സംസ്ഥാനത്ത് സ്വകാര്യബസുകളും സര്‍വീസ് നടത്തും- ഗതാഗതമന്ത്രി

സംസ്ഥാനത്ത് സ്വകാര്യബസുകളും സര്‍വീസ് നടത്തുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.ബസ് ഉടമകളുമായി നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ ധാരണയായതെന്നാണ് മന്ത്രി പറഞ്ഞത്.ബസുകള്‍ കേടുപാടുകള്‍ തീര്‍ത്ത് നിരത്തിലിറങ്ങാന്‍ സാവകാശം നല്‍കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകള്‍ ഇന്നുമുതല്‍ സര്‍വീസ് ആരംഭിച്ചെങ്കിലും സര്‍വീസിനില്ലെന്നാണ് ഭൂരിപക്ഷം സ്വകാര്യ ബസുടമകളുടെയും നിലപാട്. നഷ്ടം നികത്താന്‍ നിരക്ക് വര്‍ദ്ധന പ്രാപ്തമല്ലെന്നും ബസുകള്‍ ഓടിക്കാനില്ലെന്നും ഒരു വിഭാഗം ബസുടമകള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 12,000 സ്വകാര്യബസുകളാണ് സര്‍വീസ് നടത്തുന്നത്. അതേസമയം കോട്ടയം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ സ്വകാര്യബസുകള്‍ സര്‍വീസ് നടത്തുന്നു എന്നാണ് റിപ്പോര്‍ട്ട്.