എച്ചിൽ കൂനയിൽ നിന്നും വിശപ്പടക്കുന്ന ആലപ്പുഴക്കാരി, കരളലിയിപ്പിക്കും

എച്ചിൽ കൂനയിൽ നിന്നും വിശപ്പടക്കുന്ന 21 വയസ്സുള്ള ആലപ്പുഴ സ്വദേശിനിയായ ഹീര സുനിൽ ദത്തിന്റെ കരളലിയിക്കുന്ന കഥയാണ്  ന്യൂസ് പുറത്തുവിടുന്നത്. കർമ്മ ന്യൂസ് ഈ വാർത്ത തുടങ്ങുന്നത് സഹായം ചോദിച്ചാണ്‌. നിങ്ങൾ ഒരു ഇന്ത്യൻ ആണോ..ദയവായി ഷേർ ചെയ്യുക…ഈ വാർത്ത. കാരണം ഈ വാർത്തയുടെ ഉള്ളിൽ 140 കോടി ഇന്ത്യക്കാർക്കും ഇടപെടേണ്ട എന്റെ…നിങ്ങളുടെ സഹോദരിയുടെ രോദനം…കണ്ണീർ ഉണ്ട്. സഹായിക്കണേ…വിദേശത്ത് നിന്നും യാചന..ഇത് വി. മുരളീധരനിൽ എത്തിക്കണം. പിണറായി വിജയനിൽ എത്തിക്കൂ. ഉമ്മൻ ചാണ്ടി ഒരാൾ വിചാരിച്ചാൽ രക്ഷിക്കാം. എത്തിക്കൂ..ആ മാന്യ ദേഹത്തിൽ…മോദിയും അമിത് ഷായും ഇത് കണ്ടാൽ ഈ യുവതിയെ പ്രത്യേക വിമാനത്തിൽ ഇവിടെ എത്തിക്കും….കാരണം നമ്മൾ ഇന്ത്യൻ ആണ്‌.

ആലപ്പുഴ കായംകുളം, കാപ്പിൽ കിഴക്ക് ഇടത്തറയിൽ സുനിൽ ദത്ത് ന്റെ മകളായ ഹീര 2017 ലാണ് പഠാനാവശ്യത്തിനായി ഫിലീപ്പിൻസിലെത്തുന്നത്. ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് കൊടിയ യാതന അനുഭവിക്കുകയാണെന്ന് വെളിപ്പെടുത്തുകയാണ് ഹീര.

വിശപ്പടക്കാൻ ഭക്ഷണമില്ലാത്തതിനാൽ വേസ്റ്റ് കൂനയിലെ എച്ചിൽ ഭക്ഷണം കഴിച്ചാണ് ജീവിക്കുന്നത്. ആരുടെയും കണ്ണിൽപെടാതെയാണ് വേസ്റ്റ് നിക്ഷേപിക്കുന്ന സ്ഥലത്തെത്തി എച്ചിൽ കഴിച്ചിരുന്നത്. കാലിലും കയ്യിലും ചെവിയിലും വൃണങ്ങളും പുഴുക്കളും ആയപ്പോൾ സഹിക്കാൻ വയ്യാതെ ആയി. 4 ദിവസത്തോളം പട്ടിണി ആയി പനി പിടിച്ചു കിടന്നു. എത്രയും പെട്ടന്ന് മാതൃരാജ്യത്ത് എത്തണമെന്ന് കരഞ്ഞുകൊണ്ട് അപേക്ഷിക്കുകയാണ് ഹീര. ഒരു മലയാളി എന്ന പരി​ഗണന നൽകി ഹീരയെ നാട്ടിലെത്തിക്കാനുള്ള നടപടികൾ അധികാരികൾ സ്വീകരിക്കണം.

ഹീരയുടെ കരളലിയിക്കുന്ന കഥ ഇങ്ങനെ