അജിത് ഡോവൽ കേരളത്തിലേക്ക്, അധോലോകം കേരളത്തേ ഹൈജാക്ക് ചെയ്തു, സ്വപ്ന മുതൽ ജോൺ ബ്രിട്ടാസു വരെ അന്വേഷണം എത്തും

ajith dovel

അജിത് ഡോവൽ കേരളത്തിൽ എത്തും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എത്തുന്നത് കേരളത്തിലെ സ്വർണ്ണം കള്ളകടത്ത് കേസിൽ എൻ.ഐ.എയുടെ അന്വേഷണത്തിന്റെ സ്കെച്ച് ഇടാൻ. മുഖ്യമന്ത്രിയുടെ ഓഫീസും ഐ.എ.എസ് ഉദ്യോഗസ്ഥരും അടക്കം പ്രതികൂട്ടിൽ നില്ക്കുന്ന കേസ് കരുതലോടെ പാളിച്ചകൾ ഇല്ലാതെ അജിത് ഡോവൽ മുന്നോട്ട് നീക്കും. മാത്രമല്ല കേസിൽ പ്രധാന പ്രതി മാസം ഒരു ലക്ഷത്തിലധികം ശമ്പളം വാങ്ങുന്ന സ്വപ്ന സുരേഷ് എന്ന ഐ.ടി ഉദ്യോഗസ്ഥ.      പത്താം ക്ലാസ്  പോലും പാസാകാത്ത ഒരു സ്ത്രീയേ ഐ.ടി വകുപ്പിൽ മാനേജർ ആക്കിയത് തന്നെ ഗൂഢാലോചന. കൂടാതെ ബഹിരാകാശ ഏജൻസിയുടെ അടക്കം പരിപാടികളിൽ മുഖ്യമന്ത്രിക്ക് ഒപ്പം സ്വപ്ന സുരേഷ് പങ്കെടുക്കുകയും നിർണ്ണായക നീക്കം സംഘാടക എന്ന രീതിയിൽ ചെയ്യുകയും ഉണ്ടായി. മുഖ്യമന്ത്രിയുടെ മറ്റൊരു ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസിനെതിരെ ഉയരുന്ന ആരോപണം. കൂടാതെ സ്വപ്ന സുരേഷും പോലീസിലെ 3 ഐ ജിമാരും ഒന്നിച്ച് ഹോട്ടലിൽ അടിച്ച് പൊളിച്ചതും ഒരു ഐ ജിക്ക് ഒപ്പം റിസോട്ടിലെ നീന്തൽ കുളത്തിൽ കുളിച്ചതും മറ്റൊരു വിഷയം.

ഇതൊക്കെ തന്നെയാണ്‌ അജിത് ഡോവൽ കേരളത്തിലേക്ക് വരാൻ കാരണം. ദുബൈയും പാക്കിസ്ഥാനും ആസ്ഥാമായി പ്രവർത്തിക്കുന്ന അധോലോകം കേരളത്തിന്റെ ഭരണവും, പോലീസ് സംവിധാനവും, ഐ.എ.എസ് നേതൃ നിരയും തന്നെ ഹൈജാക്ക് ചെയ്യുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് പോലും ഹൈജാക്കി ചെയ്തു എന്നത് ഗൗരവമായ ആരോപണം ആണ്‌.

സ്വര്‍ണക്കടത്തിനു പിന്നില്‍ ദേശവിരുദ്ധ ശക്തികളുമുണ്ടെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍ സ്വര്‍ണക്കടത്തു സംബന്ധിച്ച എല്ലാ വിവരങ്ങളും ഇന്നു പരിശോധിച്ചിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. ഇപ്പോഴത്തെ കേസ് മാത്രമല്ല, കേരളത്തില്‍ റിപ്പോര്‍ട്ട് ചെയത് ദുരൂഹമായ എല്ലാ സ്വര്‍ണക്കടത്ത് കേസുകളും എന്‍ഐഎ അന്വേഷിക്കും. ഇതോടെ, കേരളത്തില്‍ ദേശവിരുദ്ധ ശക്തികളുടെ ഇടപെടലുകള്‍ പുറത്തുവരും.

സ്വര്‍ണക്കടത്തിനു പിന്നില്‍ വിദേശബന്ധം കൂടി ഉള്ളതിനാലാണ് കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് ഡോവല്‍ നിര്‍ദേശിച്ചത്. ദുബായ് കേന്ദ്രീകരിച്ച് തീവ്രവാദബന്ധമുള്ളവര്‍ ഇന്ത്യക്കെതിരേ പ്രവര്‍ത്തിക്കാന്‍ വന്‍തോതില്‍ ഫണ്ട് ഒഴുക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത്തരത്തിലുള്ള ബന്ധമാണ് ഇപ്പോഴത്തെ കടത്തിലും ഡോവല്‍ സംശയിക്കുന്നത്. കസ്റ്റംസിനും സിബിഐക്കും ഈ വിഷയത്തിലെ അന്വേഷണത്തില്‍ പരിമിതികള്‍ ഉണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ് എന്‍ഐഎക്ക് വിട്ടത്. കഴിഞ്ഞ മാസം 30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കാര്‍ഗോയിലാണ് 30 കിലോ സ്വര്‍ണം കണ്ടെത്തിയത്.

