കൊവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹം കുളിപ്പിക്കുന്നത് ചോദ്യം ചെയ്തു: ആംബുലന്‍സ് ഡ്രൈവര്‍ക്ക് മര്‍ദനം

കോഴിക്കോട് പൊക്കുന്ന് കോന്തനാരിയില്‍ കൊവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹം കുളിപ്പിക്കുന്നത് ചോദ്യം ചെയ്ത ആംബുലന്‍സ് ഡ്രൈവര്‍ക്ക് മര്‍ദനം. പന്തീരാങ്കാവ് സ്വദേശി സി പി അറഫാത്തിനാണ് മര്‍ദനമേറ്റത്.

നിലവിൽ മെഡിക്കല്‍ കോളജില്‍ നിന്ന് സൗജന്യമായി പാക്ക് ചെയ്താണ് മൃതദേഹം നല്‍കുന്നത്. അത് തുറക്കാന്‍ പാടില്ലെന്നാണ് പ്രോട്ടോക്കോള്‍. എന്നാല്‍ മതാചാരപ്രകാരം കുളിപ്പിക്കണമെന്ന് കുടുംബക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നത് പതിവാണ്. അതിനാല്‍ തന്നെ ആംബുലന്‍സ് ഡ്രൈവര്‍മാരും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കവും എപ്പോഴുമുണ്ടാവാറുണ്ട്. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണം എന്ന് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടു.