Home kerala ഇപി ജയരാജന്‍ എംഎല്‍എ ഫണ്ട് വകമാറ്റിയെന്ന് എജിയുടെ റിപ്പോര്‍ട്ട്

ഇപി ജയരാജന്‍ എംഎല്‍എ ഫണ്ട് വകമാറ്റിയെന്ന് എജിയുടെ റിപ്പോര്‍ട്ട്

കണ്ണൂര്‍. എംഎല്‍എയായിരുന്ന കാലത്ത് ഇപി ജയരാജന്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പദ്ധതികളില്‍ ലക്ഷങ്ങള്‍ വകമാറ്റി ചെലവഴിച്ചതായി എജിയുടെ റിപ്പോര്‍ട്ട്. ചെലവാക്കിയ 2.10 കോടിയില്‍ 80 ലക്ഷം രേഖകളില്‍ ഇല്ലെന്നാണ് വിവരം. 1.30 കോടിക്ക് മാത്രമാണ് കണക്ക് നല്‍കിയിട്ടുള്ളത്. 1.30 കോടിയില്‍ 40 ലക്ഷം രൂപ വകമാറ്റിയതായിട്ടും കണ്ടെത്തി. സര്‍ക്കാര്‍ നിര്‍ദേശിച്ച ലിസ്റ്റില്‍ ഇല്ലാത്ത പദ്ധതിക്ക് വന്‍ തുകയാണ് ഇപി ജയരാജന്‍ ചെലവഴിച്ചത്.

തുക ചിലവഴിച്ചത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മുട്ട പാല്‍ എന്നിവ വിതരണം ചെയ്യുവനായിട്ടാണ്. കുട്ടികള്‍ക്ക് രണ്ട് പോഷകാഹാര പദ്ധതികള്‍ നിലവിലുണ്ട് രാജ്യത്ത്. ഇവ നടപ്പാക്കിയ ശേഷവും കുട്ടികള്‍ക്ക് പോഷകക്കുറവ് കണ്ടെത്തിയാല്‍ എംഎല്‍എ ഫണ്ടില്‍ നിന്നും തുക വിനിയോഗിക്കാം. എന്നാല്‍ ഒരു പഠനവും നടത്താതെയാണ് ഇപി ജയരാജന്‍ പണം ഉപയോഗിച്ചത്.

പദ്ധതി നടപ്പാക്കുമ്പോള്‍ കളക്ടര്‍ വഴി സര്‍ക്കാരില്‍ നിന്നും അനുമതി തേടണം. അതേസമയം നാല് സാമ്പത്തിക വര്‍ഷത്തില്‍ ഒരിക്കല്‍ പോലും പദ്ധതിയുടെ ആവശ്യകതയോ നേടിയ ഗുണഫലമോ തെളിയിക്കുന്ന രേഖകള്‍ ജയരാജന്‍ സമര്‍പ്പിച്ചിട്ടില്ല.