എൻഗേജ് വസ്ത്രം അഴിച്ചുമാറ്റി കയ്യിൽ വിസ്കിയുമായി എലീന, ചിത്രങ്ങൾ വൈറൽ

അവതാരകയും നടിയുമായ എലീന പടിക്കലിന്റെയും രോഹിത്തിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞ ദിവസമാണ് നടന്നത്. തിരുവനന്തപുരത്തെ ഹൈസിന്ത് ഹോട്ടലിൽവെച്ചായിരുന്നു ചടങ്ങ്. ആറു വർഷത്തെ പ്രണയമാണ് വിവാഹത്തിലെത്തുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങ്. ബിഗ് ബോസ് താരങ്ങളായ മഞ്ജു പത്രോസ്, അലക്‌സാന്‍ഡ്ര ജോണ്‍സണ്‍, രേഷ്മ രാജന്‍, പരീക്കുട്ടി പെരുമ്പാവൂര്‍, സുരേഷ് കൃഷ്ണന്‍, പ്രദീപ് ചന്ദ്രന്‍, ദിയ സന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു

ഇപ്പോൾ എലീനയുടെ ചില പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. എൻഗേജ് വസ്ത്രം അഴിച്ചുമാറ്റി, കയ്യിൽ വിസ്കിയുമായാണ് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഇന്തോ–വെസ്റ്റേൺ തീമിലായിരുന്നു വിവാഹ നിശ്ചയ വേദി ഒരുക്കിയത്. ഗോൾഡൻ നിറത്തിലുള്ള ക്രോപ് ടോപ്പും സ്കർട്ടുമാണ് എലീന ധരിച്ചത്. വൈറ്റ് ഷർട്ടും ബ്ലേസറും പാന്റ്സുമായിരുന്നു രോഹിത്തിന്റെ വേഷം. അറുപത് തൊഴിലാളികൾ 500 മണിക്കൂറിൽ തുന്നിയെടുത്തതാകും എലീനയുടെ വസ്ത്രം. നെറ്റ് ലെഹങ്കയിൽ സർവോസ്ക്കി സ്റ്റോണുകൾ പതിപ്പിച്ചിട്ടുണ്ടാകും എന്നതാണ് പ്രത്യേകത. പതിനായരകണക്കിനു രൂപ വിലമതിക്കുന്ന സർവോസ്ക്കി സ്റ്റോണുകൾ, സർവോസ്ക്കി ബീഡ്‌സും തന്നെയാണ് ഈ ഡ്രെസ്സിന്റെ പ്രധാന ആകർഷണവും. സമീറ ഷൈജു തനൂസ് കൊല്ലം ആണ് എലീനയുടെ സ്പെഷ്യൽ ഡേയെ കളര്ഫുള്ളാക്കി മാറ്റിയത്.

അവതാരകയായി തിളങ്ങിയ എലീന പിന്നീട് ബിഗ് ബോസിലെ മത്സരാർഥിയായും ശ്രദ്ധ നേടി. കോട്ടയം സ്വദേശി ഫിലിപ്പോസ് പടിക്കലിന്റെയും ബിന്ദുവിന്റെയും ഏകമകളാണ്. കോഴിക്കോട് സ്വദേശിയായ രോഹിത് ബിസിനസ്സുകാരനാണ്. പ്രദീപ് നായരും ശ്രീജയുമാണ് മാതാപിതാക്കൾ.സുഹൃത്തിന്റെ സുഹൃത്തായ രോഹിത്തിനെ യാദൃച്ഛികമായാണ് എലീന പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായി. ഇരു കുടുംബങ്ങളും എതിർത്തെങ്കിലും സമ്മതിക്കുന്നതുവരെ കാത്തിരിക്കാനായിരുന്നു തീരുമാനം. ഒടുവിൽ വീട്ടുകാരുടെ സമ്മതത്തോടെ പ്രണയസാഫല്യം. ഈ വർഷം ഓഗസ്റ്റിൽ വിവാഹം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.