ഒരിക്കൽ കേരളാ കേഡറിലെ ഐ.പി.എസ് ഉദ്യോഗസ്ഥൻ ആയിരുന്നു അജിത് ഡോവൽ.കേരളത്തിൽ  നിന്നും പോയത് പാക്കിസ്ഥാനിൽ ചാര പണിക്കായി. അവിടെ ഒരു പതിറ്റാണ്ടോളം ഇന്ത്യക്കായി സേവനം ചെയ്തു. തുടർന്ന് മോദി സർക്കാരിന്റെ അമരത്ത് ഇരുന്ന് രാജ്യ സുരക്ഷ ഒരുക്കി. പാക്കിസ്ഥനുമായി 2 മിന്നലാക്രമണങ്ങൾ,കൊറോണ പടരുന്ന സാഹചര്യത്തിൽ ദില്ലിയിൽ തബലീഗുകാരെ ബലമായി മണിക്കൂറുകൾക്ക് ഉള്ളിൽ പള്ളിക്ക് പുറത്ത് വിരട്ടി ഇറക്കിയത്..എല്ലാം അജിത് ഡോവലിന്റെ മികവുകൾ തന്നെ. ഒടുവിലായി കാശ്മീരിൽ പാക്കിസ്ഥാനെതിരെ ബൂട്ട് ജാക്ക് എന്ന സൈനീക ഓപ്പറേഷൻ നടത്തി 20 ഓളം ഭീകരന്മാരേ ആണ്‌ ആഴ്ച്ചകൾക്ക് മുമ്പ് കൊന്നത്. കഴിഞ്ഞ ഞായറാഴ്ച്ച ചൈനീസ് വിദേശ്യകാര്യ മന്ത്രിയേ വിളിച്ച് യുദ്ധ മുന്നറിയിപ്പ് നല്കി. തുടർന്ന് വെറും 2 മണിക്കൂറിനുള്ളിൽ ചൈനീസ് പട്ടാളം നിക്ഷ്പക്ഷ അതിർത്തിയിൽ നിന്നും പിൻ മാറി. അതിനാൽ തന്നെ പിണറായി ഭരിക്കുന്ന നാട്ടിലേക്ക് വരുന്നയാൾ ചെറുതല്ല. ഏറ്റവും കരുത്തനും യോഗ്യനും തന്നെ.

സ്വപ്നയുമായി ബന്ധം, മുഖ്യൻ പറയുന്നത് കള്ളം, വീണ്ടും ചിത്രങ്ങൾ

മുഖ്യമന്ത്രി പിണറായി വിജയനുമായി സ്വപ്ന സുരേഷിനുള്ള ബന്ധം വ്യക്തമാക്കുന്ന കൂടുതൽ ചിത്രങ്ങൾ പുറത്ത്. മുൻ ചീഫ് സിക്രട്ടറിക്കും മുഖ്യമന്ത്രിക്കും ഒപ്പം സെക്രട്ടറിയേറ്റിൽ കോൺഫറൻസ് ഹാളിൽ സ്വപ്ന സുരേഷ് ഇരികുന്നു ചിത്രമാണ്‌ ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. ഒരു കൊള്ളക്കാരിയും അധോലോകവും കേരളത്തിന്റെ സിക്രട്ടറിയേറ്റിലും, ചീഫ് സിക്രട്ടറിക്കും മുഖ്യമന്ത്രിക്കും അടുത്ത് ഇരുന്ന് മീറ്റീങ്ങ് നടത്തുക എന്ന സർക്കാരിനെ ഹൈജാക്ക് ചെയ്തു എന്നത് അംഗീകരിക്കേണ്ടിവരും

സെക്രട്ടേറിയേറ്റിൽ ഔദ്യോഗിക ചർച്ചകൾക്കായ് മുഖ്യനൊപ്പം മൂന്നാമതായ് സ്വപ്ന സുരേഷിനെ ഇരുത്തി ചർച്ച നടത്തിയിട്ടും പിണറായിക്ക് അതാരാണെന്ന് മനസ്സിലായിട്ടില്ലെങ്കിൽ തലസ്ഥാനത്ത് ട്രിപ്പിൾ ലോക്ഡൗൺ ഒരു വർഷത്തേക്ക് നീട്ടുന്നതാണ് നല്ലത് എന്ന പരിഹാസം പോലും സോഷ്യൽ മീഡിയയിൽ വന്നു കഴിഞ്ഞു