ജീവിതം വേണ്ട എന്ന് തോന്നിപോയ നിമിഷങ്ങളിൽ തണലായത് മക്കൾ- മകന്റെ ജന്മദിനത്തിൽ‌ അമ്പിളി ദേവി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അമ്പിളി ദേവി. മികച്ച ഒരു നർത്തകി കൂടിയാണ് താരം. ഇപ്പോൾ ഒരു ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്ത് സജീവമാവുകയാണ് അമ്പിളി. അടുത്തിടെ മധുരം ശോഭനം എന്ന പരിപാടിയിൽ അമ്പിളിയുടെ നൃത്ത ചുവടുകൾ ശ്രദ്ധേയമായിരുന്നു. രണ്ട് മക്കളുടെ അമ്മ ആയിരുന്നിട്ടും അവരുടെ സൗന്ദര്യത്തിനും പ്രകടനത്തിനും യാതൊരു കുറവുമുണ്ടായിട്ടില്ല. അടുത്തിടെയായിരുന്നു അമ്പിളി ദേവി യൂട്യൂബ് ചാനൽ തുടങ്ങിയത്.

ഇപ്പോഴിതാ ഇളയമകന്റെ പിറന്നാൾ ദിനം അമ്പിളി പങ്കുവച്ച ഒരു വീഡിയോ ആണ് ആരാധകർക്ക് സന്തോഷം നൽകുന്നത്. എനിക്ക് ഒരുപാട് സന്തോഷമുള്ള ദിവസമാണ്. നമ്മുടെ ജീവിതത്തിൽ എത്ര വിഷമങ്ങൾ ഉണ്ടങ്കിലും നമ്മുടെ മക്കളുടെ ചിരിയും കളിയും ഒക്കെ കണ്ടാൽ ആ സങ്കടങ്ങൾ ഒക്കെ പോകും . ജീവിതത്തിൽ ഒരുപാട് വിഷമങ്ങൾ ഉണ്ടായപ്പോൾ ജീവിതം തന്നെ വേണ്ട എന്ന് തോന്നിപോയ ഒരുപാട് നിമിഷങ്ങൾ ഉണ്ട് എന്നാൽ അപ്പോഴൊക്കെ ബലമായത് മക്കളാണ്. എന്നും കാണാൻ ആഗ്രഹിക്കുന്ന അത്തരത്തിൽ ഉള്ള നിമിഷങ്ങൾ ആണ് ഇതൊക്കെ. ഇതൊക്കെ എന്റെ പൊന്നിന് അമ്മ ഒരുക്കിയ സമ്മാനങ്ങൾ ആണ്- അമ്പിളി പങ്കിട്ട വീഡിയോയിൽ പറയുന്നു.

നിരവധി പേരാണ് അജുകുട്ടന് ആശംസകൾ അറിയിച്ചെത്തിയിട്ടുള്ളത്. അമ്മയുടെ ചക്കരക്കുട്ടിയായി അമ്മയെ ഒരുപാട് കാലം നോക്കി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ, അമ്മയും അച്ഛനും ചേച്ചിയുടെ ഭാഗ്യമാണ്. അമ്മയ്ക്ക് തണലായി നിൽക്കുന്ന മൂത്ത മോനും ആശംസകൾ. ഹാപ്പി ബർത്ത് ഡേ അജുകുട്ടൻ എല്ലാവിധ ആശംസകളും നേരുന്നുവെന്നുമായിരുന്നു ആരാധകർ കമന്റ് ചെയ്തത്. അതേസമയം അമ്പിളി ചെറുപ്പം ആണ് ഇനിയും ജീവിതം കിടക്കുകയാണ് എന്ന് താരത്തെ ഉപദേശിക്കുന്നവരും ചാനലിലുണ്ട്.

മലയാളം ടെലിവിഷൻ വ്യവസായത്തിൽ ഒരു നടിയെന്ന നിലയിൽ സ്വന്തമായി ഒരു ഇടം നേടിയ അമ്പിളി ദേവി 2005 ൽ മികച്ച ടെലിവിഷൻ നടിയ്ക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയിരുന്നു. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഫോക്ക് ഡാൻസ് എന്നിവയിൽ പരിശീലനം നേടിയ നർത്തകിയാണ് അമ്പിളി ദേവി.രണ്ടരവർഷത്തെ ഇടവേളയ്ക്ക് ശേഷം സ്വകാര്യ ചാനലിലെ സീരിയലിലൂടെ അമ്പിളി വീണ്ടും അടുത്തിടെ പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു.