സോഷ്യൽ മീഡിയ നിയന്ത്രണത്തിനുള്ള നിയമഭേ​​ദ​ഗതി ഭരണഘടന വിരുദ്ധം

അഡ്വ വിമല ബിനു ( കേരള ഹൈക്കോടതി): കേരളാ പോലീസ് ആക്ട്
2011 ഭേദഗതി വരുത്തുവാനുള്ള കേരള സ്റ്റേറ്റിന്റെ മന്ത്രിസഭ തീരുമാനം നിയമപരമായി ഭരണഘടനാ തത്വങ്ങൾക്ക്കെതിരാണ് മുഖ്യമന്ത്രി നൽകിയ പ്രസ് റിലീസ് പ്രകാരം കേരള പോലീസു ആക്ടിലെ 118(A) എന്നൊരു സെക്ഷൻ കൂട്ടിച്ചേർക്കുന്നതിനായി ​ഗവർണറോട് ഓർഡിനൻസ് പുറപ്പടുവിക്കാൻ അവശ്യപ്പെടുകയുണ്ടായി ഭേദഗതി യായി ക്യാബിനറ്റ് തീരുമാനം ഇപ്രകാരമാണ് കൂട്ടിച്ചേർക്കുക “ഏതെങ്കിലും ഒരു വ്യക്തി,ഏതെങ്കിലും ഒരു വ്യക്തിയെ ഭീഷണി പെടുത്തുന്നതോ അപമാനിക്കുന്നതോ, അപകീർത്തിപ്പെടുത്തുന്നതോ ആയ തരത്തിലുള്ള ഏന്തെങ്കിലും പ്രസിദ്ധപ്പെടുത്തുകയോ, പ്രചരിപ്പിക്കുകയോ ചെയ്താൽ അഞ്ചു വർഷം തടവും 10000 രൂപ പിഴയും നൽകാവുന്ന കുറ്റകൃത്യം ആണ്.

ഇത് നടപ്പിൽ വരുത്തിയാൽ ഇഷ്ടമില്ലാത്ത ഫേസ്ബുക്ക് പോസ്റ്റ് ഇട്ടവരെയും അപകീർത്തിപെടുത്തി എന്നാരോപിച്ചൂം ആരെയും പിടിച്ച് ജയിലിൽ അടക്കുകയും ജാമ്യം നിഷേധിക്കുകയും, പിഴ അടപ്പിക്കുകയും ചെയ്യാം.എന്നാൽ ഇന്ത്യൻ പീനൽ കോഡ് പ്രകാരമുള്ള ഡിഫാമേഷൻ കേസിനു ഒരു പരാതിക്കാരൻ വേണമെന്നിരിക്കേ അപകീർത്തിപ്പെട്ട ആളുടെ പരാതിയിലാണ് കേസ് എടുക്കുന്നത് എന്നിരിക്കെ ഇ പ്പോൾ നിർദ്ദേശിച്ച  ചെയ്ത ഭേദഗദി പ്രകാരം ഒരു പോലീസു ഓഫീസർക്കു സ്വമേധയാ അതല്ലെങ്കിൽ ഏതെങ്കിലും ഒരു വ്യക്തിയുടെ പരാതിയുടെ പുറത്തു കുറ്റക്കാർക്കെതിരെ കേസ് രജിസ്റ്റർ  ചെയ്യാവുന്നതാണ്,

