കടുപ്പിച്ച് അഹാന, മോശം കമന്റടിക്കാരേ പരസ്യമായി വെളിപ്പെടുത്തും

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാർ.സോഷ്യൽ മീഡിയകളിലും നടൻ സജീവമാണ്.നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടന്റെ മൂത്ത മകൾ അഹാന കൃഷ്ണകുമാറും തന്റെ ജീവിതം അഭിനയത്തിലൂടെയാണെന്ന് തെളിയിച്ച് കഴിഞ്ഞു.താരകുടുംബം ഒന്നടങ്കം മലയാളി പ്രേക്ഷകർക്ക് സുപരിചിതരാണ്.യൂട്യൂബിൽ നിറഞ്ഞ് നിൽക്കുന്ന കുടുംബമാണ് കൃഷ്ണകുമാറിന്റേത്.കൃഷ്ണകുമാറും നാല് പെൺമക്കളും ഭാര്യയും യൂട്യൂബിൽ നിറ സാന്നിധ്യമാണ്.ഇപ്പോളിതാ സൈബർ ബുള്ളീസിനോട് നിലപാട് കടുപ്പിച്ചിരിക്കുകയാണ് അഹാനമോശം കമന്റുകൾ കണ്ടാൽ ഉടനെ അവരെ ബ്ലോക്ക് ചെയ്യും എന്നാണ് താരം വ്ക്തമാക്കുന്നത്.പിന്നെ ഈ കമന്റുകൾ പരസ്യമായി വെളിപ്പെടുത്തുകയും ചെയ്യും എന്നാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി താരം പങ്കുവച്ചിരിക്കുന്നത്.അസഭ്യമായ ഒരു കമന്റ് അടക്കം പങ്കുവച്ചാണ് അഹാനയുടെ പോസ്റ്റ്

മാസ്‌ക്കോ സാനിറ്റൈസറോ ഉപയോഗിച്ച്‌ തടുക്കാൻ കഴിയാത്ത മഹാമാരിയാണ് സൈബർ അതിക്രമം. താൻ ഒരു ഇരയല്ലെന്നും മോശം വാക്കുകൾ ഉപയോഗിച്ച്‌ തന്നെ ആക്രമിച്ചവർ സ്വയം ലജ്ജിക്കണമെന്നും അഹാന എ ലവ് ലെറ്റർ ടു സൈബർ ബുള്ളീസ് എന്ന വീഡിയോയിൽ പറഞ്ഞിരുന്നുഅടുത്തിടെ സ്വർണവേട്ടയെ കുറിച്ച്‌ അഹാന പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റ് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.അതിൽ ചിലർ വളരെ മോശമായ രീതിയിൽ അഹാനയെയും കുടുംബത്തേയും മാധ്യമങ്ങളിലൂടെ കടന്നാക്രമിക്കുകയും ചെയ്തിരുന്നു

അടുത്തിടെയാണ് താരം ഇരുപത്തിയഞ്ചാം ജന്മദിനം ആഘോഷിച്ചത്.2014ൽ രാജീവ് രവി ചിത്രം ഞാൻ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു അഹാന സിനിമയിലെത്തുന്നത്.ഇന്ന് മലയാളത്തിലെ യുവനടിമാരിൽ ഭാവി താരമായാണ് അഹാനയെ വിലയിരുത്തുന്നത്പോയ വർഷം ലൂക്കയിലെ പ്രകടനത്തിലൂടെ താരം കെെയ്യടി നേടിയിരുന്നു.അഹാനയുടെ പാത പിന്തുടർന്ന് സഹോദരി ഇഷാനി സിനിമയിലേക്ക് എത്തുകയാണ്