കരണകുറ്റിക്ക് മാത്രമല്ല, ചെരിപ്പൂരിയും അടിക്കും, നടി പ്രിയങ്കയോട് മോശമായി പെരുമാറിയ സംവിധായകൻ ടി എസ് സജിക്കെതിരേ പരാതി

കരണകുറ്റിക്ക് നടിമാർ അടിക്കുമെന്നു മാത്രമല്ല വേണ്ടി വന്നാൽ ചെരിപ്പൂരിയും അടിക്കും എന്ന് തെളിയിച്ചിരിക്കുകയാണ് സംവിധായകൻ ടി എസ് സജിക്ക് കൊണ്ട അടി. സൂര്യ ചാനലിന്റെ കനൽപൂവ് ലൊക്കേഷനിൽ മോശമായി പെരുമാറിയ സംവിധായകൻ ടി എസ് സജിയെ നടി ചിലങ്ക കരണ കുറ്റിക്ക് അടിച്ചതിനു പിന്നാലെ ചെരിപ്പൂരിയും കരണത്ത് തല്ല് കൊടുത്തെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

സെറ്റിൽ നടന്ന സംഭവം ഇപ്പോൾ കൂടുതൽ വ്യക്തതയോടെ രേഖാമൂലം പറയുന്നത് സീരിയൽ ജോലിക്കാരുടെ സംഘടനയായ ഫ്രെട്ടേണിറ്റിയുടെ അംഗം സംഘടനയ്ക്ക് നല്കിയ പരാതിയിലാണ്‌. ഫ്രെട്ടേണിറ്റി സെക്രട്ടറിയും ചെയർമാനും പരാതി നല്കിയത് സീരിയൽ പ്രൊഡക്ഷൻ യൂണിറ്റ് ഹെഡ് കൂടിയായ സുനിൽ കുമാർ വി എസ് ആണ്‌.

പരാതി ഔദ്യോഗികമായി കിട്ടിയതിനാൽ നടി ചിലങ്കയോട് മോശമായി പെരുമാറിയ സംഭവം ഒതുക്കാൻ ശ്രമിച്ച സീരിയലിലെ ക്രിമിനലുകൾക്ക് തിരിച്ചടിയായിട്ടുണ്ട്. സുനിൽ കുമാർ സംഘടനയ്ക്ക് നല്കിയ പരാതിയിൽ പറയുന്നത് ഇങ്ങിനെ.
‘ നമ്മുടെ സംഘടനാ നേതൃത്വത്തിലുള്ള ടി എസ് സജി ഷൂട്ടിംഗ് ലൊക്കേഷനിൽ ഒരു വനിതയോട് അപമര്യാദയായി പെരുമാറുകയും, സഹികെട്ട അവർ ചെരുപ്പൂരി അടിക്കുകയും ചെയ്ത കാര്യം ഇന്ന് സാംസ്കാരിക കേരളം മുഴുവൻ അറിഞ്ഞതാണ്. നമ്മുടെ സൗഹൃദ കൂട്ടായ്മയുടെ തലപ്പത്തിരിക്കുന്ന ഒരു വ്യക്തി  തന്നെ സഹപ്രവർത്തകയോട് വൃത്തികെട്ട രീതിയിൽ പെരുമാറുന്നു എന്നത് അംഗീകരിഫിക്കാണ് കഴിയുന്നതല്ല.

