എഐ ക്യാമറ പദ്ധതി, കെൽട്രോണിന് ആദ്യഗഡുവായി 11.75 കോടി നൽകാൻ ഹൈക്കോടതിയുടെ അനുമതി

കൊച്ചി. എഐ ക്യാമറകള്‍ സ്ഥാപിച്ച വകയില്‍ കെല്‍ട്രോണിന് ആദ്യ ഗഡുവായ 11.75 കോടി നല്‍കാന്‍ ഹൈക്കോടതിയുടെ അനുമതി. മുമ്പ് എഐ ക്യാമറ പദ്ധതിയില്‍ വിവാദം ഉയര്‍ന്നതോടെ ഹൈക്കോടതി പണം നല്‍കുന്നത് തടഞ്ഞിരുന്നു. കെല്‍ട്രോണിന് ആദ്യ ഗഡുവായി 11.75 കോടി നല്‍കാനാണ് ഹൈക്കോടതി അനുമതി നല്‍കിയത്.

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുതുക്കിയാണ് പണം നല്‍കാന്‍ സര്‍ക്കാരിന് ഹൈക്കോടതി അനുമതി നല്‍കിയത്. അതേസമയം പ്രതിപക്ഷ നേതാവ് എഐ ക്യാമറയില്‍ അഴിമതി ആരോപിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ജൂണ്‍ 23 മുതല്‍ സംസ്ഥാനത്ത് എഐ ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങിയെന്നും അപകട മരണ നിരക്കുകള്‍ കുറഞ്ഞിട്ടുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

എഐ ക്യാമറയില്‍ വലിയ അഴിമതി നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സര്‍ക്കാര്‍ കോടികള്‍ അനാവിശ്യമായി ചെലവഴിച്ചുവെന്നും ഇഷ്ടക്കാര്‍ക്ക് കരാറുകള്‍ നല്‍കിയെന്നും പ്രതിപക്ഷം പറയുന്നു.