​ഗ്ലാമർ ലുക്കിൽ ആരാധകരെ ഞെട്ടിച്ച് അമല പോൾ

തെന്നിന്ത്യയിലെ നടിമാരിൽ ഏറെ ശ്രദ്ധേയയാമ് അമല പോൾ. അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലും ഗ്ലാമർ വേഷങ്ങളിലും തിളങ്ങിയ താരമാണ് അമല. നിരവധി ചിത്രങ്ങളിലൂടെ നടി പ്രേക്ഷകരുടെ മനസിലിടം നേടി. മലയാളി ആണെങ്കിലും അന്യ ഭാഷകളിലും നടി തിളങ്ങി. തന്റെ കഥാപാത്രങ്ങളെ എല്ലാം വളരെ മികവുറ്റതാക്കാൻ അമലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച് നടി പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. ലാൽ ജോസ് ഒരുക്കിയ നീലത്താമര എന്ന ചിത്രത്തിലൂടെയാണ് നടിയുടെ അരങ്ങേറ്റം. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ താരം അഭിനയിച്ചു. മലയാളത്തിൽ ചുരുക്കം സിനിമകളെ അമല ചെയ്തിട്ടുള്ളു എങ്കിലും മലയാളികൾക്ക് പ്രിയ സിനിമകളാണ് അവയെല്ലാം

‘അലദ്ദീന്റെ ജാസ്മിൻ’എന്ന് കുറിച്ചുകൊണ്ടാണ് നടി ചിത്രങ്ങൾ പങ്കുവെച്ചത്. കല്യാൺ യാസസ്വി എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ പകർത്തിയത്. പൃഥ്വിരാജിനൊപ്പമുള്ള ആടുജീവിതം എന്ന ചിത്രമാണ് നടിയുടെതായി മലയാളത്തിൽ നിന്ന് ഇനി വരാനുള്ളത്. തമിഴിൽ ‘അതോ അന്ത പറവൈ പോൽ’ എന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നു.തെലുങ്ക് വെബ് സീരീസായ ‘പിത്ത കാതലു’ അടുത്തിടെ പ്രേക്ഷകരിലേക്ക് എത്തിയിരുന്നു.

നായികയായി തിളങ്ങി നിൽക്കവെയാണ് അമല പോൾ സംവിധായകൻ എ എൽ വിജയിയുമായി വിവാഹിത ആകുന്നത്. എന്നാൽ അധിക കാലം വിവാഹ ബന്ധം നീണ്ടു പോയില്ല. ഇരുവരും വിവാഹ ബന്ധം വേർപെടുകയും ചെയ്തു. മാത്രമല്ല എ എൽ വിജയ് രണ്ടാമത് വിവാഹിതനാവുകയും ചെയ്തു.