
വിവാഹ ശേഷം സ്വീകരിച്ച ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ എല്ലാം പരാജയപ്പെട്ടതിനെ തുടർന്ന് 28 വയസിനിടെ ഒമ്പത് കുഞ്ഞുങ്ങളെ പ്രസവിച്ച യുവതിയുടെ കഥ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ലാസ് വെഗാസില്‍, കോറ ഡ്യൂക്ക് എന്ന സ്ത്രീ തനിക്ക് 30 വയസാകുന്നതിന് ഒമ്പത് കുട്ടികളെയാണ് മുന്‍പ് പ്രസവിച്ചത്.
ഗര്‍ഭകാലം എന്നത് ഒരു സ്ത്രീയുടെ ശരീരത്തില്‍ സംഭവിക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്നാണ്. ഗര്‍ഭകാലത്തിന് മുന്‍പ് തന്നെ എല്ലാ സ്ത്രീകളും പങ്കാളിയുമായി ചേര്‍ന്ന് ശാരീരികവും മാനസികവുമായി ഒരുങ്ങും. എന്നാൽ ഈ മുന്നൊരുക്കങ്ങൾ ഇല്ലാതെയായിരുന്നു കോറ ഡ്യൂക്കിന് ജീവിതം.
കോറ ഡ്യൂക്ക് ആവട്ടെ 30 വയസാകുന്നതിന് മുന്‍പ് 9 കുട്ടികൾക്ക് ജന്മം നൽകി. ഒമ്പതാമത്തെ കുഞ്ഞിനെ കോറ ഡ്യൂക്ക് പ്രസവിക്കുമ്പോള്‍ 28 വയസ് മാത്രമായിരുന്നു പ്രായം. ഇപ്പോള്‍ 39 വയസുള്ള കോറ ഡ്യൂക്ക് 12 വര്‍ഷം മുന്‍പ് വരെ താന്‍ എല്ലാ വര്‍ഷവും ഗര്‍ഭിണിയായിരുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. 2001 ല്‍ തന്റെ 17-ാം വയസില്‍ ആയിരുന്നു കോറ ഡ്യൂക്ക് ആദ്യ കുഞ്ഞിന് ജന്മം നല്‍കുന്നത്.
തുടർന്ന് 2012 ല്‍ ആണ് കോറ ഡ്യൂക്ക് അവസാന കുഞ്ഞിന് ജന്മം നല്‍കുന്നത്. ഒമ്പത് പേരെ പ്രസവിച്ചെങ്കിലും എട്ട് പേര്‍ മാത്രമെ കോറ ഡ്യൂക്കിനും ഭര്‍ത്താവ് ആന്ദ്രേ ഡ്യൂക്കിനും ഒപ്പമുള്ളൂ. മൂന്നാമത്ത കുഞ്ഞ് ജനിച്ച് ഏഴു ദിവസം പ്രായമായപ്പോൾ അസുഖം ബാധിച്ച് മരിച്ചു. തന്റെ ഹൈസ്‌കൂള്‍ പഠനകാലത്താണ് കോറ, സീനിയറായ ആന്ദ്രേയെ കണ്ടുമുട്ടുന്നത്. ചെറിയ പ്രായത്തില്‍ തന്നെ വിവാഹവും നടന്നു. ഏലിയാ (21), ഷീന (20), ഷാന്‍ (17) കെയ്റോ (16), സയ (14), അവി (13), റൊമാനി (12), തഹ്ജ് (10) എന്നിവരാണ് ഡ്യൂക്ക് ദമ്പതികളുടെ മക്കള്‍. എന്നാൽ ഒമ്പത് കുട്ടികള്‍ വേണം എന്ന് ദമ്പതികൾ തീരുമാനിച്ചിരുന്നില്ല. കോറ ഡ്യൂക്ക് പറയുന്നു.
ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ പരാജയപ്പെട്ടതിനാലാണ് ഇത് സംഭവിച്ചത് എന്നാണ് കോറ ഡ്യൂക്ക് പറഞ്ഞിരിക്കുന്നത്. എങ്കിലും ലാസ് വെഗാസില്‍ ഇപ്പോള്‍ എട്ട് കുട്ടികള്‍ക്കും ഭര്‍ത്താവിനുമൊപ്പം കോറ ഡ്യൂക്ക് സന്തോഷകരമായ ജീവിതം നയിക്കുന്നു. ഒമ്പത് പേരെ എങ്ങനെ വളര്‍ത്തുന്നു എന്ന ചോദ്യത്തിന് എല്ലാം മാനേജ് ചെയ്ത് പോന്നു എന്നാണ് കോറ ഡ്യൂക്കിന്റെ മറുപടി. ഒമ്പതാമത്തെ കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷം ട്യൂബല്‍ ലിഗേഷന്‍ എന്ന സ്ഥിരമായ ഗര്‍ഭനിരോധന മാര്‍ഗം സ്വീകരിച്ചു എന്നാണ് കോറ പറഞ്ഞിരിക്കുന്നത്.