സമാധാനം എന്നതാണ് ഹൈന്ദവന്റെ സത്വം, ഫേസ്ബുക്കിലും ഇനി രാമസിംഹന്‍

ഹൈന്ദവ മതം സ്വീകരിച്ച് അലി അക്ബര്‍ എന്ന പേര് രാമസിംഹന്‍ എന്ന് ആക്കിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും പേര് മാറ്റി സംവിധായകന്‍. രാമസിംഹന്‍ അബൂബക്കര്‍ എന്നാണ് സംവിധായകന്റെ ഫേസ്ബുക്ക് അക്കൗണ്ടിന്റെ പുതിയ പേര്. പല വിഷയങ്ങളിലും തന്റേതായ അഭിപ്രായം താരം ഫേസ്ബുക്കില്‍ കുറിക്കാറുണ്ട്.

‘സമാധാനം എന്നതാണ് ഹൈന്ദവന്റെ സത്വം, ധര്‍മ്മ പരിപാലനത്തിന് ആയുധമെടുക്കുന്നത് ക്ഷത്രിയ ധര്‍മം’ എന്ന് രാമസിംഹന്‍ കുറിച്ചിരുന്നു. ഈ പോസ്റ്റിന് താഴെ എത്തിയ കമന്റുകള്‍ക്കും സംവിധായകന്‍ മറുപടി കൊടുക്കുന്നുണ്ട്. ”ജീവിതത്തില്‍ നിനക്ക് വല്ല സമാധാനവും ഉണ്ടോ ആകെ കൂടെ ഒരു അസ്വസ്ഥത ഇല്ലെ അക്ക്ബറെ” എന്നാണ് ഒരു കമന്റ്. ”ആകാശ് സിപി ആകാശിന്നില്ലാത്തത് മറ്റുള്ളവര്‍ക്ക് ഉണ്ടെന്ന് പറയാമോ ?? അന്തം കമ്മീ” എന്നാണ് സംവിധായകന്‍ ഇതിന് നല്‍കിയ മറുപടി.

അതേസമയം, രാമസിംഹന്‍ എന്ന പേരിനൊപ്പം അബൂബക്കര്‍ എന്ന് ചേര്‍ത്തതിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ”അക്ബര്‍ എന്ന ജിഹാദി പേര് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ തോന്നുന്നില്ലലെ സിംഹാ” എന്ന കമന്റിന് ”നീയല്ലേ മാറ്റൂ മാറ്റൂ എന്നും പറഞ്ഞു കുരു പൊട്ടി ഒലിപ്പിച്ചത്…അനക്കെവിടെന്ന് കിട്ടി ഈ കുഞ്ഞൂട്ടി” എന്നാണ് സംവിധായകന്റെ മറുപടി.