ഒരു നല്ല പുരുഷന് വേണ്ട എല്ലാ സ്വഭാവ ഗുണങ്ങളും നീര്‍നാക്കും ഉണ്ട്. വൈറലായ വീഡിയോ കാണൂ.

മൃഗങ്ങളുടെ സൗഹൃദ വീഡിയോകള്‍ മിക്കതും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് പതിവ്. മൃഗങ്ങള്‍ തമ്മിലുള്ള തല്ല് മാത്രമല്ല, അവരുടെ സൗഹൃദവും പ്രേമവുമൊക്കെ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വാർത്ത തന്നെ. ഓരോ ജീവിയും തന്റെ ഇണയെ ആകര്‍ഷിക്കുന്നത് ഓരോ രീതിയിലാണ്.

നീര്‍നായ തന്റെ ഇണയെ ആകര്‍ഷിക്കാന്‍ ഒരു പൂച്ചെണ്ട് നൽകുന്ന വീഡിയോയാണ് ഇപ്പോൾ ഏറ്റവും ഒടുവിലായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒരു നല്ല പുരുഷന് വേണ്ട എല്ലാ സ്വഭാവ ഗുണങ്ങളും ഈ നീര്‍നായ്ക്ക് ഉണ്ടെന്നാണ് വീഡിയോ കണ്ടവരെല്ലാം പറഞ്ഞിരിക്കുന്നത്.

ഒരു ചരടില്‍ പൂക്കള്‍ കെട്ടി നീര്‍നായ്ക്ക് നൽകുകയാണ്. അത് കൃത്യമായി കടിച്ചെടുക്കുന്ന ആണ്‍ നീര്‍നായ തന്റെ പ്രിയതമയ്ക്ക് നല്‍കുന്നതാണ് വീഡിയോ. പൂച്ചെണ്ട് കിട്ടിയ സന്തോഷത്തില്‍ തുള്ളി ചാടി വട്ടം കറങ്ങുകയാണ് അപ്പോൾ പെണ്‍ നീര്‍നായ. പെണ്‍ നീര്‍നായയുടെ സന്തോഷവും ആഹ്ലാദവുമൊക്കെ ഉള്ള വീഡിയോ ഏറെ ഹൃദ്യമായിരിക്കുന്നു. തന്റെ കാമുകിക്ക് കൃത്യമായി പൂക്കള്‍ നല്‍കിയ നീര്‍നായയെ അഭിനന്ദിക്കുകയാണ് നെറ്റിസണ്‍സ്.

creaturenature എന്ന ട്വിറ്റര്‍ പേജിലൂടെയാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. നീര്‍നായക്കളുടെ പ്രത്യേക സംരക്ഷണ കേന്ദ്രത്തില്‍ നിന്നുള്ളതാകാം ഈ വീഡിയോ എന്നാണു കരുതേണ്ടത്. കാണികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെയാണ് ഈ വീഡിയോ എടുത്തിരിക്കുന്നതെന്നും വ്യക്തം.