മുതലക്ക് ഭക്ഷണം നല്‍കുന്ന യുവാവ്, അമ്പരന്ന് സോഷ്യല്‍ മീഡിയ – വീഡിയോ

മുതലയേയും പാമ്പിനെയുമൊക്കെ പലർക്കും ഭയമാണ്. എന്നാൽ ഇത്തരം മൃഗങ്ങളെ വളർത്തുന്ന ധീരന്മാരും ഉണ്ട്. മറ്റു വളർത്ത് മൃഗങ്ങളിൽ നിന്ന് വിഭിന്നമായി ഇവയെ വളര്‍ത്തുന്നവര്‍ എപ്പോഴും മറ്റുള്ളവര്‍ക്ക് കൗതുകമാണ് നൽകുന്നത്. മുതലയെ വളർത്ത് മൃഗമാക്കിയിരിക്കുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. കാണുന്നവർക്ക് പേടി തോന്നുമെങ്കിലും ആള് മുതല ഒരു പാവവും ശാന്തനുമാണ്.

ഒരു തടാകത്തിൽ യാതൊരു ഭയവും ഇല്ലാതെ മുതലയ്ക്ക് ഭക്ഷണം കൊടുക്കുന്ന യുവാവിന്റെ വീഡിയോ ആണ് ഇത്. ചെറിയൊരു ബോട്ടിലിരിക്കുന്ന യുവാവ് ഭക്ഷണം കാണിക്കുമ്പോള്‍ തന്നെ മുതല അവന്റെ അടുത്തേക്ക് ചാടി വീഴുന്നു. തുടർന്ന് അയാളുടെ കാല്‍മുട്ടില്‍ മുന്നിലെ കൈകള്‍ വച്ച് നിന്നാണ് മുതല മാംസം അകത്താക്കുന്നത്. യാതൊരു പേടിയുമില്ലാതെ മുതലയ്ക്ക് ഭക്ഷണം നല്‍കുന്ന യുവാവ് ഏവരെയും അത്ഭുതപ്പെടുത്തുകയാണ്. ഭക്ഷണം നല്‍കിയ ശേഷം മുതലയെ അവന്‍ തലോടുന്നതും വീഡിയോയില്‍ കാണാം. വിശപ്പ് ശമിച്ചതിന് ശേഷം മുതല തിരിച്ച് നീന്തി തടാകത്തിലേക്ക് തന്നെ മടങ്ങുന്നു.

figen എന്ന ട്വിറ്റര്‍ പേജിലൂടെയാണ് വീഡിയോ പുറത്ത് വന്നത്. 4.4 മില്യണ്‍ ആളുകളാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. ദൃശ്യങ്ങള്‍ കാണുമ്പോള്‍ തന്നെ പേടിയാകുമെന്നാണ് പലരും കമന്റിട്ടിരിക്കുന്നത്. ഏത് തരത്തിലുള്ള വളര്‍ത്ത് മൃഗമാണിതെന്ന തലക്കെട്ടോടു കൂടിയാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

ദൈവമേ എനിക്ക് ഇത് കാണാന്‍ പോലും കഴിയില്ല എന്നൊരാൾ കമ്മിറ്റിട്ടിരിക്കുന്നു. ‘രസകരമായ വസ്തുത, മുതലകള്‍ അപകടകരമായ അഗ്ര വേട്ടക്കാരാണ്. എന്നിരുന്നാലും, അവര്‍ എല്ലാ ഉരഗങ്ങളിലും ഏറ്റവും ബുദ്ധിയുള്ളവരാണെന്നാണ് വേറൊരാളുടെ അഭിപ്രായം. മുതലകള്‍ മെരുങ്ങില്ലെന്നാണ് മറ്റ് ചിലർ പറഞ്ഞിട്ടുള്ളത്.

https://twitter.com/TheFigen/status/1554442603092926464?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1554442603092926464%7Ctwgr%5E5961f6c0eb9e871a4370fda0ac2c58e2c03becbc%7Ctwcon%5Es1_c10&ref_url=https%3A%2F%2Fmalayalam.samayam.com%2Fviral-news%2Fomg%2Fman-feeding-crocodile-video-goes-viral-on-social-media%2Farticleshow%2F93324966.cms