈംഗികതക്ക് അപ്പുറം സുഹൃദ്ബന്ധം സൃഷ്ടിക്കാൻ സാധിച്ചാൽ വിവാഹജീവിതത്തെ മനോഹരമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയും, അഡ്വക്കറ്റ് വിമല എഴുതുന്നു

വിവാഹമോചനത്തിനായി എന്നെ സമീപിച്ച റാണിക്കു പറയുവാനുണ്ടായിരുന്നത് ഉത്തരവാദിത്തങ്ങളെല്ലാം കൃത്യമായി നിര്വഹിക്കുമ്പോഴും ഭാര്യയെ ഏകാന്തതയുടെ പടുകുഴിയിലേക്ക് തള്ളി വിടുന്ന ഭർത്താവ് മോഹനെകുറിച്ചായിരുന്നു, പ്രതീക്ഷിക്കുവാൻ നല്ല വാക്കുകളോ സ്നേഹ ചുംബനങ്ങളോ ഇല്ലാതെ ഇഷ്ടങ്ങൾ സാധിച്ചു നൽകുന്ന ഒരു ഇടു കുടുക്കെ ചോറും കറിയും എന്ന മട്ടിൽ ഒരു വസ്തുവായി മാത്രമാണ് എന്നെ ഭർത്താവ് കണ്ടിരിക്കുന്നതു എന്ന് റാണി പറഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടില്ല 40കഴിഞ്ഞ ഭൂരിപക്ഷം സ്ത്രീകളും ഇതേ പ്രശ്നം point out ചെയ്യാറുണ്ട്

വലിയ പ്രതീക്ഷകളോടെ ആരംഭിക്കുന്ന പലരുടെയും ദാമ്പത്യം വർഷങ്ങൾക്കുശേഷം തകർന്നു വീഴുന്നത് നാം കാണാറുണ്ട് പല കാരണങ്ങളാലാണ് ഇത് സംഭവിക്കുന്നത്, എന്നാൽ പലപ്പോഴും താൻ ജീവിതപങ്കാളിയെ തിരഞ്ഞെടുത്തതിൽ ഉണ്ടായ പാളിച്ചകൾ കൊണ്ടാണ് തനിക്ക് വിവാഹമോചനത്തിലേക്ക് എത്തിപ്പെടാൻ വേണ്ടി വന്നതെന്ന് പലപ്പോഴും എല്ലാവരും പൊതുവായി പറയാറുണ്ട്, എന്നാൽ ജീവിത പങ്കാളിയെ മനസ്സിലാക്കുന്നതിലും പങ്കാളിയുമായി അടിസ്ഥാനപരമായി സൗഹൃദം നിലനിർത്താൻ കഴിയാത്തതും ഇരുവർക്കുമിടയിലെ താൽപര്യങ്ങളും ഇഷ്ടങ്ങളും വ്യത്യസ്തമാവുന്നത് മാണ് പ്രധാന കാരണമായി എനിക്ക് തോന്നാറ്, ലൈംഗികബന്ധത്തിന് അപ്പുറം
നല്ല സുഹൃദ്ബന്ധം സൃഷ്ടിക്കുവാൻ കഴിഞ്ഞാൽ മറ്റെന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും വിവാഹജീവിതത്തെ അതിന്റെ താളത്തിലും മനോഹാരിതയിലും മുന്നോട്ടു കൊണ്ടുപോകുവാൻ കഴിയും

