ഞാൻ മമ്മൂട്ടിയെക്കാൾ പ്രായം കുറഞ്ഞ വ്യക്തി, ശരീരം കാത്ത് സൂക്ഷിച്ചാൽ മമ്മൂട്ടിയെപ്പോലെയാകും- അലൻസിയർ

മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ് നടൻ അലൻസിയർ. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെയാണ് അ ലൻസിയർ മലയാളികൾക്ക് സമ്മാനിച്ചത്. സാമൂഹിക വിഷയങ്ങളിലും മറ്റും മടികൂടാതെ തന്റെ നിലപാടുകൾ തുറന്നുപറയുന്ന ചുരുക്കം ചില നടന്മാരിൽ ഒരാളുകൂടിയാണ് അദ്ദേഹം. പലപ്പോഴും അലൻസിയറുടെ ഇത്തരം പ്രസ്താവനകൾ വിവാദമാകാറുമുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. താൻ മമ്മൂട്ടിയെക്കാൾ ഒത്തിരി പ്രായം കുറഞ്ഞ വ്യക്തിയാണെന്നും എന്നാൽ അദ്ദേഹത്തിന്റെ അച്ഛനായി അഭിനയിച്ചിട്ടുണ്ടെന്നും അലൻസിയർ പറയുന്നു.

ഒരു ആക്ടറിന്റെ മീഡിയം എന്ന് പറയുന്നത് അദ്ദേഹത്തിന്റെ ശരീരമാണ്. രണ്ട് സിനിമകളിലാണ് മമ്മൂട്ടിയുടെ പിതാവായി അഭിനയിച്ചത്. മമ്മൂട്ടിക്ക് നല്ല രീതിയിൽ തന്റെ ശരീരം കാത്ത് സൂക്ഷിക്കാൻ അറിയാം. തനിക്കും അറിയാമെന്നും എന്നാൽ ഇപ്പോൾ താൻ ഒന്നും ശ്രദ്ധിക്കാറില്ലെന്നും അലൻസിയർ പറയുന്നു. താൻ തന്റെ ബോഡി നല്ല രീതിയിൽ കാത്ത് സൂക്ഷിക്കാത്തത് കൊണ്ടാണ് മമ്മൂട്ടിയുടെ പിതാവായി അഭിനയിക്കേണ്ടി വന്നത്. പക്ഷേ അത്രയും പ്രായമുളള ഒരാളായി അഭിനയിക്കണമെങ്കിൽ അങ്ങനെയുള്ള ഒരു ബോഡിയും തനിക്ക് വേണമെന്നും അദ്ദേഹം പറയുന്നു. സ്വന്തം ശരീരത്തെ ഒരു നടനെന്ന രീതിയിൽ സൂക്ഷിക്കുകയും മറ്റൊന്ന് അവനവന്റെ ജീവിതം പോലെ ആയിക്കോട്ടെയെന്ന് വേർതിരിക്കുകയും ചെയ്യുകയാണ്. പണ്ട് ശരീരം സൂക്ഷിച്ചിട്ടുണ്ടെന്നും അലൻസിയർ പറഞ്ഞു.

നേരത്തേ മീടു ആരോപണം നേരിട്ട താരമായിരുന്നു അലൻസിയർ. നടി ദിവ്യ ഗോപിനാഥാണ് അലൻസിയറിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഇതേത്തുടർന്ന് വിവിധ മേഖലകളിൽ നിന്നും ഉയർന്നിരുന്നു. തുടർന്ന് വിവിധ മേഖലകളിൽ നിന്ന് കടുത്ത വിമർശനം നേരിട്ട അലൻസിയർ ഒടുവിൽ ദിവ്യയോട് പരസ്യമായി ക്ഷമ ചോദിച്ചിരുന്നു.