മുഴുവൻ കത്തോലിക്കാ ആശുപത്രികളും കൊറോണ ചികിൽസക്ക്, മോദിക്ക് സമ്മതപത്രം

ഇന്ത്യയിലെ 1000ത്തില്പരം മെഡിക്കൽ കോളേജ് സമുച്ചയങ്ങൾ ഉൾപെട്ട കത്തോലിക്കാ ആശുപത്രികൾ കൊറോണ ചികിൽസക്കായി വിട്ടു നല്കാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിരിക്കുന്നു. പ്രധാനമന്ത്രിയെ രേഖാ മൂലം ഈ വിവരം അറിയിച്ചിരിക്കുന്നത് വിവിധ കത്തോലിക്കാ സംഭകളുടെ കൂട്ടായ മെഡിക്കൽ സംഘടനയായ ക്രിസ്ത്യൻ കോ ഇലീഷൻ ഫോർ ഹെൽത്താണ്‌.

രാജ്യത്ത് കൊറോണ പടർന്ന് പിടിക്കുന്ന സാഹചര്യം ഉണ്ടായാൽ ഏത് സമയത്തും ആശുപത്രികളിൽ സേവനം ഒരുക്കാനും സർക്കാർ സംവിധാനത്തിനായി മാറ്റാനും തയ്യാർ ആണെന്ന് ആണ് ഇവർ വ്യക്തമാക്കുന്നത്. 1000ത്തിലേറെ ആശുപത്രികളിലായി ഇത്തരത്തിൽ 60000ത്തോളം രോഗികളെ കിടത്തി ചികിൽസിക്കാൻ സൗകര്യം നല്കാനും തയ്യാറാണ്‌ എന്നും വ്യക്തമാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്കിയ സമ്മത പത്രത്തിൽ ഒപ്പിട്ടിരിക്കുന്നത് കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഡയർക്ടർ ജനറൽ ഫാ മാത്യു എബ്രഹാം, കാത്തലിക് മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് ഡോ പ്രിയ ജോൺ, എമ്മാവുവൽ ഹോസ്പിറ്റൽ അസോസിയേഷൻ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ സുനിൽ ഗോവാസ്കി എന്നിവരാണ്‌. ഇതിൽ കേരളത്തിലെ കാത്തലിക് ആശുപത്രികൾ ഉൾപ്പെടെ വരും എന്നും അറിയുന്നു.

എന്താണേലും രാജ്യത്ത് ഒരു വലിയ വിപത്തിലേക്ക് നീങ്ങുന്ന സാഹചര്യം ഉണ്ടായാൽ കൈയ്യും കെട്ടി ആർക്കും നോക്കിയിരിക്കാൻ ആവില്ല എന്നും ഒന്നിച്ച് ഒറ്റകെട്ടായി നില്ക്കും എന്നും തന്നെയാണ്‌ ഇത് വ്യക്തമാക്കുന്നത്. ഇത്തരത്തിൽ ഒരു തീരുമാനം എടുത്ത് കാത്തലിക് ആശുപത്രി അധികാരികളേയും ബന്ധപ്പെട്ടവരെയും അഭിനന്ദിക്കാം. കാരണം അമേരിക്കയിലും ഇറ്റലിയിലും പോലും ആശുപത്രികളും ബഡും, മരുന്നും തികയാതെ വരുമ്പോൾ ഇന്ത്യയിലെ ഈ കൈ കോർക്കൽ രാജ്യത്തിന്റെ രക്ഷക്കായി തന്നെയാണ്‌.

