ഇരയുടെ മൊഴിയിലെ വൈരുദ്ധ്യം തപ്പി പ്രതിക്ക് ജാമ്യം നേടികൊടുക്കുവാൻ വെമ്പുന്ന അന്വേഷണഉദ്യോഗസ്ഥരെ യാണ് ആദ്യം ചാട്ടവാറിനടിക്കണ്ടത്, അഡ്വ. വിമല ബിനു

പ്രായഭേദമന്യേ സ്ത്രീകൾ പീഡനത്തിനിരയാകുന്ന നാടായി കേരളം മാറിക്കൊണ്ടിരിക്കുകയാണ്. സ്വന്തം വീട്ടിൽ പോലും പെൺമക്കൾ സുരക്ഷിതരല്ലെന്നതരത്തിലുള്ള വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. 16കാരിയെ പീഡിപ്പിച്ച കേസിൽ അച്ഛനടക്കം നാല് പേർ പിടിയിലായത് കേരളത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. മദ്രസ അധ്യാപകനായ പിതാവ് തന്നെ നാളുകളായി ലൈംഗികമായി പീഡിപ്പിക്കുകയായാണെന്ന് പെൺകുട്ടി പോലീസിനോട് വ്യക്തമാക്കി. അമ്മ ഇതിന് ഒത്താശ ചെയ്തിരുന്നുവെന്നും പണം വാങ്ങി പലർക്കും തന്നെ കാഴ്ചവെച്ചെന്നും പെൺകുട്ടി പറഞ്ഞു. സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകനും ജാമ്യം കിട്ടി. ഈ അവസരത്തിൽ അഭിഭാഷകയായ വിമല ബിനു ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമാവുകയാണ്.

ക്രിമിനൽ നടപടി നിയമത്തിൽ ഭാഗിക കുറ്റപത്രം എന്നൊന്നില്ലെന്നും മനപ്പൂർവ്വം പോസ്ക്കോ കേസ് അട്ടിമറിച്ച ഐജി ശ്രീജിത്തിനെതിരെ കേസെടുക്കാൻ സർക്കാർ തയ്യാറാകണം അഡ്വക്കറ്റ് വിമല ബിനു പറയുന്നു. പോക്‌സോ കോടതികളുടെ എണ്ണം വർദ്ധിപ്പിച്ചിട്ട് കാര്യമില്ല ഗുണത്തിലാണ് കാര്യം ഈ നീചൻമാരെ മാതൃകാപരമായി, സമയബന്ധിതമായി ശിക്ഷിക്കാനുള്ള ഊർജ്ജിതമായ നടപടി ക്രമങ്ങൾ ഉണ്ടാകണം. പോക്‌സോ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടാൽ 24 മണിക്കൂറിനകം കോടതിക്ക് മുന്നിൽ ഇരയെക്കൊണ്ട് മൊഴി കൊടുപ്പിക്കേണ്ട സാഹചര്യം നിയമപാലകർ ഉണ്ടാക്കണം ഒരു വർഷത്തിനുള്ളിൽ കേസ് പൂർത്തിയാക്കണം.അല്ലാതെ ഇരയുടെ മൊഴിയിലെ cotnradiction തപ്പി പ്രതിക്ക് ജാമ്യംനേടികൊടുക്കുവാൻ വെമ്പുന്ന അന്വേഷണഉദ്യോഗസ്ഥരെ യാണ് ആദ്യം ചാട്ടവാറിനടിക്കണ്ടത്.

