എന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നത്,മക്കളെ നോക്കാൻ ഒരാളെ ഏർപ്പാടാക്കിയാലോ എന്നൊക്കെ അജു ചോദിക്കാറുണ്ട്-അ​ഗസ്റ്റീന

മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകാണ് അജു വർഗീസ്.പുറത്തിറങ്ങുന്ന ചിത്രങ്ങളിൽ എന്തെങ്കിലും ഒരു വേഷം അജുവിന് കാണും.അജുവിനെപ്പോലെതന്നെ അജുവിന്റെ കുടുംബവും പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്ഇടയ്‌ക്കൊക്കെ കുടുംബത്തിന്റെ ചിത്രങ്ങളും അജു വർഗ്ഗീസ് പുറത്തുവിടാറുണ്ട്.2014 ഫെബ്രുവരി 24 ന് കടവന്ത്ര എംകുളം പള്ളിയിൽ വെച്ചായിരുന്നു അജു വർഗീസിന്റെയും അഗസ്റ്റീനയുടെയും വിവാഹം നടന്നത്.പരിചയപ്പെട്ട് ഇഷ്ടത്തിലായതാണെങ്കിലും ഇത് പ്രണയവിവാഹമല്ലെന്നും വീട്ടുകാർ തമ്മിൽ ആലോചിച്ച് ഉറപ്പിച്ചതാണെന്നും നേരത്തെ അജു തുറന്ന് പറഞ്ഞിരുന്നു

ഇപ്പോളിതാ മക്കളെക്കുറിച്ച് തുറന്നുപറയുകയാണ് താരം.രണ്ട് വർഷത്തെ ഇടവേളകളിലാണ് നാല് കുഞ്ഞുങ്ങ?ളെക്കിട്ടിയത്.2014 ലായിരുന്നു ആദ്യ സിസേറിയൻ.ഇവാനും ജുവാനയും എട്ടാം മാസത്തിൽ എത്തി.ആദ്യ ഒരു മാസം കുഞ്ഞുങ്ങൾ ആവശ്യമായ ശരീരഭാരത്തിലെത്തും വരെ കുറേ ബുദ്ധിമുട്ടുകളുണ്ടായിരുന്നുകുറേ നാളുകൾ നിയോനേറ്റൽ ഐസിയുവിലും ആയിരുന്നു.കാക്കനാട്ടെ സ്വന്തം വീട്ടിൽ അമ്മയുടെയും അനുജത്തിയുടെയും സഹായത്തോടെയാണ് ആദ്യ കണ്മണികളെ പരിപാലിച്ചത്.2016 ൽ രണ്ടാമതും അഗസ്റ്റീന അമ്മയായി.

എന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നത്.ഒരാളെ ഏർപ്പാടാക്കിയാലോ എന്നൊക്കെ അജു ചോദിക്കാറുണ്ട്.അമ്മമാര് തന്നെ മക്കളെ വളർത്തിയാലേ ശരിയാകൂ.സ്‌നേഹവും പരിചരണവും ഏറെ നൽകേണ്ട പ്രായമാണല്ലോ. ഒറ്റയ്ക്കിതൊക്കെ ചെയ്യാൻ പറ്റുമോ എന്ന് ചിന്തിച്ചിട്ടുണ്ട്.അത് സാധിക്കുന്നുണ്ട് എന്നതാണ് സത്യം.സിനിമയിലേതിനെക്കാൾ കൂടെ കളിക്കുന്ന അപ്പനെയാണ് മക്കൾക്ക് കൂടുതലിഷ്ടംകുഞ്ഞുങ്ങളെ കാണുന്നത് തന്നെ എനിക്ക് സന്തോഷമാണ്.അവരെ വെറുതെ നോക്കിയിരുന്നാൽ മതി.സ്‌ട്രെസ് താനേ പോവും.മക്കൾ വലുതാകുമ്പോൾ അമ്മ നൽകിയ സ്‌നേഹമൊക്കെ തിരികെ നൽകുമോ എന്നൊക്കെ ചിലപ്പോൾ ആലോചിക്കാറുണ്ട്.