സോഷ്യൽ മീഡിയ, മാസ്സ് മീഡിയ ഉദ്ദേശിച്ചുള്ള ഭേദഗദി ആണ് സർക്കാർ ഉദ്ദേശിക്കുന്നതെങ്കിലും ഇതു ഭരണഘടനയുടെ article 254(1) പ്രകാരം ഭരണഘടനവിരുദ്ധമാണ്, കാരണം ഇന്ത്യൻ ഭരണഘടനയുടെ article 254 കേന്ദ്രവും സംസ്‌ഥാന നിയമവും തമ്മിൽ നിയമനിർമ്മാണത്തിൽ ഉണ്ടാകുന്ന സംഘർഷങ്ങളെ സൂചിപ്പിക്കുന്നു 254(1)പറയുന്നത് പാർലിമെന്റ് ഒരു നിയമം നടപ്പിലാക്കുകയാണെങ്കിൽ അതു concurrent ലിസ്റ്റിൽ പറയുന്ന ഒരു വിഷയവുമായി ബന്ധപ്പെട്ടു ആണെങ്കിൽ, പാർലിമെന്റും സംസ്‌ഥാനവും നിയമം പാസ്സാക്കിയാൽ പാർലിമെന്റ് പാസ്സാക്കിയ നിയമത്തിനവും നിലനിൽപ് എന്നാണ്, അപ്രകാരം പരിശോധിച്ചാൽ കേന്ദ്രനിയമത്തിനാണ് നിലനിൽപ് എന്ന് വരും ഇന്ത്യൻ പീനൽ കോഡ് പ്രകാരം 499,500 IPC മാനനഷ്ടം വ്യക്തമാക്കി പ്രതിപാദിച്ചിട്ടുണ്ട് എന്ന് മാത്രമല്ല ശിക്ഷ കാലവധിയും വ്യക്തമാണ് 500. മാനനഷ്ടത്തിനുള്ള ശിക്ഷ.മറ്റൊരാളെ അപകീർത്തിപ്പെടുത്തുന്നവന് രണ്ട് വർഷം വരെ പിഴയോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയേക്കാവുന്ന ഒരു കാലത്തേക്ക് ലളിതമായ തടവ് ശിക്ഷ ലഭിക്കും.

ഇപ്രകാരം ക്രിമിനൽ ലോ ആയ ഇന്ത്യൻ പീനൽ കോഡിനു ഘടകവിരുദ്ധമായി പരാതിക്കാരനില്ലാതെ തന്നെ പൊലീസിന് കേസ് എടുക്കാം എന്ന നിലയിലും, ഇന്ത്യൻ പീനൽ കോഡിൽ പ്രതിപാദിച്ചിരിക്കുന്ന ശിക്ഷ കാലാവധി കൂട്ടിയും ക്രിമിനൽ പ്രൊസീജ്യർ കോഡ് പോലും ഭേദഗദി വരുത്താതെ ഒരു സംസ്‌ഥാനത്തിന് ഇത്തരത്തിലൊരു നിയമനിർമ്മാണം നടത്തുക സാധ്യമല്ല അതല്ലെങ്കിൽ ആയതിനു ഇന്ത്യൻ പ്രസിഡന്റിന്റെ അനുമതി ആവശ്യമാണ്.കേന്ദ്ര സർക്കാരിന്റെ അധികാര പരിധിയിലുള്ള നിയമ നിർമ്മാണത്തിൽ ഉള്ള കൈകടത്തൽ ഭരണഘടനാ ലംഘനവും നിലനില്ക്കുന്നതും അല്ല.

ഇപ്രകാരം ഒരു നിയമനിർമ്മാണം നടത്തിയാൽ തന്നെ അതു ഭരണഘടനലഘനവും ആ ഭേദഗദി അസാധുവുമാണ്.നിയമങ്ങളുടെ അപര്യാപ്ത അല്ല വേണ്ട രീതിയിൽ അവ ഉപയോഗികകപ്പെടുന്നില്ല എന്ന പ്രായോഗിക തലത്തിലാണ് മാറ്റം വരേണ്ടത് ഇന്ത്യൻ ഭരണഘടനയുടെ Article 254 പ്രകാരം ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന നിയമഭേദഗതി അസാധുവാണ് എന്നതിൽ തർക്കമില്ല.

വിമല ബിനു, കേരള ഹൈകോടതി അഭിഭാഷക,