വിവാഹമോചനം ആവശ്യപ്പെട്ട് വന്ന റാണി പറഞ്ഞത് ഇപ്രകാരമാണ് ജീവിതത്തിൽ വിവാഹിത എങ്കിലും ഞാൻ തനിച്ചാണ്, എനിക്ക് സംസാരിക്കുവാനോ എന്റെ കാര്യങ്ങൾ പങ്കുവെക്കുവാനോ ആരുമില്ല, ഭക്ഷണം തയ്യാറാക്കുന്നതിനു വീട്ടിലെ ജോലികൾ കൃത്യമായി ചെയ്യുന്നതിനും പകരം വെക്കാനാവാത്ത ഒരാൾ എന്നതിലപ്പുറം എന്നോട് മാനസികമായ യാതൊരു അടുപ്പവും ഭർത്താവിനില്ല എന്തെങ്കിലും ചോദിച്ചാൽ തന്നെ മറുപടിയുടെ ശൈലി വരുന്നത് കാണുമ്പോൾ ഞങ്ങൾ രണ്ടുപേരും രു ദ്രുവത്തിൽ ആണെന്നുള്ളത് മനസ്സിലാക്കാം, മാത്രമല്ല ഏതുകാര്യത്തിലും കുറ്റപ്പെടുത്തുന്നത് അംഗീകരിക്കാതെ ഇരിക്കുന്നത് ഒക്കെയാണ് അദ്ദേഹം ഇഷ്ടപ്പെടുന്ന കാര്യങ്ങൾ.

ജർമ്മൻ തത്വചിന്തകനായ ഫ്രെഡറിക് നീറ്റ്ഷേയുടെ വാക്കുകൾ ഇപ്രകാരമാണ് സ്നേഹമില്ലായ്മ അല്ല സൗഹൃദം ഇല്ലായ്മയാണ് അസംതൃപ്ത വിവാഹജീവിതത്തിന് കാരണം ദമ്പതികൾ പരസ്പരം മനസ്സിലാക്കുന്നവർ എങ്കിൽ, കൃത്യമായ സൗഹൃദം പുലർത്തുന്നവർ എങ്കിൽ, മറ്റു വേർതിരിവുകളും വ്യത്യസ്തമായ സാഹചര്യങ്ങളും സംസ്കാരങ്ങള് ജാതിയോ മതമോ വിദ്യാഭ്യാസമോ ഒന്നും തന്നെ ഒരു പ്രധാന പ്രശ്നമാവില്ല പരസ്പരം അഡ്ജസ്റ്റ് ചെയ്തു പിന്നീട് പരസ്പരം ആക്സെപ്റ്റ് ചെയ്യുന്ന രീതിയിലേക്ക് ദാമ്പത്യ സൗഹൃദം വളരും ദാമ്പത്യ സുഹൃത്ത് ബന്ധത്തിൽ സ്ത്രീ പുരുഷനിൽ നിന്നും ആഗ്രഹിക്കുന്നത് സ്നേഹവും കരുതലും ആണെങ്കിൽ മറിച്ച് പുരുഷൻ സ്ത്രീയിൽ നിന്നും ആഗ്രഹിക്കുന്നത് ബഹുമാനവും അംഗീകാരവും ആണ്, പരസ്പരം മനസിലാക്കുക എന്ന് പറഞ്ഞാൽ ഒരാൾ പങ്കാളിയുടെ ജീവിതത്തിലേക്ക് ഇണചേരുക എന്നുള്ളതാണ്, പങ്കാളിയുടെ ഇഷ്ടങ്ങളും സ്വപ്നങ്ങളും പരസ്പരം മനസ്സിലാക്കി ദമ്പതികൾ ഇരുവരും ചേർന്ന് ഒരു കോമൺ ഗോൾസ് ചെയ്യുന്നതിലൂടെയും ആ ഗോളിൽ എത്തിച്ചേരാൻ പരിശ്രമിക്കുന്ന അതിലൂടെ യുമാണ് ദാമ്പത്യം അനിർവചനീയം ആവുക