കുറിപ്പിന്റെ പൂർണ്ണരൂപം

പാലത്തായി ആയാലും, വാളയാർ ആയാലും ഉസ്‌താദായ അപ്പൻ പീഡിപ്പിച്ച നീലേശ്വരം ആയാലും പീഡനങ്ങൾക്ക് ഒരേ സ്വഭാവമാണ് കുഞ്ഞു മനസ്സുകളെ ഒരു പക്ഷെ സ്നേഹം നടിച്ചോ ഭീഷണിപെടുത്തിയോ ഒക്കെ നശിപ്പിക്കുന്ന കിരാതമായ രീതി, സംരക്ഷണം നൽകേണ്ട കൈകളിൽ കിടന്നു പിടയുന്ന ബാല്യങ്ങൾ !!!പക്ഷെ വേദനാജനകം ആയ കാര്യം അവർക്കു നൽകപ്പെടുന്ന നിയമപാലകരുടെ സംരക്ഷണം ആണ്, 4ആം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ എന്തു പറയാനാണ് ഒന്നോർത്തെടുക്കുവാൻ പറ്റുമോ നരകയാതനയുടെ ആ വൃത്തി കെട്ട നിമിഷങ്ങളെ??? പീഡിപ്പിക്കപ്പെട്ട ആ നിമിഷം പോലും ശപിക്ക പെട്ടതും ബുദ്ധിമുട്ടി മറക്കാൻ ശ്രമിക്കുന്നതും ആവാം, അതിനടിയിൽ contradiction കണ്ടെത്താൻ ശ്രമിക്കുന്ന പൊലീസുകാരെ നിങ്ങൾക്കു മാപ്പില്ല, ജാമ്യം നൽകണം എന്ന് തീരുമാനിച്ചാൽ കൊടുത്തിരിക്കുo, ഇന്ത്യൻ പീനൽ കോഡിൽ അന്വേഷണം അട്ടിമറിക്കുന്ന പോലീസുകാർക്കെതിരെ 166a പ്രകാരം കുറ്റം ചുമത്താവുന്ന താണു ഒരു പ്രതി മാത്രമുള്ള കേസിൽ ഇപ്രകാരം പെൺകുട്ടിയുടെ മൊഴി പരസ്യമായി വെളിപ്പെടുത്തിയതും ഗുരുതരമായ നിയമലംഘനം ആണ്, pocso പ്രൊവിഷൻസ് ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ച I G ശ്രീജിത്തിനെതിരെ നിയമനടപടി സ്വീകരിച്ചേ മതിയാവൂ.

ചോദിക്കാനും പറയാനും ജനം തെരുവിൽ ഇറങ്ങണം, പിന്നെ പോലീസ് വേണ്ട രീതിയിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ അത് നോക്കാനും ഏതൊക്കെ section നിലനിർത്തണം എന്നൊക്കെ നോക്കാൻ കൂടിയാണ് കോടതികൾ, പ്രോസിക്യൂട്ടർമാർ, തുടങ്ങിയ നീതിന്യായവ്യവസ്ഥ പിന്നെ എന്ന് മുതലാണ് ഭാഗിക കുറ്റപത്രം എന്ന പുതിയ ഏർപ്പാട് നിയമവ്യവസ്‌ഥയിൽ തുടങ്ങിയത്???? ക്രിമിനൽ നടപടി നിയമം അങ്ങനെ ഒരു ഭാഗിക കുറ്റപത്രത്തെ കുറിച്ചു എവിടെയും പറഞ്ഞിട്ടില്ല നിയമത്തിൽ ഇല്ലാത്തവ ഉണ്ടാക്കാൻ പിണറായി പൊലീസിന് പ്രതേയ്ക കഴിവാണ് ഇതൊന്നും ചോദ്യം ചെയ്യപ്പെടില്ല എന്ന ഉറച്ച ബോധ്യം അതോടൊപ്പം തന്നെ pocso നിയമപ്രകാരം പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയെ പോലിസ് സ്റ്റേഷനിൽ വിളിച്ചു വരുത്തുവാനോ യൂണിഫോമിൽ മൊഴിയെടുക്കുവാനോ പാടില്ല എന്നാൽ ഇതെല്ലാം ലംങ്കിച്ചു, ആരു ചോദിക്കാൻ ആരു പറയാൻ????? പീഡിപ്പിക്കപെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾ അടക്കം കൊടുക്കുന്ന നികുതിപ്പണം ആണ് കോടതിക്കും പ്രോസിക്യൂഷൻ നും ശമ്പളം അല്ലാതെ പോലീസ് ഏമാന്മാർ കൊണ്ടുവരുന്ന എന്തിലും കണ്ണടച്ച് ഒപ്പ് വക്കാനല്ല മറിച്ചു തിരുത്തേണ്ടത് തിരുത്തണം, ചേർക്കേണ്ടത് ചേർക്കണം, വെട്ടേണ്ടത് വെട്ടണം.

