മന്ത്രി ശശീന്ദ്രന്‍ രാജിവെക്കണമെന്ന്​ എന്‍സിപി യുവജനവിഭാഗം

ഫോണ്‍വിളി വിവാദത്തില്‍ കുരുക്കിലായ മന്ത്രി എകെ ശശീന്ദ്രന്‍ രാജിവെക്കണമെന്ന്​ എന്‍സിപി യുവജനവിഭാഗം ജില്ലാ പ്രസിഡന്‍റ്​ ബിജു ബി. നാഷണലിസ്റ്റ്​ യൂത്ത്​ കോണ്‍ഗ്രസ്​ കൊല്ലം ജില്ലാ കമ്മിറ്റിയാണ്​ ഇത്തരമൊരു ആവശ്യവുമായി രംഗത്തെത്തിയത്​. ശശീന്ദ്രന്‍ രാജിവെക്കണമെന്ന്​ ആവശ്യപ്പെട്ട യുവജനവിഭാഗം പ്രതി പത്മാകരനും ശശീന്ദ്രനും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും ആരോപിച്ചു.

മുൻപും​ മന്ത്രിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പല വനിതകളേയും വിളിച്ച്‌​ മന്ത്രി മോശമായ ഭാഷയില്‍ സംസാരിച്ചതിന്‍റെ തെളിവുകള്‍ നാഷണലിസ്റ്റ്​ യൂത്ത്​ കോണ്‍ഗ്രസിന്‍റെ കൈവശമുണ്ടെന്നും ബിജു അവകാശപ്പെട്ടു. അതേമയം മന്ത്രി രാജി വെക്കേണ്ടതില്ലെന്നാണ് എന്‍സിപി നേതൃത്വത്തിന്റെ നിലപാട്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശശീന്ദ്രന്‍ സംഭവത്തിൽ വിശദീകരണം നൽകിയിരുന്നു. മുഖ്യമന്ത്രി ശശീന്ദ്രന്‍റെ രാജി ആവശ്യപ്പെടാത്തതിൽ കുണ്ടറയിലെ പരാതിക്കാരിയായ യുവതി രംഗത്തെത്തിയിരുന്നു.