അന്യഗ്രഹ ജീവികൾ ഭൂമിയിലേക്ക്, സോളാർ കൊടുങ്കാറ്റ് ഉണ്ടാവും,ബാബ വാംഗയുടെ 2023 ലെ മുന്നറിയിപ്പ്

ചെർണോബിൽ ദുരന്തം, സോവിയറ്റ് യൂണിയന്റെ തകർച്ച, സുനാമി, യാന രാജകുമാരിയുടെ മരണം, ബരാക് ഒബാമയുടെ പ്രസിഡന്റ് സ്ഥാനം, 9/11 ആക്രമണം എന്നിവ പ്രവചിച്ച് ലോകത്തിന്റെയാകെ ശ്രദ്ധ നേടിയ ഭാവി പ്രവാചകയായ ബാബ വാംഗ 2022 അവസാനിക്കാനൊരുങ്ങുമ്പോൾ വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്.

ബാബ വാംഗയും അവരുടെ പ്രവചനങ്ങളും എത്രത്തോളം സത്യമാണെന്നും കള്ളമാണെന്നും വരും വർഷത്തിൽ അറിയാനിരിക്കുകയാണ്. ഈ പ്രവചനങ്ങൾ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ലെങ്കിലും അവരുടെ പ്രവചനങ്ങൾ സംബന്ധിച്ച് ലോക മാധ്യമങ്ങളിൽ കൊടുമ്പിരികൊള്ളുന്ന ചർച്ചകൾ നടക്കുകയാണ്. വരും വർഷത്തിലേക്ക് ബാബ വാംഗ നടത്തിയ പ്രവചനങ്ങൾ ഇങ്ങനെയാണ്.

ബാബ വെംഗയുടെ 2023ലെ ഏറ്റവും ആശങ്കാജനകമായ പ്രവചനങ്ങളിലൊന്ന് നാശം വിതച്ചേക്കാവുന്ന ഒരു സോളാർ കൊടുങ്കാറ്റിനെ കുറിച്ചാണ്. സൗര കൊടുങ്കാറ്റ് എന്നാൽ സൂര്യനിൽ നിന്ന് പുറപ്പെടുന്ന ഊർജ്ജ സ്‌ഫോടനങ്ങളെ അർത്ഥമാക്കുന്നു, ഇത് മൂലം അപകടകരമായ പല തരത്തിലുള്ള വികിരണം ഭൂമിയിൽ പതിക്കും. കോടിക്കണക്കിന് അണുബോംബുകൾ പോലെ ശക്തമായിരിക്കും അവ. അന്യഗ്രഹ ജീവികൾ ഭൂമിയിലേക്ക് വരുമെന്നതാണ് ഏറ്റവും ഭയപ്പെടുത്തുന്ന പ്രവചനം. അന്യഗ്രഹജീവികൾ ഭൂമിയിൽ വന്നാൽ ദശലക്ഷക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടേക്കും.

ബാബ വെംഗയുടെ പ്രവചനമനുസരിച്ച് 2023-ൽ ലബോറട്ടറികളിൽ മനുഷ്യ കുഞ്ഞുങ്ങൾ ജനിക്കും. ശാസ്ത്രത്തിലെ തുടർച്ചയായ പുരോഗതി കാരണമാണിത്. 2023-ലെ ബാബ വെംഗയുടെ പ്രവചനങ്ങളിൽ, സൂര്യനെ ചുറ്റുന്ന ഭൂമി 2023-ൽ അതിന്റെ പാത മാറ്റിയേക്കാം എന്നും പറയുന്നു.. സൂര്യനെ ചുറ്റുമ്പോൾ നമ്മുടെ ഗ്രഹം പ്രതിവർഷം 584 ദശലക്ഷം മൈൽ ദൂരം സഞ്ചരിക്കുന്നു.

തികച്ചും വൃത്താകൃതിയിലല്ലാതെ ഓവൽ ആകൃതിയിലുള്ള യാത്രയാണിത്. ഇക്കാരണത്താൽ, മറ്റ് ഗ്രഹങ്ങളുടെ ഗുരുത്വാകർഷണ ബലം ഇതിനെ ബാധിക്കുന്നു. അതായത് ഭൂമിയുടെ ഭ്രമണപഥത്തിൽ മാറ്റമുണ്ടാകാം. അത്തരം മാറ്റങ്ങൾ ആയിരക്കണക്കിന് വർഷങ്ങളിൽ മാത്രമാണ് ഒരിക്കൽ സംഭവിക്കുന്നുണ്ടെങ്കിലും, ഭൂമിയുടെ ഭ്രമണപഥത്തിൽ നേരിയ മാറ്റമെങ്കിലും ഉണ്ടായാൽ അതിന്റെ പ്രത്യാഘാതങ്ങൾ ഗുരുതരമായിട്ടുള്ളതായിരിക്കും.

2023ൽ ഒരു വലിയ രാജ്യം മനുഷ്യരിൽ ബയോവീപ്പൺ പരീക്ഷണം നടത്താനാകുമെന്ന് ബാബ വെംഗ തന്റെ പ്രവചനത്തിൽ പറഞ്ഞിട്ടുണ്ട്. ഇത് ആയിരക്കണക്കിന് മരണങ്ങൾ സംഭവിക്കാൻ ഇടയായാക്കും.

ബൾഗേറിയയിലെ സ്ട്രുമിക്കയിൽ വാൻഗെലിയ പാണ്ഡേവ ദിമിട്രോവ എന്ന പേരിൽ ജനിച്ച ബാബ വാംഗയ്ക്ക് 12 വയസ്സുള്ളപ്പോൾ കാഴ്ച നഷ്ടപ്പെടുകയായിരുന്നു. ഭാവിയിലേക്ക് കാണാൻ അനുവദിക്കുന്ന ഒരു വരദാനം ദൈവത്തിൽ നിന്ന് ലഭിച്ചതായി അവർ തുടർന്ന് അവകാശപ്പെടുകയുണ്ടായി. 1996-ൽ സ്തനാർബുദത്തിന് കീഴടങ്ങിയ ബാബ വാംഗയുടെ അഭിപ്രായത്തിൽ, ലോകം അവസാനിക്കുന്ന വർഷമായ 5079 വരെയുള്ള പ്രവചനങ്ങൾ അവർ നടത്തിയിട്ടുണ്ടെന്ന് ശിഷ്യന്മാർ അവകാശപ്പെടുകയാണ്.