Home national കുതിരക്കച്ചവടത്തിന് ആഹ്വാനം ചെയ്ത് അഖിലേഷ് യാദവ്; കുടുംബത്തേയും പാർട്ടിയെയും സംരക്ഷിക്കുവാൻ നിർദേശിച്ച് ബിജെപി

കുതിരക്കച്ചവടത്തിന് ആഹ്വാനം ചെയ്ത് അഖിലേഷ് യാദവ്; കുടുംബത്തേയും പാർട്ടിയെയും സംരക്ഷിക്കുവാൻ നിർദേശിച്ച് ബിജെപി

ലക്‌നൗ. രണ്ടാം തവണയും ഉത്തരപ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി അധികാരത്തില്‍ എത്തിയതിന്റെ നിരാശ മാറാത്ത അവസ്ഥയിലാണ് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. നിരന്തരം ബിജെപിക്കും യോഗി സര്‍ക്കാരിനെതിരെയും അഖിലേഷ് യാദവ് നടത്തുന്ന ദുഷ് പ്രചരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞതോടെ കടുത്ത നിരാശയിലാണ് അദ്ദേഹം. എന്നാല്‍ ഇപ്പോള്‍ ബിജെപി എംഎല്‍എമാരെ വിലയ്‌ക്കെടുക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് അഖിലേഷ് യാദവ്.

ഒരു ചാനല്‍ അഭിമുഖത്തിലാണ് പരസ്യമായി ബിജെപി എംഎല്‍എമാരെ വിലയ്‌ക്കെടുക്കുമെന്ന തരത്തില്‍ അഖിലേഷ് യാദവ് പ്രസ്താവന നടത്തിയത്. 100 എംഎല്‍എമാരുമായി വന്നാല്‍ മുഖ്യമന്ത്രിയാക്കാമെന്ന് ബിജെപി ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യയോട് അദ്ദേഹം പറഞ്ഞു. അതേസമയം ഇതിന് മറുപടിയുമായി ബിജെപി ഉത്തരപ്രദേശ് സംസ്ഥാന നേതൃത്വവും രംഗത്തെത്തി.

എസ്പിയില്‍ കടുത്ത വിവേചനം അനുഭവിക്കുന്നവരും നേതൃത്വത്തോട് വിയോജിപ്പുള്ള എംഎല്‍എമാരും ബിജെപിയുമായി സംസാരിക്കുന്നുണ്ടെന്നും. നിരവധി എസ്പി എംഎല്‍എമാര്‍ ബിജെപിയിലേക്ക് വരുവാന്‍ തയ്യാറാണെന്നും ബിജെപി പറയുന്നു.

ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യ ബിജെപിയുടെ ശക്തനായ നേതാവാണെന്നും. സ്വാര്‍ത്ഥതയില്‍ വീണ് പോകില്ലെന്നും എപ്പോഴും ബിജെപിക്ക് ഒപ്പമായിരിക്കുമെന്നും ബിജെപി തിരിച്ചടിച്ചു. അഖിലേഷ് യാദവ് അദ്ദേഹത്തിന്റെ സഖ്യകക്ഷികള്‍, കുടുംബം, പാര്‍ട്ടി, എംഎല്‍എമാര്‍ എന്നിവരെ സൂക്ഷിക്കട്ടെയെന്നും ബിജെപി പ്രതികരിച്ചു.

അതേസമയം ബിഹാറില്‍ മഹാഗത്ബന്ധന്‍ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം നിരന്തരം ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ബിജെപി ഭരണത്തില്‍ മാഫിയകള്‍ക്കെതിരെ ശക്തമായ നപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ അധികാരം മാറിയതോടെ മാഫിയകള്‍ തലപൊക്കി തുടങ്ങുകയായിരുന്നു. ഖനന മാഫിയയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും മാഫിയയുടെ ട്രക്ക് പിടിച്ചെടുക്കുയും ചെയ്ത ഉദ്യോഗസ്ഥനെ മാഫിയ സംഘം ഓഫീസില്‍ കയറി ഭീഷണിപ്പെടുത്തിയെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.

പാട്നയിലെ ജില്ലാ മൈനിംഗ് ഓഫീസില്‍ അതിക്രമിച്ച് കയറിയ മാഫിയ സംഘം സന്തോഷ് കുമാര്‍ എന്ന ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയുമായിരുന്നു. ഉദ്യോഗസ്ഥന്‍ പിടിച്ചെടുത്ത ട്രക്ക് വിട്ട് കിട്ടണമെന്നായിരുന്നു ആവശ്യം. ആര്‍ജെഡി എംഎല്‍എ റിത്ലാല്‍ യാദവിന്റെ സഹോദരനെന്നാണ് മാഫിയ സംഘത്തിലെ ഓരാള്‍ തന്നോട് പറഞ്ഞതെന്ന് സന്തോഷ് കുമാര്‍ പറയുന്നു. ഉദ്യോഗസ്ഥന്റെ പരാതിയെ തുടര്‍ന്ന് പോലീസ് കേസ് എടുത്തു.