നീ ജനിക്കുന്നതിന് മാസങ്ങള്‍ക്കു മുന്നേ എല്ലാ രാത്രിയും ഞാന്‍ നിന്നോട് ഗുഡ്‌നൈറ്റ് പറയുമായിരുന്നു അഹാന

മലയാളികളുടെ പ്രീയപ്പെട്ട താരകുടുംബമാണ് കൃഷ്ണകുമാറിന്റെത്.ഇളയമകൾ ഹൻസികയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നെത്തിയിരിക്കുകയാണ് മൂത്ത മകൾ അഹാനകൃഷ്ണ.ഇന്‍സ്റാഗ്രാമിലും യൂട്യുബിലും ഏറെ സജീവമായ നടിയാണ് അഹാന കൃഷ്ണ.കുഞ്ഞനുജത്തി ഹന്‍സികയുടെ പിറന്നാളിന് അഹാന പങ്കുവെച്ച വീഡിയോയും കുറിപ്പുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.

കുറിപ്പിങ്ങനെ,ഹന്‍സു ഒരു കുഞ്ഞായിരിക്കുമ്പോൾ ഞാന്‍ ഈ പാട്ട് പാടിയാലേ അവള്‍ ഭക്ഷണം കഴിക്കുമായിരുന്നു.ഒരു പത്തുവയസ്സുകാരിയെ സംബന്ധിച്ച്‌ എപ്പോഴും പാട്ടുപാടികൊടുക്കുക എന്നു പറയുന്നത് അത്ര ഓകെ ആയിരുന്നില്ല.അച്ഛന്റെ മൊബൈലില്‍ ഞങ്ങള്‍ ഈ പാട്ടു റെക്കോര്‍ഡ് ചെയ്ത് ഹന്‍സുവിന് ഭക്ഷണം കൊടുക്കേണ്ട സമയങ്ങളിലൊക്കെ പ്ലേ ചെയ്യും.ഇതുകേട്ട് അവള്‍ സന്തോഷത്തോടെ പാട്ട് കേള്‍ക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുമായിരുന്നു.മനോഹരമായ ആ ഓര്‍മ്മയാല്‍ തന്നെ ഈ പാട്ടെന്റെ ഹൃദയത്തോട് ഏറെ അടുത്തുനില്‍ക്കുന്ന​ ഒന്നായി മാറുന്നു

എന്റെ ജീവിതത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ആള്‍ക്ക് ഇന്ന് 15വയസ്സ് തികയുന്നു.നീ ജനിക്കുന്നതിനും മാസങ്ങള്‍ക്കു മുന്‍പ് തന്നെ,എല്ലാ രാത്രിയും ഞാന്‍ നിന്നോട് ഗുഡ്നൈറ്റ് പറയുമായിരുന്നു.നിന്റെ സാന്നിധ്യം അനുഭവിക്കുന്നതു പോലും അത്രമാത്രം ആവേശഭരിതരായിരുന്നു.നീ ജനിച്ച ദിവസം എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണ്മാത്രമല്ല ആ ദിവസം എനിക്ക് തോന്നിയ ആവേശത്തെ മറികടക്കാന്‍ മറ്റൊന്നിനും കഴിയുമെന്ന് കരുതുന്നില്ല