റഹ്മാനെതിരെ കേസ് എടുത്ത വനിതാ കമ്മീഷന്റെ നടപടിയാണ് മനുഷ്യാവകാശലംഘനമെന്ന് ഹൈക്കോടതി അഭിഭാഷക

നെന്മാറ അയിലൂരിൽ യുവാവ് കാമുകിയെ 10 വർഷം സ്വന്തം വീട്ടിൽ ഒളിപ്പിച്ച് താമസിപ്പിച്ച സംഭവം വലിയ ചർച്ചയായിരിക്കുകയാണ്. റഹ്മാൻ എന്ന യുാവവാണ് കാമുകയായ സജിതയെ സ്വന്തം വീട്ടിൽ പത്ത് വർഷം ആരുമറിയാതെ ഒളിപ്പിച്ചത്. മൂന്ന് മാസങ്ങൾക്ക് മുമ്പ് വീട് വിട്ടിറങ്ങിയ റഹ്മാനെ കഴിഞ്ഞ ദിവസം സഹോദരൻ യാദൃശ്ചികമായി കണ്ടെത്തിയതാണ് സംഭവത്തിൽ വലിയ വഴിത്തിരിവായത്. ഇപ്പോൾ സംഭവത്തിൽ സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചകളാണ് നടക്കുന്ന്.

ഇപ്പോളിതാ വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് ഹൈക്കോടതി അഭിഭാഷിക അഡ്വക്കറ്റ് വിമല ബിനു. റഹ്മാനെതിരെ കേസ് എടുത്ത വനിതാ കമ്മീഷന്റെ നടപടിയാണ് മനുഷ്യാവകാശലംഘനമെന്ന് അഭിഭാഷക സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു

കുറിപ്പിങ്ങനെ,

ഒരു പെണ്ണിനെ കൂടെ പത്തു വർഷം കൂടെ താമസിപ്പിച്ചതിന്റെ പേരിൽ കേസുടുത്തു അവനെ ശരിയാക്കികളയും എന്ന് പറയുന്ന വനിതകമ്മീഷൻ അറിയാൻ, ഈ പത്തുവർഷവും എങ്ങനെയൊക്കെ Rahman പീഡിപ്പിച്ചെന്നു പറഞ്ഞാലും അവൾ സുരക്ഷിതയായിരുന്നു അവന്റെ പ്രണയവലയത്തിൽ എന്ന് മാധ്യമങ്ങൾക്കു മുമ്പിലെ അവളുടെ സമാധാനം നിറഞ്ഞ മറുപടികളിൽ നിന്നറിയാം അവളിലെ തൃപ്തി അവളുടെ കണ്ണുകളിലും മനസ്സിലും നിറയുന്നത് കാണാം, പ്രണയത്തിന്റെ തടവറയിൽ അവൾ പൂട്ടിയിടപ്പെട്ടെങ്കിൽ, അവൾക്കു സുരക്ഷാ വലയം ഒരുക്കിയ നേരാനേരം ഭക്ഷണം എത്തിച്ച അവളുടെ ആവശ്യങ്ങൾ സാധിച്ച അവളെ ഒന്നു നോവിച്ചു പോലും വേദനിപ്പിക്കാത്ത അവന്റെ മനസ്സിനെ എന്തുകൊണ്ട് നിങ്ങൾക്കു കാണുവാൻ കഴിയുന്നില്ല, എത്രയോ മോശമായി സ്ത്രീകൾ കേരളത്തിൽ പീഡിപ്പിക്കപ്പെടുന്നു, സ്ത്രീത്വം പിച്ചിച്ചീന്തിയെറിയപ്പെടുന്നു കണ്ടില്ല എന്ന് നടിക്കുന്ന വനിതാ കമ്മീഷനും ഫെമിനിസ്റ്റുകളും ആ വഴി വരാറുണ്ടോ???? ഇപ്പോൾ റഹ്മാന്റെയും സജിതയുടെയും സ്വകാര്യതയിൽ അതിക്രമിച്ചിരിക്കുന്നു, അതവരുടെ ഇഷ്ടമാണ്, അതവരുടെ മാത്രം താല്പര്യമാണ്, അതവരുടെ ലോകമാണ് അവരെ വെറുതെ വിടുക