ഇത്തരം പ്രവർത്തനങ്ങൾ നമ്മുടെ സംഘടനക്ക് തന്നെ കളങ്കമാണ്. ആയതിനാൽ എത്രയും വേഗം ഇയാളെ നേതൃ സ്ഥാനത് നിന്നും നീക്കി നിഷ്പക്ഷ അന്വേഷണം നടത്തേണ്ടതും കൃത്യമായ വിശദീകരണം എഴുതി വാങ്ങേണ്ടതുമാണ്. കുറ്റക്കാരാണെന്ന് കണ്ടാൽ സംഘടനയിൽ നിന്നും പുതിര്തതാക്കണമെന്നും അറിയിക്കുന്നു. അല്ലാത്ത പക്ഷം, ഈ സംഘടനയുടെ എല്ലാ അംഗങ്ങൾക്കും നാണക്കേടായ ഇത്തരക്കാർക്ക് ചൂട്ടു പിടിക്കുന്നവരാണ് ഇന്ന് ഈ സംഘടനയുടെ നേതൃത്വത്തിൽ ഇരിക്കുന്നത് എന്ന് മറ്റുള്ളവർ പറയുന്നത് അംഗീകരിക്കേണ്ടി വരും. ഉചിതമായ നടപി ഉണ്ടാകുമെന്നു പ്രതീക്ഷിച്ചു കൊണ്ട് – സുനിൽ കുമാർ വി എസ്.

സീരിയൽ സിനിമാ ലൊക്കേഷനുകളിൽ നടിമാരെ കാണുമ്പോൾ ഇനി ഒരാളും ഇത്തരത്തിൽ കുന്തളിപ്പ് കാട്ടരുത്. നടി ചിലങ്കയേ ഇതേ സംവിധായകൻ ഉപദ്രവിക്കുന്നത് ഇതാദ്യമാഎല്ലാ എന്നാണു പുറത്ത് വരുന്ന വിവരം. മുമ്പ് പൂക്കാലം വരവായി എന്ന സീരിയൽ ഷൂട്ടിനിടെ ചിലങ്കയേ കടന്ന് പിടിച്ചിരുന്നു എന്നും അറിയുന്നു. അന്ന് ഇയാളേ ആ സമയം തന്നെ ലൊക്കേഷനിൽ നിന്നും പുറത്താക്കിയതാണ്‌. പിന്നീടാണ്‌ സൂര്യാ ടിവിയിൽ കനൽ പൂവിന്റെ സംവിധായകനാകുന്നത്.

ഇവിടെയും ചിലങ്കക്ക് ടി എസ് സജിയിൽ നിന്നും മോശം അനുഭവം ഉണ്ടായി. ആദ്യം സംവിധായകന്റെ കരണകുറ്റി നോക്കി ഒന്ന് പൊട്ടിച്ച ചിലങ്ക തല്ലും കൊടുത്ത് മുന്നോട്ട് നടന്ന് പോയപ്പോൾ അവരെ വ്യക്തിപരമായി ആക്ഷേപിച്ച് സജി ചീത്ത വിളിക്കുകയായിരുന്നു. പിന്നീട് തിരികെ വന്ന കരാട്ടേ സ്റ്റൈലിൽ നടി സംവിധായകനെ എടുത്ത് നന്നായി പഞ്ഞിക്കിട്ടു. ചെറിപ്പൂരി അടിച്ചു എന്നും സഹപ്രവർത്തകർ ഇപ്പോൾ രേഖാമൂലം പറയുന്നു. എല്ലാം സംവിധായകൻ ടി എസ് സജിയുടെ കൈയ്യിലിരുപ്പ് മൂലം ആണ്‌. ടി എസ് സജിയേ ഇപ്പോൾ കനൽ പൂവിന്റെ ലൊക്കേഷനിൽ നിന്നും പുറത്താക്കി. ഇനി സൂര്യ ചാനലിന്റെ പരിപാടിയിലും ഇയാളേ അടുപ്പിക്കില്ല. ഇതോടെ സംവിധായകനെ ബഹിഷ്കരിക്കുന്ന ചാനലുകൾ നാലായി മാറി. ഏഷ്യാനെറ്റ്, മനോരമ, സൂര്യ തുടങ്ങിയവയിൽ നിന്നെല്ലാം സംവിധായകൻ ഇപ്പോൾ ഔട്ടായി.

ഇതിനിടെ ലൊക്കേഷനിൽ നടിമാരേ ഉപദ്രവിക്കുമ്പോൾ വേട്ടക്കാർക്ക് കൂട്ട് നിൽക്കുന്ന വർഗം ഇവിടെയും ന്യായീകരണവും ആയി രംഗത്ത് വന്നിട്ടുണ്ട്. നടി ചിലങ്കയേ കൊണ്ട് സംവിധായകനു അനുകൂലമായി വീഡിയോ ഇറക്കാനും കർമ്മ ന്യൂസിൽ മുമ്പ് വന്ന വാർത്തകൾ നിഷേധിക്കാനും ഇപ്പോൾ ക്യാമറ മാനുമായി ചില സീരിയൽ പുങ്കുവന്മാർ വട്ടമിട്ടു നടക്കുകയാണ്‌. കർമ്മ ന്യൂസിലെ വാർത്തകൾ നിഷേധിച്ച് നടി പ്രിയങ്കയോട് ഒരു വീഡിയോ ഇറക്കണം എന്നാണിവരുടെ ആവശ്യം. ഇതിൽ സംവിധായകന്റെ ഇതേ രംഗത്തുള്ള സഹോദരന്റെ പേരും മറ്റൊരു സംവിധായകന്റെ പേരും, ഒരു പ്രമുഖ നടിയുടെ ഭർത്താവിന്റെ പേരും, സംഘടനാ നേതാവിന്റെ പേരും ഒക്കെ പരസ്യമായ രഹസ്യമാണ്‌.

അണ്ണന്മാരുടെ പേരും പറ്റവും ഇവിടെ നിരത്തിവച്ച് പൂശിയാൽ ആകെ നാറ്റ കേസാകും എന്ന് മാത്രമല്ല അവർക്കും കുടുംബവും ഒക്കെ ഉള്ളതാണല്ലോ.. ഏതായാലും വേട്ടക്കാരിൽ നിന്നും ദുരനുഭവം ഉണ്ടാകുന്ന നടിമാരേ വിരട്ടാനും സമ്മർദ്ദം ചെലുത്താനും കേസ് ഒത്തു തീർക്കാനും ഇങ്ങിനെ നടത്തുന്ന നീക്കങ്ങൾക്ക് ഒന്നും നടി ചിലങ്കയേ സ്വാധീനിക്കാൻ ആയിട്ടില്ല. ചിലങ്കയ്ക്ക് കുടുംബത്തിൽ നിന്നും ഭർത്താവിൽ നിന്നും നല്ല സപ്പോർട്ടാണ്‌. മാത്രമല്ല സൂര്യാ ചാനലിൽ നിന്നും നല്ല സപോർട്ട് നടിക്ക് ലഭിക്കുന്നു. ചിലങ്ക എന്ന നടി പണം പ്രതീക്ഷിച്ച് സീരിയലിൽ വന്നതും അല്ല. നടിയുടെ വീടും കുടുംബവും വളരെ പ്രശസ്തവും നല്ല നിലയിൽ ഉള്ളതും ആണ്‌. അഭിനയിക്കാനുള്ള ആഗ്രഹമാണ്‌ ചിലങ്കയേ സത്യത്തിൽ സീരിയലിൽ പിടിച്ച് നിർത്തുന്നത്..

എന്തായാലും പരാതി സംഘടനയിൽ എത്തിയതോടെ ചിലങ്കയേ സ്വാധീനിച്ച് സംഭവം മുക്കാനുള്ള നീക്കം പൊളിഞ്ഞു. നടിമാരോട് സെറ്റിൽ മോശമായി പെരുമാറുന്നവർ ക്ക് മാത്രമല്ല ഇത്തരത്തിൽ വേട്ടക്കാർക്ക് ഒപ്പം നിൽക്കുന്നവർക്കും കൂട് കൊടുക്കണം കരണ കുറ്റിക്ക് ചെരിപ്പടി. എന്നാലേ ഇവരൊക്കെ ലൊക്കേഷനിൽ പെൺകുട്ടികളോട് മാന്യമായി പെരുമാറൂകയുള്ളൂ.