തൃഷയ്‌ക്കെതിരായ അധിക്ഷേപ പരാമർശം, എഐഎഡിഎംകെ നേതാവ് മാപ്പ് പറഞ്ഞു

ചെന്നൈ : തെന്നിന്ത്യൻ നടി തൃഷയ്‌ക്കെതിരായ അധിക്ഷേപ പരാമർശത്തിൽ എഐഎഡിഎംകെ നേതാവ് മാപ്പ് പറഞ്ഞു. മുൻ എഐഎഡിഎംകെ നേതാവ് എവി രാജു താൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് പറ‍ഞ്ഞുകൊണ്ടാണ് ക്ഷമ പറഞ്ഞത്. സമൂഹമാദ്ധ്യമത്തിൽ വീഡിയോ പങ്കുവച്ചാണ് ക്ഷമാപണം നടത്തിയത്.

2017-ൽ എഐഎഡിഎംകെയിലെ അധികാരത്തിന് വേണ്ടി മത്സരിച്ച സമയത്തുള്ള സംഭവങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് നടിക്കെതിരെ രാജു അധിക്ഷേപ പരാമർശം നടത്തിയത്. സേലം വെസ്റ്റ് എംഎൽഎ ജി വെങ്കടാചലം ആവശ്യപ്പെട്ടതനുസരിച്ച് നടിയെ റിസോർട്ടിൽ എത്തിച്ചെന്നായിരുന്നു അധിക്ഷേപ പരാമര്‍ശം.

മനഃപൂർവം തൃഷയെ ലക്ഷ്യം വെച്ചുള്ള പരാമർശം അല്ലായിരുന്നു അത്. സംവിധായകൻ ചേരൻ, നടൻ കരുണാസ് എന്നിവരോടും മാപ്പ് ചോദിക്കുന്നു. അവരുടെ വികാരം വ്രണപ്പെടുത്തിയെങ്കിൽ ഖേദിക്കുന്നുവെന്നും എഐഎഡിഎംകെ നേതാവ് പറഞ്ഞു.