ബോധരഹിതയായി വീഴാതെ എങ്ങനെ മെൻസ്ട്രൽ കപ്പ് ഉപയോഗിക്കാം- അഹാന

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണകുമാർ. നടൻ കൃഷ്ണകുമാറിന്റെ നാല് മക്കളിൽ മൂത്തവളാണ് അഹാന. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് താരം. തന്റെ നിലപാടുകൾ തുറന്ന് പറയുന്നതിലും അഹാന മടി കാണിക്കാറില്ല. ഇത്തരത്തിൽ ചില വിമർശനങ്ങൾക്കും അഹാന ഇരയായിട്ടുണ്ട്. താരം പങ്കുവെയ്ക്കുന്ന പുതിയ ചിത്രങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളുമൊക്കെ ഞൊടിയിണയിൽ വൈറലാകാറുണ്ട്.

ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി നടത്തിയ ചോദ്യോത്തര വേളയിൽ അഹാന നൽകിയ മറുപടികളാണ് ശ്രദ്ധേയമാകുന്നത്. വളരെ എളുപ്പത്തിൽ കാര്യങ്ങൾ പഠിക്കുന്ന ആളാണ് അഹാനയെന്നും അടുത്തതായി പഠിക്കാൻ ആഗ്രഹിക്കുന്ന 5 കാര്യങ്ങൾ എന്താണെന്നുമായിരുന്നു ചോദ്യം.

ഇതിന് അഹാന നൽകിയ മറുപടി ഇങ്ങനെയായിരുന്നു. തെലുങ്ക്, ബേക്കിങ്, എങ്ങനെ കൂടുതൽ ചിൽഡ് ഔട്ടാകാം, ബോധരഹിതയായി വീഴാതെ എങ്ങനെ മെൻസ്ട്രൽ കപ്പ് ഉപയോഗിക്കാം, ടു വീലർ എങ്ങനെ നന്നായി ഓടിക്കാം.

സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് നടി അഹാനയും സഹോദരിമാരും. അഹാനയുടെ അച്ഛനും നടനുമായ കൃഷ്ണകുമാറും സോഷ്യൽ മീഡിയയിൽ താരമാണ്. അഹാനയും സഹോദരിമാരും ഒരുമിച്ചുള്ള ഡാൻസ് വീഡിയോ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. ഡാൻസിനും ടിക് ടോകിനും പിന്നാലെയാണ് അഹാന പാട്ടുപാടി ആരാധകരെ കയ്യിലെടുത്തിരിക്കുന്നത്.

അഹാനയുടെ ആദ്യ സിനിമ ഞാന്‍ സ്റ്റീവ് ലോപ്പസ് ആയിരുന്നു. പിന്നീടൊരു ഇടവേളയെടുത്ത താരം ഞണ്ടുകളുടെ നാട്ടിലൊരു ഇടവേളയിലൂടെ തിരികെ വരികയായിരുന്നു. ലൂക്കാ, പതിനെട്ടാം പടി തുടങ്ങിയ സിനിമകളിലെ അഹാനയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.