അമ്മയ്ക്കായി ഡയറിയില്‍ കുറിച്ച് ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തില്‍ അഹാന

മലയാളികളുടെ പ്രിയ നടിയാണ് അഹാന കൃഷ്ണ. സോഷ്യല്‍ മീഡിയകളിലൂടെയും യൂട്യൂബ് വീഡിയോകളിലൂടെയും താരം നിറഞ്ഞ് നില്‍ക്കുകയാണ്. മൂന്ന് വര്‍ഷം മുമ്പ് തന്റെ ഡയറിയില്‍ കുറിച്ചു വെച്ച കുഞ്ഞ് ആഗ്രഹം സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ അഹാന. 2018ല്‍ താന്‍ കുറിച്ചുവച്ച ഡയറി കുറിപ്പും അത് തനിക്ക് ചെയ്യാന്‍ കഴിഞ്ഞു എന്നറിയിക്കുന്ന വീഡിയോയുമാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.

സംഭവം മറ്റൊന്നുമല്ല അമ്മ സിന്ധു കൃഷ്ണയ്ക്കും സുഹൃത്തുക്കളായ ആന്റിമാര്‍ക്കും ഒപ്പം ഒരു ട്രിപ്പ് പോകണം എന്നായിരുന്നു അഹാനയുടെ ആഗ്രഹം. നടിയുടെ ഇക്കുറിയുള്ള പിറന്നാള്‍ ആഘോഷം അമ്മയ്ക്കും ആന്റിമാരായ ഹസീന, ഗസീന സുലു എന്നിവര്‍ക്കൊപ്പം നടത്തി അഹാന തന്റെ ആഗ്രഹം സാധിച്ചു. ഒക്ടോബര്‍ 13നായിരുന്നു നടിയുടെ പിറന്നാള്‍. താന്‍ വിചാരിച്ച കാര്യങ്ങള്‍ അങ്ങനെ യാഥാര്‍ത്ഥ്യമാകുന്നതായും നടി പോസ്റ്റില്‍ പറയുന്നു.

2014ല്‍ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ നായികയായി ചലച്ചിത്രലോകത്ത് അരങ്ങേറ്രം കുറിച്ച അഹാന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, അടി തുടങ്ങി ചിത്രങ്ങളിലും അഭിനയിച്ചു. ‘തോന്നല്’ എന്ന ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് നടി ഇപ്പോള്‍.

നേരത്തെ അച്ഛന്‍ നല്‍കിയ ഉപദേശങ്ങളെ കുറിച്ച് പറഞ്ഞ് അഹാന രംഗത്ത് എത്തിയിരുന്നു. കൂടാതെ അച്ഛന്‍ പറഞ്ഞു തന്ന ഒരു ഉപദേശം താന്‍ ഇതുവരെയും ചെവി കൊണ്ടിട്ടില്ലെന്നും അഹാന പറഞ്ഞിരുന്നു. ‘ഞാന്‍ സിനിമയില്‍ വരുമ്പോള്‍ അച്ഛന്‍ കുറേയധികം നല്ല ഉപദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ലൊക്കേഷനില്‍ ആരെയും വില കുറച്ചു കാണരുത്. ലൈറ്റ് ബോയ് മുതല്‍ ചായ കൊണ്ടുവരുന്നവരോട് വരെ നന്നായി പെരുമാറണം. എല്ലാവരും ഈക്വലാണ് എന്ന ചിന്ത എപ്പോഴും ഉണ്ടായിരിക്കണം എന്നൊക്കെ അച്ഛന്‍ ഉപദേശിക്കാറുണ്ട്.

നമ്മള്‍ ഏതു മേഖലയിലായാലും മുകളിലേക്ക് പോകുന്ന അതെ മുഖങ്ങള്‍ തന്നെയാണ് താഴേക്ക് വരുമ്പോഴും കാണുന്നത്, അത് കൊണ്ട് ആരെയും ചെറുതായി കാണരുത്. സിനിമ ജീവിതമല്ല ജീവിതത്തിന്റെ ഒരു ഭാഗമാണ് എന്നും പറഞ്ഞു തരാറുണ്ട്. ഇതൊക്കെ ഞാന്‍ സ്വീകരിച്ച ഉപദേശങ്ങളാണ്. ഉറങ്ങുന്നതിനു ഒരു മണിക്കൂര്‍ മുന്‍പെങ്കിലും മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തു വയ്ക്കണം എന്ന് അച്ഛന്‍ പറഞ്ഞു