
മുംബൈ. മറാത്തി ഗാനങ്ങള്‍ വെക്കാത്തതിന്റെ പേരില്‍ ഹോട്ടല്‍ ജീവനക്കാരെ രാജ് താക്കറെയുടെ മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. മുംബൈ വാഷി പ്രദേശത്തെ ഹോട്ടലില്‍ ബുധാഴ്ചയാണ് സംഭവം ഉണ്ടായത്. മറാത്തി ഗാനങ്ങള്‍ വെക്കാത്തതിന്റെ പേരില്‍ ജീവനക്കാരും കുറച്ച് യുവാക്കളും തമ്മില്‍ ആദ്യം തര്‍ക്കം ഉണ്ടായി.
ഈ തര്‍ക്കത്തിലേക്ക് എംഎന്‍എസ് പ്രവര്‍ത്തക ചേരുകയായിരുന്നു. തുടര്‍ന്ന് സംഭവം വഷളായി. ഹോട്ടല്‍ മാനേജരും ജീവനക്കാരും പ്രശ്‌നം പരിഹരിക്കുവാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുകയായിരുന്നു. പാര്‍ട്ടിയില്‍ പങ്കെടുത്ത ചില വനിതകള്‍ ആശ്യപ്പെട്ട ഗാനം വയ്ക്കുവാന്‍ ജീനക്കാര്‍ വിസ്സമതിക്കുന്നത് വീഡിയോയില്‍ കാണാം. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടില്ല.