എന്തും പരസ്പരം തുറന്നു സംസാരിക്കാൻ കഴിയുക, തന്നിഷ്ടത്തോടെ വാശി പിടിച്ചു നിൽക്കാതെ പങ്കാളിയെ കൂടെ പരിഗണിക്കുക, തങ്ങളുടെ ദാമ്പത്യബന്ധത്തിൽ മറ്റൊരു വ്യക്തിക്കും അമിത പ്രാധാന്യം നൽകാതിരിക്കുക, ദാമ്പത്യ വിശ്വസ്തത പുലർത്തുക, ബന്ധത്തിന്റെ രഹസ്യാത്മകത യും വിശ്വസ്തതയും മുന്നോട്ടു കൊണ്ടുപോവുക തുടങ്ങിയവയാണ് ദാമ്പത്യത്തിന് ഐശ്വര്യത്തിന്റെ അളവുകോലുകൾ വിവാഹജീവിതത്തിലെ തുടക്കത്തിലെ ഊഷ്മളതയും ആകർഷകത്വവും എല്ലാം ഉത്തരവാദിത്തങ്ങൾ ഇലേക്ക് നടന്നടുക്കുന്നതോടെ ഇല്ലാതാവുന്നു. വഴക്കും പിണക്കങ്ങളും ദാമ്പത്യത്തിൽ സ്വാഭാവികം മാത്രമാണ് രണ്ടു വ്യത്യസ്ത സാഹചര്യങ്ങളിൽ വ്യത്യസ്ത ധ്രുവങ്ങളിൽ നിന്ന് വരുന്നവർക്ക് ഇടയിൽ സ്വഭാവികമായും പിണക്കവും പിരിമുറുക്കവും ഉണ്ടാവാം എന്നാൽ ഒരു കൊടുക്കൽ വാങ്ങൽ ബന്ധമാണ് ദാമ്പത്യം എന്നും സ്നേഹവും ആദരവും നൽകിയാൽ മാത്രമേ അവർ അവർ തിരിച്ചു ലഭിക്കുകയുള്ളൂ എന്ന് മനസ്സിലാക്ക തിരിച്ചു ലഭിക്കുകയുള്ളൂ എന്ന് മനസ്സിലാക്കി പങ്കാളിയുടെ വ്യക്തിത്വത്തെ പൂർണ്ണമായും അപഗ്രഥിച്ച് പ്രശംസിക്കുന്നതിനും അംഗീകരിക്കുന്നതിനും ആദരവ് നൽകുന്നതിനും പരസ്പരം കഴിയണം, പ്രത്യേകിച്ചും സ്ത്രീകൾക്ക് പുരുഷന്മാർ കുറ്റപ്പെടുത്തുന്നത് അംഗീകരിക്കുവാൻ സാധിക്കുകയില്ല, പലപ്പോഴും കുറ്റങ്ങൾ ചൂണ്ടിക്കാണിക്കുന്ന ഭർത്താക്കൻമാരെ കലഹത്തിൽ കൂടെയാണ് സ്ത്രീകൾ നേരിടുക കുറ്റപ്പെടുത്തലുകൾ ഏറിയതുകൊണ്ട് മാത്രം വിവാഹമോചനത്തിന്റെ വക്കിലെത്തിയ വരെയും കാണാറുണ്ട്

കുടുംബ ജീവിതത്തിൽ പലപ്പോഴും കുടുംബത്തിലെ മറ്റു വ്യക്തികളുടെയോ മാതാപിതാക്കളുടെയും അമിതമായ ഇടപെടലും അവർക്ക് നൽകുന്ന അമിത പ്രാധാന്യവും ഇത്തരത്തിൽ പ്രശ്നങ്ങളെ വിളിച്ചു വരുത്താം. പാശ്ചാത്യ കവി റോബർട്ട് ബ്രൗണിങ് വിവാഹത്തെ സ്നേഹം പങ്കുവെച്ച് പരസ്പരം വൃദ്ധരാകാനുള്ള കൂട്ടുകെട്ട് എന്നാണ് വിശേഷിപ്പിച്ചത്. വിവാഹ ബന്ധത്തെ കൂടുതൽ സൗഹൃദപരമായ ഒന്നാക്കാം, ദമ്പതികൾ നല്ല സുഹൃത്തുക്കൾ ആയിരിക്കുമ്പോൾ കുടുംബത്തിൽ സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു അതുവഴി അത് കുഞ്ഞുങ്ങളുടെ മാനസിക ഉല്ലാസത്തിനും സന്തോഷത്തിനും ആരോഗ്യപരമായതും ബൗദ്ധികമായ വളർച്ചയ്ക്കും കാരണമാവുന്നു ദാമ്പത്യത്തിലെ സൗഹൃദം വിലയേറിയതാണ്

Adv വിമല ബിനു, കേരള ഹൈകോടതി അഭിഭാഷക, 97445 34140