പാലത്തായി പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായി എന്ന മെഡിക്കൽ റിപ്പോർട്ട്‌ ഉണ്ടായിട്ടും മൊബൈൽ ടവർ ലൊക്കേഷൻ അതും പ്രതിയുടേത് എന്ന് പ്രതി പറഞ്ഞു വിശ്വസിപ്പിച്ച നമ്പറിന്റെ ലൊക്കേഷൻ തേടിയ പോലീസ് ഏമാന്മാരും, pocso add ചെയ്യാനറിയാത്ത ഈ നെറികെട്ടവന്മാരെ ന്യായീകരിക്കാൻ മന്ത്രിമാരും ഇത്തരത്തിലൊരു പീഡനകേസിനെകുറിച്ചറിയാത്ത വനിതാ കമ്മീഷനും, സ്വന്തം മണ്ഡലത്തിലെ പെൺകുട്ടി മൃഗീയമായി പീഡിപ്പിക്കപ്പെട്ടത് അറിഞ്ഞു പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടാവും എന്നോർത്ത ശിശുക്ഷേമ മന്ത്രിയും ഉള്ള നാട്ടിൽ മക്കളെ മാധവിക്കുട്ടി പറഞ്ഞത് പോലെ ഒന്നു കുളിച്ചു തോർത്തിയാൽ മതി, ഇനിയും അന്വേഷണം, വിചാരണ, ഇങ്ങനെയുള്ള പീഡനങ്ങൾക്കായി മക്കളെ വിട്ടുകൊടുക്കേണ്ടത് ഉണ്ടോ എന്ന് ചിന്തിച്ചു പോവുന്നു നീതിദേവതയും പണത്തിന്റെയും അധികാരത്തിന്റെയും പിന്നാലെ പോവുന്ന ഈ നാട്ടിൽ പൊന്നു മക്കളെ നീതി അകലെയാണ് അങ്ങകലെ, അന്വേഷണം, വിചാരണ എന്നൊക്കെയുള്ള ആചാരങ്ങൾ നിങ്ങളെ വീണ്ടും വീണ്ടും പീഡിപ്പിച്ചു കൊണ്ടേയിരിക്കും,

പോക്സോ കോടതികളുടെ എണ്ണം വർദ്ധിപ്പിച്ചിട്ട് കാര്യമില്ല ഗുണത്തിലാണ് കാര്യം ഈ നീചൻമാരെ മാതൃകാപരമായി, സമയബന്ധിതമായി ശിക്ഷിക്കാനുള്ള ഊർജ്ജിതമായ നടപടി ക്രമങ്ങൾ ഉണ്ടാകണം. പോക്സോ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടാൽ 24 മണിക്കൂറിനകം കോടതിക്ക് മുന്നിൽ ഇരയെക്കൊണ്ട് മൊഴി കൊടുപ്പിക്കേണ്ട സാഹചര്യം നിയമപാലകർ ഉണ്ടാക്കണം ഒരു വർഷത്തിനുള്ളിൽ കേസ് പൂർത്തിയാക്കണം.അല്ലാതെ ഇരയുടെ മൊഴിയിലെ contradiction തപ്പി പ്രതിക്ക് ജാമ്യംനേടികൊടുക്കുവാൻ വെമ്പുന്ന അന്വേഷണഉദ്യോഗസ്ഥരെ യാണ് ആദ്യം ചാട്ടവാറിനടിക്കണ്ടത്. പക്ഷേ ഇവിടെ സംഭവിക്കുന്നതോ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചുള്ള കേസ് അട്ടിമറികളാണ് മിക്ക കേസുകളിലും കാണുന്നത്.പിന്നീട് പെൺകുട്ടികളുടെ ജീവിതം ദുരിതക്കയത്തിലേക്ക് താഴുകയും ചെയ്യുന്നു., അല്ലാ നമ്മൾ അടക്കമുളളവർ പൊതു സമൂഹം തളളിയിടുന്നു.