ഇതോടൊപ്പം കേരളത്തിലെ കത്തോലിക്കാ ആശുപത്രികൾ വിട്ട് കൊടുക്കാൻ തയ്യാറാണെന്ന് ആർച്ച് ബിഷമ്മ് മാർ ജോർജ് ആലഞ്ചേരി ഇറക്കിയ പ്രസ്ഥാവനയിൽ പറയുന്നു. കേരളത്തിലെ വിവിധ മെഡിക്കൽ കോളേജുകൾ അടക്കം ഐസോലേഷൻ വാർഡ് ആക്കാനും ജീവനക്കാരെയും ആരോഗ്യ പ്രവർത്തകരെയും ഡോക്ടർമാരെ ഉൾപ്പെടെ വിട്ടു നല്കാനും തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. എല്ലാം തീർത്തും സൗജന്യമായിട്ടായിരിക്കും എന്നും വ്യക്തമാക്കിയിരിക്കുകയാണ്‌. കേരളത്തിലെ കത്തോലിക്കാ ആശുപത്രികൾ ഇത്തരത്തിൽ 15100 കിടത്തി ചികിൽസിക്കാനുള്ള ബഡുകൾ ആയിരിക്കും അടിയന്തിര ഘട്ടത്തിൽ സർക്കാരിനു സൗജന്യമായി കൈമാറുക, ഇത് കേരളത്തേ സംബന്ധിച്ച് ഏറെ ആശ്വാസകരമായ ഒരു വാർത്ത തന്നെയാണ്‌, നമ്മൾ വികസ്വര രാജ്യം എങ്കിലും ആരോഗ്യ പരിപാലനത്തിലും പൊതുജനങ്ങൾക്ക് ചികിൽസ സൗജന്യമായി നല്കുന്നതിലും ലോകത്ത് തന്നെ എക്കാലവും മാതൃകയാണ്‌. കൊറോണ ബാധ രൂക്ഷമായാൽ എല്ലാ രോഗികൾക്കും ബഡിലും ഐസുലേഷൻ വാർഡിലും തന്നെ കിടത്തി അന്തർദേശീയ നിലവാരത്തിൽ ചികിൽസ ഉറപ്പാക്കാൻ കേരളത്തിനും ഇന്ത്യക്കും കഴിയും എന്ന് ഉറപ്പാണ്‌. ഇന്ത്യ മറ്റൊരു അമേരിക്കയോ ഇറ്റലിയോ ആയി മാറാതിരിക്കാനാണ്‌ ഇപ്പോൾ കത്തോലിക്കാ ആശുപത്രികൾ വിട്ടു കൊടുക്കുന്നതിലൂടെ നല്കുന്ന വലിയ സൂചനകൾ. എല്ലാവരും കൈ കോർത്ത് ഒറ്റ മനസോടെ രാജ്യത്തേയും ജനങ്ങളേയും രക്ഷിക്കാൻ വൻ നീക്കമാണ്‌ നടത്തുന്നത്. ജനങ്ങൾക്ക് സുരക്ഷയും ചികിൽസയും ഒരുക്കാൻ സർക്കാരും ആരോഗ്യ പ്രവർത്തകരും രാപ്പകൽ ഓടി നടക്കുകയാണ്‌.

ഇതിനിടെ ദാരുണമായ ഒരു വാർത്ത വന്നിരിക്കുന്നു. കൊറോണ നിരീക്ഷണത്തിലിരിക്കെ ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. എന്നാൽ ഇദ്ദേഹത്തിന്റെ ഫലം വന്നത് ആത്മഹത്യക്ക് ശേഷം ആയിരുന്നു. ഫലം നെഗറ്റീവ് ആയിരുന്നു. കൊറോണ ഭയത്താൽ ആയിരുന്നു ഇദ്ദേഹം ചാടി മരിച്ചത്. ഈ മാസം 18നാണ് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ഇയാളെ കൊറോണ പരിശോധനയ്ക്കായി കൊണ്ടുപോയത്. 

പഞ്ചാബിലെ ബലാചൗര്‍ ജില്ലക്കാരനായ ഇയാള്‍ മാര്‍ച്ച് 18നാണ് ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ നിന്ന് ഡല്‍ഹിയിലെത്തിയത്. വിമാനത്താവളത്തിലെ പ്രാഥമിക പരിശോധനയില്‍ തനിക്ക് തലവേദനയുണ്ടെന്ന് ഇയാള്‍ അറിയിച്ചിരുന്നു.  തുടര്ന്ന് ആശുപത്രിയിലെത്തിച്ച ഇയാളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ഇതിന് ശേഷമാണ് ഇയാള്‍ ആശുപത്രി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്. ഇയാളുടെ പരിശോധനാ ഫലം കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. അതില്‍ കൊറോണ നെഗറ്റീവായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

എന്തായാലും ഇന്ത്യക്ക് ഇത് അതിജീവിക്കാൻ സാധിക്കും എന്നുറപ്പായി. ഭക്ഷ്യ സുരക്ഷയും, 80 ലക്ഷം ആളുകൾക്ക് സൗജന്യ ആഹാരവും ഒരുക്കി. ആശുപത്രികളിൽ ലക്ഷകണക്കിനു ഐസുലേഷൻ വാർഡുകളും ബഡുകളും രാജ്യത്ത് സജ്ജീകരിച്ചു. ഭാരതം നല്ല കരുതലോടെ തന്നെയാണ്‌ നീങ്ങുന്നത്. ഒരു വികസ്വര രാജ്യം ആയിട്ടും വികസിത രാജ്യങ്ങളേ പോലും കവച്ചു വയ്ക്കുന്ന ഭക്ഷ്യ , ആരോഗ്യ രക്ഷാ പ്രവർത്തനം ഇന്ത്യയിൽ നടന്നു വരികയാണ്‌.