Home national ലോക്‌സഭയില്‍ നിന്നും 33 എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ രാജ്യസഭയില്‍ 34 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ലോക്‌സഭയില്‍ നിന്നും 33 എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ രാജ്യസഭയില്‍ 34 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി. 33 എംപിമാരെ ലോക്‌സഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ രാജ്യസഭയില്‍ നിന്നും 34 എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു. ജയ്‌റാം രമേശ്, രണ്‍ദീപ് സുര്‍ജേവാല എന്നിവരടക്കമുള്ള എംപിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പാര്‍ലമെന്റിലെ സുരക്ഷാവീഴ്ചയെ ചൊല്ലിയുണ്ടായ പ്രതിഷേധമാണ് കാരണം.

സുരക്ഷാ വീഴ്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്റെ പേരിലാണ് നടപടി. അതേസമയം 33 പ്രതിപക്ഷ എംപിമാരെ ലോക്‌സഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ലോക്‌സഭയില്‍ പ്രതിഷേധിച്ച 33 എംപിമാരെ സസ്‌പെന്റ് ചെയ്തു. കേരളത്തില്‍ നിന്നുള്ള ആറ് എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് നടപടി. ഇതോടെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരുടെ എണ്ണം 46ലേക്ക ഉയര്‍ന്നു.

ഡോക്ടര്‍ കെ ജയകുമാര്‍, അബ്ഗുല്‍ ഖാലിഖ്, വിജയ് വസന്ത് എന്നിവരെ അവകാശ ലംഘന സമിതി റിപ്പോര്‍ട്ട് വരുന്നത് വരെയും ബാങ്കി 30 പേരെ ഈ സമ്മേളന കാലാവധി അവസാനിക്കുന്നത് വരെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. കേരളത്തില്‍ നിന്നുള്ള ഇടി മുഹമ്മദ് ബഷീര്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എന്‍കെ പ്രേമചന്ദ്രന്‍, ആന്റോ ആന്റണി, കെ മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.