അതിലുപരി ഏറെ സങ്കടം ഈ വിഷയത്തിലെ ചില തൊമ്മാടികളുടെ കമന്റുകളാണ് കണ്ടില്ലേ മദ്രസ അധ്യാപകൻ പീഡിപ്പിച്ചില്ലേ, ബിജെപി കാരന്റെ പീഡനം കണ്ടോ തീവ്രത കൂടിയ പീഡനം ഏതു എന്നൊക്കെ പറഞ്ഞു കുറ്റക്കാരെ വർഗീയത പറഞ്ഞു തരംതിരിക്കുന്നു അഥവാ പീഡനത്തെ പോലും രാഷ്ട്രീയവും മതവും ചേർത്താ ആയുധമാക്കുന്നവർ ഉണ്ട്, ദയവായി ഒന്നു മനസിലാക്കുക, പീഡകർ എല്ലാം നീചജന്മങ്ങളാണ്, തന്റെ കാമവെറിക്കടിമപെട്ടു കുഞ്ഞുപൂക്കളെ നോവിച്ചവർ അവർക്ക്കൊരു ജാതിയേയുള്ളു അസുരജാതി.
ഒരു പെൺകുഞ്ഞും ഒരു സഹോദരിയും കാമഭ്രാന്തന്മാരാൽ പീഡിപ്പിക്കപ്പെടരുത്.
പെണ്ണിന്റെ അനുവാദമില്ലാതെ ഒരുത്തനും അവളുടെ മേൽ കൈ വയ്ക്കരുത്. എന്നൊക്കെ ഘോരഘോരം വാദിച്ചാധികാരത്തിലേറി ഇപ്പോൾ സ്വന്തം മകളെക്കുറിച്ചും അവളുടെ ഭാവിയെക്കുറിച്ചും ചിന്തിച്ചു സ്വർണം കടത്തലിൽ വരെ എത്തി നിക്കുന്ന സ്വന്തമായി കോടതി, പോലീസ് സ്റ്റേഷൻ ഒക്കെയുള്ള വർഗം ന്യായീകരിക്കാൻ അല്ലാതെ നേരെചൊവ്വേ ഏതെങ്കിലും കാര്യം ചെയ്തതായി അറിവില്ല.

സംരക്ഷണം നൽകേണ്ട കൈകൾ പീഡിപ്പിക്കുന്നതിനായി നീളുന്ന ഈ കാലം കെട്ടത് തന്നെ.പക്ഷേ അവരെ മാതൃകപരമായി ശിക്ഷിക്കാൻ ശ്രമിക്കാതെ പ്രതികളെ report തയ്യാറാക്കി രക്ഷിക്കുന്ന പോലീസു വീരന്മാർക്ക് പ്രൊമോഷനും പതക്കവും നൽകാൻ വെംമ്പുന്ന സർക്കാർ ആണ് ഈ നാടിന്റെ ഗതികേട് പ്രതികൾക്കു അവരെ ശിക്ഷിക്കുന്ന കാര്യത്തിൽ ഒരു കരുതലും കാണിക്കാത്ത മനുഷ്യൻ,
ഇനിയൊരു പാലത്തായിയും നിലേശ്വരവും അവർത്തിക്കരുത്. കാമവേറി തോന്നുന്നവർക്ക് തെറ്റ് ചെയ്യാനൊരുങ്ങുമ്പോൾ പേടിയുണ്ടാവണം.അതിനു നാം ഉണർന്നേ മതിയാവൂ, പീഡകർ നമുക്ക് ചുറ്റുമുണ്ട്

north അമേരിക്കയിലെ guatemala സിറ്റി child sexual abuse ഏറ്റവുമധികം റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുള്ള നാടാണ് അവിടെ വോൾഗ എന്നൊരു പെണ്കുട്ടിയുണ്ട് സ്വന്തം അച്ഛനിൽ അവൾക്കു ജനിച്ച കുഞ്ഞിനേയും കയ്യിൽ പിടിച്ചു പീഡനത്തിനിരയാവുന്നവർക്കിടയിൽ ആശ്വാസത്തിന്റെ പ്രതീക്ഷയുടെ സന്ദേശവുമായവൾ സഞ്ചരിക്കുന്നു, അതെ നാം നമ്മുടെ കുട്ടികൾക്കും പകർന്നു നൽകേണ്ടത് പ്രതീക്ഷയാണ്, ഒന്നുമില്ല, ഒന്നും അവസാനമല്ല എന്നവർ മനസ്സിലാക്കട്ടെ, എന്തായാലും ഭരണകൂടമോ, അന്വേഷണഉദ്യോഗസ്ഥരോ കോടതിയോ അവർക്കായി നിലകൊള്ളും എന്ന് തെറ്റിദ്ധരിച്ചു പോവരുത് നിങ്ങൾ. ഈ നിയമവ്യവസ്‌തിഥിയോട് ചിലപ്പോഴെങ്കിലും വെറുപ്പ്‌ തോന്നിയ ഒരു സാധാരണകാരിയായ അഭിഭാഷക