നെന്മാറ കഥയുടെ സ്വാകാര്യത ചികയാൻ പോകുന്നവരോടാണ് അവനുമൊത്തു ഒരു ജീവിതമല്ലാതെ അർഭാടമോ ആവശ്യങ്ങളോ പോലും അവൾക്കു ഉണ്ടായിരുന്നില്ല, അതല്ലെങ്കിൽ ലഭിച്ച സാഹചര്യത്തിൽ ഒതുങ്ങുവാൻ അവളുടെ പ്രണയം അവളെ പഠിപ്പിച്ചു കാണും അവിടെ നിന്നും പുറത്തു വരണമെന്നും അവൾക്കു നല്ലൊരു ജീവിതം കൊടുക്കണം എന്നും അവൻ ആഗ്രഹിച്ചിരുന്നു പക്ഷേ അവന്റെ സാഹചര്യം അതിനനുവദിച്ചില്ല അവർക്കെതിരെ കേസ് എടുത്തു നശിപ്പിച്ചു കളയാൻ തീരുമാനം എടുത്തവരോട് ഒരു വാക്ക്, ഇപ്പോഴും അവരെ സുരക്ഷിതരാക്കുവാനല്ല നിങ്ങളുടെ ശ്രമങ്ങൾ കഷ്ടം!!!ഒരു പരിധി വരെ സംമൂഹത്തെയും കുടുംബാംഗങ്ങളെയും ഭയന്നാണ് അവർക്കിതു ചെയ്യേണ്ട വന്നത്, നമ്മുടെ സമൂഹത്തെ മാറ്റൂ ചിന്താഗതികളെ മാറ്റൂ ഒരു ഹിന്ദുവും മുസൽമാനും പ്രണയിച്ചാൽ ലോകാവസാനം എന്ന് ചിന്തിച്ചു പ്രണയത്തെ എതിർക്കുന്ന അതിർവരമ്പുകൾ സൃഷ്ടിക്കുന്ന സമൂഹമനസാക്ഷിയെ തിരുത്തൂ, സജിതയും റഹ്മാനും ഇനിയും പ്രണയിക്കട്ടെ, അവരുടെ ലോകമതാണ്,

അവളുടെ കണ്ണിലും മനസ്സിലും പതിഞ്ഞ ഇഷ്ടമാണ് അയാൾ, പകുത്തെടുക്കാൻ കഴിയാത്ത നെഞ്ചിൻ പാതി, അവളുടെ ഏതൊരു ദുഃഖത്തിന്റെയും നീറ്റൽ അകറ്റിയത് അവൻ കൂടെയുണ്ടല്ലോ എന്ന ആശ്വാസമാണ്, അവനെതുമല്ലോ എന്ന പ്രതീക്ഷയാണ് അവളുടെ ഏകാന്തതയെ അലിയിച്ചത് അവളെ ഭക്ഷണം ഉണ്ടാക്കാനും വെച്ച് വേവിക്കാനും അടുക്കളയിലെക്ക് പ്രതിഷ്ടിക്കാതെ അവളുടെ ആവശ്യങ്ങൾ നിറവേറ്റാൻ അവൻ ശ്രദ്ധിച്ചിരുന്നു എന്നതാണ് എന്നെ അതിശയിപ്പിച്ചത്, പിന്നെ സൗകര്യങ്ങളുടെ കുറവ്, അതു ആ പ്രണയത്തിന്റെ മാധുര്യതയിൽ അവൾക്കു ഒരു പരാതിയായിരുന്നില്ലല്ലോ

യുവതിയെ പത്തു വർഷം മുറിയിലടച്ചിട്ടത് കടുത്ത മനുഷ്യാവകാശ ലംഗനമാണെന്ന് പറയുന്ന വനിതാ കമ്മീഷന്റെ നടപടിയാണ് മനുഷ്യാവകാശ ലംഗനം, അവരുടെ സ്വകാര്യതയിലേക്ക്, സ്വാതന്ത്ര്യത്തിലെക്കുള്ള കടന്നു കയറ്റം Right of privacy യുടെ നഗ്നമായ ലംഗനം അവരിനിയും ഒഴുകട്ടെ ഒരു പുഴയായി പരാതികളില്ലാതെ പരിഭവങ്ങളില്ലാതെ ദാരിദ്ര്തിലും ദുഖത്തിലും സന്തോഷത്തിലും ഒരു മനസ്സായി ഏക ശരീരമായി അവരെ അവരുടെ ലോകത്തേക്കു വിടുക